കൊച്ചി : 1921ല്‍ തുറവൂരില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലധികം ആളുകളെ ഭീഷണിപ്പെടുത്തി മതം മാറ്റി. ഇത് എങ്ങനെയാണ് ദേശീയ സമരവും ബ്രിട്ടീഷുകാര്‍ക്കെതിരാ യുദ്ധമായി മാറുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷുകാര്‍ക്ക് എതിരെ യുദ്ധം ചെയ്യാനുള്ള എളുപ്പമാര്‍ഗം ഹിന്ദുവംശഹത്യയും ഹിന്ദുക്കളെ വാള്‍മുനയില്‍ നിര്‍ത്തി മതം മാറ്റുന്നതാണെന്നും എന്തു യുക്തിക്കനുസരിച്ചാണ് പറയുന്നത് എന്ന് വ്യക്തമാകുന്നില്ല. ഹാലിളകിയ മാപ്പിളമാര്‍ക്ക് മഹാത്മഗാന്ധി നിരീക്ഷിച്ചതുപോലെ മതഭ്രാന്തായിരുന്നു.
അലിമുസലിയാരും മമ്പ്രംതങ്ങളും വാരിയന്‍കുന്നനുമെല്ലാം മുസ്ലിം പള്ളിയില്‍ ഇരുന്നുകൊണ്ടാണ് വംശഹത്യ നടത്താനുള്ള ഉത്തരവ് നല്‍കിയത്. സ്വാതന്ത്ര്യസമരം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നില്ല നടത്തിയത്. തുര്‍ക്കി തൊപ്പിതലയില്‍ ധരിച്ചും തുര്‍ക്കി പതാക കൈയ്യിലേന്തി ‘അല്ലാഹു അക്ബര്‍’ എന്നു വിളിച്ചുകൊണ്ട് നടത്തിയ സമരത്തെ ദേശീയ സമരമായി എങ്ങനെ കാണാന്‍ കഴിയും? ദേശീയ സമരം ദേശത്തിനു വേണ്ടിയാണ് നടത്തേണ്ടത്. തുര്‍ക്കി സുല്‍ത്താന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടി ലോകത്തിലെ മുസ്ലിംങ്ങള്‍ നടത്തിയ സമരം എങ്ങനെയാണ് ദേശീയ സമരമായി തീരുക? മുസ്ലിങ്ങള്‍ മതപരമായ ദൗത്യമായിട്ടാണ് ഖിലാഫത്തിനെ കണ്ടിരുന്നത് എന്ന് സമരത്തിന് നേതൃത്വം നല്കിയ ആലി സഹോദരന്മാരും അബ്ദുല്‍കലാം ആസാദും എല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരെ മതവൈരം മൂലം കൊന്നൊടുക്കുന്ന മതഭ്രാന്ത് സ്വാതന്ത്ര്യസമരമല്ല. സ്വന്തം മതവിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ഒരു കാര്യത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെട്ട നിരപരാധികളോട് മാപ്പ് പറയുന്നതിനു പകരം ആ വിജയം ആഘോഷിക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ധിക്കാരമാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: