കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് തുര്‍ക്കിയുടെ സൈന്യം ഒഴിഞ്ഞുപോകാന്‍ തുടങ്ങിയെങ്കിലും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതില്‍ താലിബാന് സാങ്കേതിക സഹായം നല്‍കുന്നതിന് തുര്‍ക്കി വിദഗ്ധര്‍ രാജ്യത്ത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശ സൈന്യം പോയതിനു ശേഷം കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന്‍ തുര്‍ക്കിയോട് സാങ്കേതിക സഹായം ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 31 അവസാനത്തോടെ അങ്കാരയുടെ സൈന്യം പൂര്‍ണമായും പിന്‍വലിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഒരു നാറ്റോ ദൗത്യത്തിന്റെ ഭാഗമായിരുന്നു തുര്‍ക്കി സേന. ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് സൈനികരുണ്ട്. ഈ മാസം തലസ്ഥാനത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനുശേഷം ഒഴിപ്പിക്കല്‍ ശ്രമങ്ങളിലും സൈന്യം സജീവമാണ്.
സൈന്യത്തെ പിന്‍വലിക്കാന്‍ 36 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും ആദ്യ വിമാനം ഇതിനകം പറന്നുയര്‍ന്നിട്ടുണ്ടെന്നും പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞു.വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതില്‍ തുര്‍ക്കിയില്‍ നിന്ന് സാങ്കേതിക സഹായം താലിബാന്‍ ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ചകള്‍ നല്ല ഫലങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങളുടെ സൈനികര്‍ പിന്‍വാങ്ങിയ ശേഷം വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് വിദഗ്ധര്‍ തുടരും. എയര്‍പോര്‍ട്ട് സുരക്ഷിതമാക്കാനുള്ള ശേഷി താലിബാന് ഇല്ലെന്ന് വ്യക്തമായതിനാലാണ് തീരുമാനമെന്ന് തുര്‍ക്കി സര്‍ക്കാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: