Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരാവതാരത്തിന്റെ ധര്‍മ്മം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 29, 2021, 06:49 pm IST
inSamskriti

മക്കളേ,  

ഈശ്വരതത്വം വാക്കിനും മനസ്സിനും അപ്പുറമാണ്. തേനിന്റെ മാധുര്യം വര്‍ണ്ണിച്ചുകേള്‍പ്പിച്ചാല്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എന്നാല്‍ ഒരു തുള്ളി തേന്‍ നാവിലിറ്റിച്ചാല്‍ ആ മാധുര്യം അനുഭവിച്ചറിയാം. അതുപോലെ, ഈശ്വരന്‍ മനുഷ്യരൂപം ധരിച്ച് മനുഷ്യന്റെ പരിമിതികള്‍ സ്വയം സ്വീകരിച്ച് നമ്മുടെ ഇടയില്‍ വരുമ്പോള്‍ നമുക്ക് അവിടുത്തെ തൊട്ടറിയാന്‍ കഴിയുന്നു. അതാണ് അവതാരം.  

കാലോചിതമായ ധര്‍മ്മത്തെ വ്യക്തമാക്കുക, ധര്‍മ്മത്തെ പരിപാലിക്കുക, സമൂഹത്തിന്റെ ആത്മീയോന്നതിക്കുവേïിയുള്ള ഉപദേശങ്ങള്‍ നല്‍കുക, സംസ്‌ക്കാരത്തെ എല്ലാരീതിയിലും പോഷിപ്പിക്കുക, ഭാവി തലമുറയ്‌ക്ക് ഭജിക്കാന്‍ യോഗ്യമായ ദിവ്യലീലകളാടുക തുടങ്ങിയവയാണ് ഈശ്വരാവതാരത്തിന്റെ ധര്‍മ്മം. ഇതെല്ലാം അതുല്യമായ രീതിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത പ്രസാദമധുരഭാവം, വൈവിധ്യമാര്‍ന്ന കര്‍മ്മരംഗങ്ങള്‍, ഒന്നിലും ബന്ധിക്കാത്ത നിസ്സംഗത ഇവ കൃഷ്ണന്റെ ജീവിതത്തിന്റെ പ്രത്യേകതകളാണ്. പലപല വേഷങ്ങള്‍ ഭംഗിയായി ആടുന്ന ഒരു നടനെപ്പോലെ കൃഷ്ണന്‍ തന്റെ ലോകജീവിതത്തെ ഒരു നടനവേദിയാക്കി. അനായാസമായി ഓരോ വേഷവും അണിഞ്ഞു. അനായാസമായി തന്നെ അവ അഴിച്ചുവെയ്‌ക്കുകയും ചെയ്തു. ഒന്നിലും ബന്ധിച്ചില്ല. എന്നാല്‍ എല്ലാവേഷവും ഒരുപോലെ മനോഹരമാക്കി.  

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ്ണ സ്വതന്ത്രനായിട്ടാണ് ജനനം. പക്ഷെ ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതുമാടി. എന്നാല്‍ ഒപ്പം  വലിയവര്‍ക്കുപോലും സാധിക്കാത്ത അത്ഭുതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പിന്നെ രാജാവായി, ലോകത്തിന്റെ പ്രഭുവായി. എന്നാല്‍ എളിയവരുടെ ഭക്തിയ്‌ക്കുമുന്‍പില്‍ കീഴടങ്ങുന്നവനായി. മഹാഗൃഹസ്ഥനായി. പക്ഷെ ബ്രഹ്മചാരിയുടെ ആന്തരികവിശുദ്ധിയോടെ തന്നെ ജീവിച്ചു. മഹര്‍ഷിമാരും രാജാക്കന്മാരും അണിനിരന്ന രാജസൂയത്തില്‍ യുധിഷ്ഠിരന്റെ അഗ്രപൂജ ഭഗവാന്‍ സ്വീകരിച്ചു. എന്നാല്‍ അല്പം കഴിഞ്ഞ് അതിഥികളെ പാദം കഴുകി സേവിക്കാനും

തയ്യാറായി. ചെയ്യുന്ന കര്‍മ്മം എന്തായാലും അതില്‍ പൂര്‍ണ്ണമായി മുഴുകുക, ഒപ്പം നിസ്സംഗനായിരിക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അര്‍ജ്ജുനന്റെ തേരാളിയായി. ഗീത ഉപദേശിച്ചു. വിശ്വരൂപദര്‍ശനം നല്‍കി. എന്നാല്‍ അടുത്ത ക്ഷണംതന്നെ വെറും സാധാരണ തേരാളിയുടെ ഭാവത്തില്‍ കുതിരകളുടെ പരിചരണത്തില്‍ മുഴുകുന്നതും നമ്മള്‍ കാണുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിരുദ്ധ ധ്രുവങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ ഭഗവാനല്ലാതെ മറ്റാര്‍ക്കു കഴിയും. പുറമെ ഏതു വേഷം ധരിച്ചാലും, ഏതൊക്കെ പ്രവൃത്തികളില്‍ മുഴുകിയാലും അകമെ പരിപൂര്‍ണ്ണ നിസ്സംഗനായിരുന്നു ശ്രീകൃഷ്ണന്‍.

ഭഗവാന്റെ ജീവിതത്തിന്റെ സമഗ്രത അവിടുത്തെ ഉപദേശങ്ങളിലും കാണാം. ജീവിതത്തിന്റെ ഏതു മേഖലയില്‍ പെട്ടവര്‍ക്കും ഭൗതികമായും ആത്മീയമായും പുരോഗമിക്കാനുള്ള വഴികള്‍ അവിടുന്ന് കാട്ടിത്തന്നു. ബന്ധനകാരണമായ കര്‍മ്മത്തെ എങ്ങനെ മോക്ഷത്തിനുള്ള ഉപായമാക്കി മാറ്റാമെന്ന് ഭഗവാന്‍ നമ്മെ പഠിപ്പിച്ചു. ഫലത്തില്‍ ആഗ്രഹമില്ലാതെ നിസ്സംഗനായി കര്‍മ്മം ചെയ്യാന്‍ അവിടുന്ന് ഉപദേശിച്ചു. നമ്മള്‍ ചെയ്യുന്ന ഏതു കര്‍മ്മത്തിന്റെയും പിറകില്‍ ഈശ്വരശക്തിയാണ് പ്രവര്‍ത്തിക്കുന്നത്, ‘താന്‍ ഒന്നും ചെയ്യുന്നില്ല, ഈശ്വരനാണ് തന്നിലൂടെ പ്രവര്‍ത്തിക്കുന്നത്’ എന്ന സത്യം തിരിച്ചറിയുമ്പോള്‍, നമ്മള്‍ ഈശ്വരന്റെ കൈയിലെ ഉപകരണമായി മാറും. പിന്നെ ഒരു കര്‍മ്മത്തിനും നമ്മളെ ബന്ധിക്കാനാവില്ല. അതോടൊപ്പം സകല ഭയങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും നമ്മള്‍ മുക്തരാകുകയും ചെയ്യും. ആ സത്യമാണ് ഭഗവാന്‍ നമ്മളെ പഠിപ്പിച്ചത്.  

മനസ്സിനെ പൂര്‍ണ്ണമായി അതിജീവിക്കുമ്പോഴാണ് പൂര്‍ണ്ണത കൈവരിക്കുന്നത്. ശ്രീകൃഷ്ണന് അതിനു കഴിഞ്ഞു. അതാണ് അവിടുത്തെ പൂര്‍ണ്ണാവതാരം എന്നു പറയുന്നത്. കാറ്റ് എല്ലായിടത്തും കടന്നുചെല്ലും എന്നാല്‍ ഒരിടത്തും അതു തങ്ങിനില്‍ക്കുകയില്ല. കാറ്റ് എല്ലാവരെയും തഴുകിത്തലോടും. എന്നാല്‍ ആര്‍ക്കും അതിനെ കെട്ടിയിടാന്‍ കഴിയില്ല.  അതുപോലെയായിരുന്നു കൃഷ്ണന്‍. ശ്രുതിയും താളവും ലയവും ഒത്തുചേര്‍ന്ന ഒരു മധുരസങ്കീര്‍ത്തനമായിരുന്നു  അവിടുത്തെ  ജീവിതം.    

തന്നെ ആശ്രയിച്ചവരെ കൃഷ്ണന്‍ ഒരിക്കലും കൈവെടിഞ്ഞില്ല. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും തന്റെ ഭക്തരോടൊപ്പം ഭഗവാന്‍ ഉïായിരുന്നു. ജീവിതത്തിലുടനീളം പ്രതിസന്ധികള്‍ നേരിട്ട അവിടുന്ന് എങ്ങനെ പ്രതിസന്ധികളെ നേരിടണമെന്ന് സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും നമ്മെ പഠിപ്പിച്ചു.  മനുഷ്യരാശി ഉള്ളിടത്തോളം കാലം അവ ലോകത്തിനു വഴികാട്ടിയായിരിക്കും. ആ ഉപദേശങ്ങള്‍ ഏറ്റുവാങ്ങിയും ജീവിതത്തില്‍ പകര്‍ത്തിയും ജീവിതം ധന്യമാക്കാന്‍ നമുക്കു ശ്രമിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.