Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കേരള ഗാന്ധിയുടെ ഉയരാത്ത സ്മാരകം

ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന കേളപ്പജിയുടെ സംഭാവനകളെ തമസ്‌കരിക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 05:00 am IST
inEditorial

മാപ്പിളക്കലാപ കാലത്ത് ഹിന്ദുവംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലിമുസ്ലിയാര്‍ക്കും സ്മാരകങ്ങള്‍ ഉയര്‍ന്ന നാട്ടില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി കെ. കേളപ്പന് ഉചിതമായ സ്മാരകം ഉയരാത്തത് വിരോധാഭാസമാണ്. 1921 ലെ മാപ്പിളക്കലാപത്തിലടക്കം സമാധാനത്തിന്റെ ശക്തി ദുര്‍ഗ്ഗമായി നിലകൊണ്ട് അതിനെ ചെറുത്ത കേളപ്പജിയുടെ സമാധിസ്ഥലം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സ്വാതന്ത്ര്യസമരത്തിന്  നേതൃത്വം നല്‍കുകയും, അയിത്തോച്ചാടനവും ഖാദി പ്രചാരണവും ഉള്‍പ്പെടെ ഗാന്ധിയന്‍ നിര്‍മാണാത്മക പരിപാടികള്‍ പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്ത കേളപ്പന്‍ ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുകയും ചെയ്തു. അസ്പൃശ്യതയ്‌ക്കെതിരായ ഗുരുവായൂര്‍ സത്യഗ്രഹത്തിനും, ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഐതിഹാസികമായ നേതൃത്വം നല്‍കിയ ധീരനായിരുന്നു കേളപ്പജി. മതേതരത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ഭവിഷ്യത്ത് മുന്നില്‍ കണ്ട് അതിനെതിരെയും കേളപ്പജി രംഗത്തുവരികയുണ്ടായി. ചുരുക്കത്തില്‍ ആധുനിക കേരളത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു ഈ ഗാന്ധിയന്‍. മാപ്പിളക്കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതിരിക്കാന്‍ കാരണക്കാരനായ വ്യക്തിയായിരുന്നു കേളപ്പജി എന്നു കരുതുന്ന ചില ‘മതേതരന്മാര്‍ക്കും’ കേരള ഗാന്ധിക്ക് ഒരു സ്മാരകം വേണമെന്ന് തോന്നുന്നില്ല!  

ഭാരതപ്പുഴയുടെ തീരത്തുള്ള തവനൂരിലെ കേളപ്പജിയുടെ സമാധി സ്ഥലം അന്യാധീനപ്പെട്ട അവസ്ഥയിലാണ്. കേളപ്പജി മുന്‍കയ്യെടുത്ത് സ്ഥാപിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റല്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേളപ്പജിയുടെ സുഹൃത്തായിരുന്ന തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി സൗജന്യമായി നല്‍കിയ നൂറേക്കര്‍ സ്ഥലത്താണ് റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേളപ്പജിയുടെ സമാധിസ്ഥലം ഇന്നും അനാഥമായി കിടക്കുന്നു.  നിളാ വിചാരവേദി സംഘടിപ്പിച്ച നിളാ പരിക്രമ യാത്രയ്‌ക്കുശേഷം വര്‍ഷംതോറും ഇവിടെ കേളപ്പജിയുടെ ജന്മ, സമാധി അനുസ്മരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഈ ഭൂമി കയ്യടക്കാനുള്ള ശ്രമം തടഞ്ഞത് നിളാ വിചാരവേദിയാണ്. ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കേളപ്പജിയുടെ സമാധിസ്ഥലം സിമന്റുതറ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കേളപ്പജിക്ക് ഒരു സ്മാരകം നിര്‍മിക്കണമെന്നുണ്ടെങ്കില്‍ സ്ഥലമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നിട്ടും അങ്ങനെയൊരു തീരുമാനം കേരളം മാറി മാറി ഭരിച്ചവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന ഈ മഹാന്റെ സംഭാവനകളെ തിരസ്‌കരിക്കാനും തമസ്‌കരിക്കാനുമാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ജന്മസ്ഥലമായ മുചുകുന്നില്‍ ഒരു കോളജ് സ്ഥാപിതമായപ്പോള്‍ അതിന് കേളപ്പജിയുടെ പേരിടാതെ മുസ്ലിംലീഗ് നേതാവായ ബാഫക്കി തങ്ങളുടെ പേരു നല്‍കുകയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത്.ഇടതുപക്ഷ ഭരണകാലത്ത് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വാര്‍ഷികം ആചരിച്ചപ്പോള്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കേളപ്പജിയെ തഴഞ്ഞ് ശിഷ്യനായിരുന്ന എകെജിയുടെ പേരില്‍ കമാനം നിര്‍മിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ രണ്ടു പാര്‍ട്ടികളുടെയും അപലപനീയമായ മനോഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് കേളപ്പജിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഇക്കൂട്ടര്‍ വാഴ്‌ത്തിപ്പാടുന്നത്. മതഭ്രാന്തിന്റെ സ്വരൂപമായിരുന്ന വാരിയംകുന്നനെ ഭഗത്‌സിങ്ങിനോട് ഉപമിച്ച നിയമസഭാ സ്പീക്കറെ ശരിവയ്‌ക്കുകയാണ് സിപിഎം  സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും. കെപിസിസിയുടെ ആദ്യ സെക്രട്ടറിയായ കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ വാരിയംകുന്നന്‍ അടക്കമുള്ളവരുടെ അക്രമപ്രവര്‍ത്തനങ്ങളെ കേളപ്പജി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതിനു നേരെ കണ്ണടച്ചുകൊണ്ടാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര നായകനായി ചിത്രീകരിക്കുന്നത്. വര്‍ഗീയ പ്രീണനത്തിനുവേണ്ടി ചരിത്രസത്യങ്ങളെ വിസ്മരിക്കുകയാണിവര്‍. കേളപ്പജിയുടെ സമാധി സ്ഥലത്ത് സ്മാരകം നിര്‍മിക്കാത്തതും ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തില്‍ അഭിമാനിക്കുന്നവരും ദേശസ്‌നേഹികളുമായവര്‍ ഇതിനെതിരെ രംഗത്തുവരണം. കേളപ്പജിയെ അവഗണിക്കുന്ന അനീതിക്കെതിരെ ആ മഹാപുരുഷന്റെ സമാധിസ്ഥലത്ത് ഉചിതമായ സ്മാരകം ഉയരുന്നതുവരെ ശബ്ദമുയര്‍ത്തണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.