കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ. ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ദരിപ്പിച്ച് വ്യാജ വെബ്സൈറ്റ് വഴിയാണ് പ്രചരണം നടക്കുന്നത്.
ഓഫറിന്റെ 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നും വ്യാജവെബ്സൈറ്റില്‍ പറയുന്നു. ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ് ലുലു കാണുന്നത്. തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടിയുമായിട്ടാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നതെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ നിഷാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: