ന്യൂദല്‍ഹി: കാബൂളില്‍ 170 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേര്‍ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് ഐഎസ് ഇന്ത്യയില്‍ കാലിഫേറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി രഹസ്യസേനാ റിപ്പോര്‍ട്ട്.
മുസ്ലിംഭരണാധികാരികള്‍ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. 2014ലാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഐഎസ് ഖൊറാസന്‍ എന്ന യൂണിറ്റ് രൂപീകൃതമായത്. അധികം വൈകാതെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ അവര്‍ ലോകമെങ്ങും ഭീതി പരത്തി.
ജിഹാദ് ആക്രമണങ്ങള്‍ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനില്‍ നിന്നും കയറ്റുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യയിലേക്ക് കൂടി എത്തിക്കുകയാണ് ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാന്‍ രഹസ്യസേനവിഭാഗത്തിലെ ഒരു പ്രതിനിധി വ്യക്തമാക്കി. ഇതിനായി ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യും. ഇന്ത്യയില്‍ മൂസ്ലിം ഭരണരാഷ്ട്രം സ്ഥാപിക്കുകയാണ് ആത്യന്തികലക്ഷ്യം.
കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും ധാരാളം ചെറുപ്പക്കാര്‍ ഐഎസ് ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. മൗലികവാദികളുടെ ഇടയില്‍ ഗ്രൂപ്പിന് നല്ല കരുത്തുണ്ട്. വൈകാതെ ഇന്ത്യയില്‍ നിരവധി ഐ എസ് സെല്ലുകള്‍ രൂപീകൃതമാകും. അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കിയതോടെ രാജ്യം തീവ്രവാദസംഘങ്ങളുടെ മെക്കയായി മാറും.
കശ്മീരില്‍ ആക്രമണം നടത്തുന്ന ജെയ്ഷ് ഇ മുഹമ്മദ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുള്ള ഹെംലാന്റ് പ്രവിശ്യയിലേക്ക് അവരുടെ പ്രവര്‍ത്തനകേന്ദ്രം മാറ്റി. 2008ല്‍ മുംബൈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ലഷ്കര്‍ ഇ ത്വയിബ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാറിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. താലിബാന് അഫ്ഗാനിലെ ജനങ്ങള്‍ക്ക് സംരക്ഷം നല്കാന് കഴിയില്ലെന്ന് കാട്ടിക്കൊടുക്കാനാണ് കാബൂളിലെ വിമാനത്താവളത്തില്‍ ഐഎസ് സ്ഫോടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: