ന്യൂദല്‍ഹി: എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്തിന്റെ ‘പാഞ്ച് പ്യാരേ’ പരാമർശത്തിൽ സിഖ് സംഘടനകളുടെ പ്രതിഷേധത്തിനൊടുവില്‍ തെറ്റ് അംഗികരിച്ച് കോൺഗ്രസ്സ്. ഈ പരാമര്‍ശം നടത്തിയിന്റെ പേരില്‍ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത് മാപ്പ് മാപ്പ് പറഞ്ഞു. തെറ്റിന് പ്രായശ്ചിത്തമായി വൈകാതെ അദ്ദേഹം ഗുരുദ്വാരയുടെ നിലം വൃത്തിയാക്കും.
ആദ്യമൊക്കെ പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും സിഖ് സംഘടനകളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ വേറെ വഴിയില്ലെന്നതിനാല്‍ മാപ്പ് പറയാന്‍ ഹരീഷ് റാവത്തിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.
സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ് ‘പാഞ്ച് പ്യാരെ’ എന്ന പദം. ഗുരു ഗോവിന്ദ് സിംഗിന്റെ സഹായികളായ അഞ്ചു പേരെയാണ് ‘പാഞ്ച് പ്യാരെ’യെന്ന് വിശേഷിപ്പിക്കുന്നത്. പഞ്ചാബിലെ കോൺഗ്രസ് പരിപാടിയിൽ അമരിന്ദർ സിങ്ങും സിദ്ധുവും അടക്കമുള്ള സംസ്ഥാനത്തെ 5 കോൺഗ്രസ് നേതാക്കളെ പ്രശംസിക്കാൻ സംസ്ഥാനത്തിന്റെ ചുമതല കൂടിയുള്ള ഹരീഷ് റാവത്ത് ‘പാഞ്ച് പ്യാരേ’ എന്ന വാക്ക് ഉപയോഗിച്ചു. ഇതോടെയാണ് കോൺഗ്രസ്സിനെതിരെ പ്രതിഷേധവുമായി സിഖ് സംഘടനകൾ രംഗത്തെത്തിയത്.
ഹരിഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യണമെന്നും ആയിരുന്നു സിഖ് സംഘടനകള്‍ മുന്നോട്ട് വെച്ച നിർദേശം. സിഖ് മതവികാരം വ്രണപ്പെടുമെന്ന് അറിയാതെയാണ് താന്‍ ഈ പരാമര്‍ശം നടത്തിയതെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ഹരീഷ് റാവത്ത് ശ്രമിച്ചെങ്കിലും സിഖ് സംഘടനകള്‍ വഴങ്ങിയില്ല.
പിന്നീട് റാവത്ത് പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞു. എന്നിട്ടും ചില സിഖ് സംഘടനകൾ പ്രതിഷേധം തുടര്‍ന്നു. ഇതോടെയാണ് ഗുരുദ്വാര വൃത്തിയാക്കിക്കൊണ്ടുള്ള പ്രായശ്ചിത്തം ചെയ്യാന്‍ ഹരിഷ് റാവത്ത് തയ്യാറാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: