കോഴിക്കോട്: കേരളത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പരാജയപ്പെട്ടതിന് പ്രതിപക്ഷത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിപിആര്‍ 19 ശതമാനത്തിലെത്തി നില്ക്കുന്നതും പ്രതിദിനം 150-200 മരണങ്ങള് ഉണ്ടാവുന്നതിനും സര്‍ക്കാര്‍ മറുപടി പറയണം.
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ കേരളത്തിനെതിരായ ഗുഢാലോചനയാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഇനിയും വിജയിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പരാജയപ്പെട്ട പ്രതിരോധ മാര്‍ഗങ്ങളായ ആന്റിജന്‍ ടെസ്റ്റിനെയും ഹോം ക്വോറന്റയിനെയും മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡെല്‍റ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് വ്യാപനം തടയുന്നത് ഒന്നാം തരംഗത്തിലും കേരളത്തില്‍ തന്നെയായിരുന്നു കൂടുതല്‍ രോഗികള്‍ എന്നത് മുഖ്യമന്ത്രി മറക്കരുത്.
വാരിയന്‍ കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാനത്തെ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ തീവ്രവാദികള്‍ക്ക് വേണ്ടി സ്തുതിഗീതം പാടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: