പത്തനംതിട്ട : ലോക്ഡൗണ്‍ ലംഘിച്ച് സ്വീകരണയോഗം നടത്തിയതില്‍ സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ഡൗണ്‍ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്. 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.
പാര്‍ട്ടിയില്‍ പുതിയതായി ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന പരിപാടിയാണ് പരസ്യമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച സംസ്ഥാന വ്യാപകമായി പിണറായി സര്‍ക്കാര്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കേയാണ് തിരുവല്ലയില്‍ സിപിഎം തന്നെ പരിപാടി സംഘപ്പിച്ചത്.
പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സര്‍ക്കാര്‍ നടപ്പാക്കുന്ന ലോക്ഡൗണ്‍ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെയാണ് കേസെടുത്തിരിക്കുന്ന്ത.
അതേസമയം പരിപാടിക്ക് ധാരാളം പേര് എത്തിയിരുന്നുവെങ്കിലും ആള്ക്കൂട്ടമുണ്ടായിട്ടില്ല. പരിപാടിക്ക് വന്നവര്‍ മാലയിട്ട് മാറി നില്‍ക്കുകയായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: