കൊച്ചി : മുട്ടില്‍ മരംമുറി കേസിലെ അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരം ഉണ്ടാകും. കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണത്തിന് വിടണമെന്നും ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപതികരമല്ലെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് ഡയറി പരിശോധിച്ച ഡിവിഷന് ബെഞ്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് തൃപ്തികരമല്ല. എന്നാല്‍ കേസ് നിലവില്‍ സിബിഐക്ക് കൈമാറാണ്ടതില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി അറിയിച്ചു.
കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരമുണ്ടാകും. അതിനുള്ള മാര്‍ഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. മരം മുറിച്ച് കടത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസുകളില്‍ സമഗ്ര അന്വേഷണം നടന്നു വരികയാണ്. അന്വേഷണത്തില്‍ കാലതാമസം വരുമെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കൂടാതെ പട്ടയ ഭുമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ഭൂരിഭാഗം പ്രതികളും കര്‍ഷകരാണന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹര്‍ജി കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: