Categories: Article

മാപ്പിള കലാപത്തിന് ഒരു നൂറ്റാണ്ട്‌

Published by

കെ പി രാധാകൃഷ്ണന്‍

(ആര്‍ എസ് എസ് സഹ പ്രാന്തകാര്യവാഹ്‌ )

മാപ്പിളകലാപത്തിനു നൂറ്റാണ്ട് തികയുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തകിടംമറിഞ്ഞ് വേട്ടക്കാര്‍ ഇരകളായും ഇരകള്‍ വേട്ടക്കാരായും മാറിയിരിക്കുന്നു. അത് കര്‍ഷകസമരമായും സ്വാതന്ത്ര്യസമരമായുമൊക്കെ വാഴ്‌ത്തപ്പെടുന്നു. ഇത് ചരിത്രത്തിന്റെ നിഷേധമാണ്. ഈ അപനിര്‍മ്മിതി അധാര്‍മികവും ആപല്‍ക്കരവുമാണ്. ഇത് തിരുത്തണം. അതിന് സത്യസന്ധവും നിഷ്പക്ഷവുമായ ചരിത്ര പഠനം ആവശ്യമാണ്.

ഖിലാഫത്തിന്റെ  പേരില്‍ നടന്ന മാപ്പിളലഹള വീണ്ടുമൊരു ഖിലാഫത്ത് കലാപത്തിന്റെ ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് നൂറ്റാണ്ട് തികയ്‌ക്കുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കേന്ദ്രം തുര്‍ക്കി ആയിരുന്നു. പതിനാലാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ നിലനിന്നതും പശ്ചിമേഷ്യ, യൂറോപ്പിന്റെ തെക്കു കിഴക്കു ഭാഗം, വടക്കന്‍ ആഫ്രിക്കയൊക്കെ ഉള്‍ക്കൊള്ളുന്നതുമായ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു തുര്‍ക്കി. ഇന്നത്തെ അറേബ്യ, ജോര്‍ദാന്‍, സിറിയ, ലബനന്‍, ഇസ്രയേല്‍, പാലസ്തീന്‍ ഒക്കെ അടങ്ങിയ ഇസ്ലാമിക സാമ്രാജ്യത്തിന്റെ സുല്‍ത്താനും ഖലീഫയും (ഭരണാധികാരിയും മതമേധാവിയും) ഒരാള്‍ തന്നെയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കൊപ്പം നിന്ന് പരാജയപ്പെട്ട തുര്‍ക്കിയെ വിഭജിക്കുകയും ഖലീഫ പദവി അവസാനിപ്പിക്കുകയും ചെയ്ത ബ്രിട്ടനെതിരെ പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു തുര്‍ക്കിയില്‍ നിന്നാരംഭിച്ചതാണ് ഖിലാഫത്ത് പ്രസ്ഥാനം. തുടര്‍ന്ന് മുസ്തഫ കെമാല്‍ പാഷയുടെ നേതൃത്വത്തില്‍ നടന്ന മതേതര ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ട് 2014ല്‍ അധികാരത്തിലെത്തിയ എര്‍ദോഗന്‍ തുര്‍ക്കിയെ ആഗോള ഇസ്ലാമിക വര്‍ഗീയതയുടെ കേന്ദ്രമാക്കി മാറ്റി. ഭാരതത്തിലെ പൗരത്വനിയമഭേദഗതിക്ക് തൊട്ടുമുമ്പേ തുര്‍ക്കിയില്‍ ചേര്‍ന്ന ആഗോള ഇസ്ലാമിക സമ്മേളനത്തില്‍ ഇവിടെനിന്നും തീവ്രവാദ സ്വഭാവമുള്ള മുസ്ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അലിഗഢില്‍ ചേര്‍ന്ന അന്താരാഷ്‌ട്ര മുസ്ലിം സമ്മേളനത്തില്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചത് തുര്‍ക്കിയില്‍ നിന്നുള്ള  എര്‍ദോഗന്റെ പ്രതിനിധിയായ പ്രൊഫസറായിരുന്നു. സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ ആഗോള ഇസ്ലാമിക ഐക്യത്തെ പ്രഖ്യാപിക്കുന്നതും എര്‍ദോഗനെ പ്രശംസിക്കുന്നതും ഭാരതത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നു. ഈ സമ്മേളനത്തിന് ശേഷമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ കലാപങ്ങളും മലബാറിലെ മാപ്പിള കലാപത്തിന്റെ വേഷം കെട്ടിയ പ്രകോപനപരമായ പ്രകടനങ്ങളും ഒക്കെ അരങ്ങേറിയത്. ‘1921 ആവര്‍ത്തിക്കും’ എന്നായിരുന്നു പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യം. തുര്‍ക്കി കേന്ദ്രമായി രൂപപ്പെട്ടുവരുന്ന രണ്ടാം ഖിലാഫത്തിന്റെ താക്കീതാണിത്.

1921 ലെ ലഹള കഴിഞ്ഞ് പത്ത് മാസത്തിനുള്ളില്‍ മഹാകവി കുമാരനാശാന്‍ രചിച്ച ‘ദുരവസ്ഥ””’എന്ന കൃതിയുടെ മുഖവുരയില്‍ ഇങ്ങനെ പറയുന്നു:  ”ഈ മഹാവിപത്തിന്റെയും ഇത് പഠിപ്പിച്ച പാഠങ്ങളില്‍ ചിലതിന്റെയും ഓര്‍മ്മയെ സമുദായത്തിന്റെ പുനഃസംഘടനയ്‌ക്ക് പ്രേരകമാകത്തക്കവണ്ണം നിലനിര്‍ത്തണം എന്നതാണ് ‘ദുരവസ്ഥ എന്ന പേരില്‍ അടിയില്‍ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശ്യം.”” സമൂഹത്തിന്റെ സംഘടിത ശക്തിയിലൂടെ മാത്രമേ ഇത്തരം മഹാവിപത്തുകളെ തടയാന്‍ കഴിയൂ എന്ന മഹാകവിയുടെ മുന്നറിയിപ്പ് ചരിത്രത്തിന്റെ സന്ദേശമായി ഇന്നും നമ്മുടെ മുന്നിലുണ്ട്.

1921 ലെ മാപ്പിള ലഹളമലബാറിലെ അന്നത്തെ പത്തു താലൂക്കുകളില്‍ ഏറനാട് താലൂക്കില്‍ പൂര്‍ണമായും വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളില്‍ ഭാഗികമായും മതഭ്രാന്തരായ മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ കലാപം’ഏറനാട് കലാപം’എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടത്. ഇന്നത്തെ മലപ്പുറം ജില്ല ഏറെക്കുറെ അന്നത്തെ ലഹളബാധിതപ്രദേശമായി കരുതാം. കലാപകാരികള്‍ മതത്തിന്റെ പേരിലും മതപരമായ കര്‍ത്തവ്യം എന്ന നിലയിലും അങ്ങേയറ്റത്തെ കൊടുംക്രൂരതകള്‍ ചെയ്തു. വടക്കെ ഇന്ത്യയെ ഇളക്കിമറിച്ച വിദേശമുസ്ലിം അക്രമകാരികളും മലബാറില്‍ ഹൈദരലിയും ടിപ്പുസുല്‍ത്താനും നടത്തിയ അതിഭീകരമായ ഹിന്ദുവംശഹത്യയുടെ ആവര്‍ത്തനവും ആയിരുന്നു 1921ലെ ഖിലാഫത്തിന്റെ പേരില്‍ മാപ്പിളമാരും നടത്തിയത്. കലാപത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. അനേകായിരം അമ്മപെങ്ങന്മാര്‍ ബലാല്‍സംഗത്തിനിരയായി, പതിനായിരങ്ങള്‍ പാലായനം ചെയ്തു. അത്യന്തം പ്രാകൃതമായ ഹിംസാരീതികള്‍ ഹിന്ദുക്കള്‍ക്ക് നേരെ പ്രയോഗിച്ചു. ഈ കലാപത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരന്‍ എ. ശ്രീധരമേനോന്‍ ”കേരളവും സ്വാതന്ത്ര്യസമരവും” എന്ന പുസ്തകത്തില്‍ എഴുതിയത്, ലഹളയുടെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ 200ല്‍ അധികം അംശങ്ങളേയും, വലിയൊരു വിഭാഗം ജനങ്ങളെയും ബാധിച്ച ഇത്രയും വലിയൊരു കലാപം അതിനു മുേമ്പാ പിേമ്പാ കേരളത്തില്‍ ഉണ്ടായിട്ടില്ല'(പേജ് 68) എന്നാണ്.ഇതൊക്കെയാണെങ്കിലും മുഴുവന്‍ മുസ്ലിം സമൂഹവും കലാപത്തില്‍ പങ്കെടുത്തില്ല. പൊന്നാനിയിലെ നിരവധി മുസ്ലിം പ്രമുഖന്മാരും കൊണ്ടോട്ടിയിലെ സമുദായ നേതാവായിരുന്നു കൊണ്ടോട്ടി വലിയ തങ്ങളുമൊക്കെ ഈ ഭീകരമായ അക്രമണത്തിന് എതിരായിരുന്നു. കൊണ്ടോട്ടി തങ്ങള്‍ ക്രമസമാധാനം നിലനിര്‍ത്താനായി ബ്രിട്ടീഷ് പട്ടാളത്തെ പരസ്യമായി ക്ഷണിച്ചിരുന്നു. മമ്പുറത്തെ ഖാന്‍ ബഹുദൂര്‍ മുത്തുക്കോയ തങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ ്യുഅനുകൂലിച്ചിരുന്നുവെങ്കിലും അതു ലഹളയായി കലാശിച്ചപ്പോള്‍ അതില്‍ നിന്നും വിട്ടുനിന്നു. കലാപബാധിത പ്രദേശങ്ങളില്‍ തന്നെ ഹിന്ദുക്കളെ രക്ഷിക്കാന്‍ പല മാപ്പിളമാരും പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കലാപം നടത്തിയത് മതഭ്രാന്ത് തലയ്‌ക്ക് പിടിച്ച ഒരു വിഭാഗം മുസ്ലിംങ്ങളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയില്‍ബ്രിട്ടന്‍ തുര്‍ക്കി സുല്‍ത്താന്റെ ഖലീഫ പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് 1919ല്‍ ആണ് ഇന്ത്യയില്‍ ആദ്യത്തെ ഖിലാഫത്ത് സമ്മേളനം നടക്കുന്നത്. 1919 നവംബര്‍ 23ന് ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനം ബ്രിട്ടനെതിരായ ഖിലാഫത്തിന്  തങ്ങളോടൊപ്പം ചേരാനും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചു. അതനുസരിച്ച് 1920 ല്‍  കല്‍ക്കത്തയില്‍ വിളിച്ചുകൂട്ടിയ  കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍ ഖിലാഫത്ത് പ്രശ്നത്തിന്‍ മേല്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രമേയം മഹാത്മാഗാന്ധി അവതരിപ്പിച്ചു. തുടര്‍ന്ന് ഖിലാഫത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും രാജ്യം മുഴുവന്‍ സഞ്ചരിച്ചു.

മഹാത്മാഗാന്ധി, മൗലാനാ ഷൗക്കത്തലി,

എന്നാല്‍ ഖിലാഫത്ത് സമരത്തെ കുറിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ തന്നെ എതിരഭിപ്രായം ഉണ്ടായിരുന്നു. മുഹമ്മദലി, ഷൗക്കത്തലി തുടങ്ങിയ കുറെ മൗലവിമാരുടെ മതഭ്രാന്താണ് ഇതിനുപിന്നിലെന്ന അഭിപ്രായക്കാരുമുണ്ടായിരുന്നു. ഉദാഹ രണത്തിന് മുസ്ലിം ബുദ്ധിജീവികളുടെയും പരിഷ്‌കരണവാദികളുടെയും സംഘടനയായ ‘ഇസ്ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ മലബാര്‍ ശാഖയുടെ മുഖപത്രം ആയിരുന്നു കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നിരീക്ഷണം’ മാസിക. 1971 മാര്‍ച്ച് ലക്കത്തില്‍ നിരീക്ഷണം മാസിക ഇങ്ങനെ എഴുതി:”’ഇന്ത്യന്‍ മുസ്ലീങ്ങളുടെ കഴിഞ്ഞകാല ദുരിതങ്ങള്‍ മിക്കവയ്‌ക്കും ഉത്തരവാദികള്‍ ഇത്തരം മൗലവിമാര്‍ തന്നെയാണ്. അവര്‍ നേതൃത്വം കൊടുത്ത ലഹളകളുടെയും യുദ്ധങ്ങളുടെയും ഫലമായി എത്രയെത്ര മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം എടുക്കുക, തുര്‍ക്കി സാമ്രാജ്യത്തിന്റെ അധിപനായ ഖലീഫയെ രക്ഷിക്കാനായിരുന്നു ഈ പ്രസ്ഥാനം ഇവിടെ ആരംഭിച്ചത്. രക്തദാഹത്തിന്റെയും നിഷ്ഠൂരതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായിരുന്നു ഈ ഖലീഫ. സ്വന്തം നാട്ടുകാരായ തുര്‍ക്കികള്‍ക്കും അറബികള്‍ക്കും ഒന്നും ഈ ഖിലാഫത്ത് വേണ്ടായിരുന്നു. അവരൊക്കെ ഖിലാഫത്തിനെതിരായി വിപ്ലവം നടത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് മാത്രം ഖിലാഫത്ത് വേണം. അല്ലെങ്കില്‍ ഇസ്ലാം അപകടത്തിലാണ് എന്നതാണ് നമ്മുടെ മൗലവിമാരുടെ കണ്ടുപിടുത്തം.””മാത്രമല്ല വിട്ടുവീഴ്ചയില്ലാത്ത വിഭജനവാദികള്‍ ആയിരുന്ന സര്‍ സയ്യിദ്, മുഹമ്മദലി ജിന്ന തുടങ്ങിയവരും ഖിലാഫത്ത് സമരത്തിന് എതിരായിരുന്നു. ഖിലാഫത്ത് ഇന്ത്യക്ക് ആവശ്യമില്ലായിരുന്നു എന്ന് പിന്നീട് പലര്‍ക്കും ബോധ്യപ്പെടുകയും, കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അതിനെ തള്ളിപ്പറയുകയും ചെയ്തു.

എന്നാല്‍ മഹാത്മാഗാന്ധി അതിനെ ശക്തമായി പിന്തുണച്ചു. ഗാന്ധിജിയും ഷൗക്കത്തലിയും മലബാര്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മലബാറിലുടനീളം സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി ആവേശം കൊള്ളിച്ചു. കെ.പി. കേശവമേനോന്‍, കെ. മാധവന്‍നായര്‍, ഇ. മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഖിലാഫത്ത് സമിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി.ആ നിലയ്‌ക്ക് 1921ലെ മാപ്പിള ലഹളയ്‌ക്ക് രണ്ട് മുഖങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരായി 1920ല്‍ ആരംഭിച്ച  ഖിലാഫത്ത് പ്രക്ഷോഭം. ഒരു കൊല്ലത്തിലധികം കോണ്‍ഗ്രസുമായി യോജിച്ചു നടത്തിയ പ്രചാരണവും പ്രസംഗങ്ങളും  ഖിലാഫത്ത് കമ്മിറ്റികളുടെ രൂപീകരണവും മറ്റും അതിന്റെ ഒരു മുഖമായിരുന്നു. രണ്ടാമത്തെ മുഖം 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നിന്ന് ആരംഭിച്ച ലഹള ഹിന്ദുക്കള്‍ക്കെതിരായ കലാപമായി പടര്‍ന്നതും തുടര്‍ന്നുള്ള ഭീകര സംഭവങ്ങളുമാണ്. ഈ ഭീകരതയുടെ മുഖത്തുനോക്കിയാണ് മഹാകവി കുമാരനാശാന്‍,

”അമ്മമാരില്ലേ സഹോദരിമാരില്ലേ

 ഇമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ 

ഹന്ത മതമെന്നു ഘോഷിക്കുന്നല്ലോയീ

ജന്തുക്കളെന്തതില്‍ നീതിയില്ലേ…  

എന്ന് രോഷം കൊണ്ടത്. കവി ഇങ്ങനെ ചോദിക്കത്തക്ക വിധം എന്താണ് ഈ മതഭ്രാന്തന്മാര്‍ ചെയ്തത് എന്ന് കലാപം നടക്കുമ്പോഴും അവസാനിച്ച ഉടനെയും നേരിട്ട് കാര്യങ്ങള്‍ അറിയാവുന്ന വിവിധ തലങ്ങളിലുള്ള വ്യക്തികളും മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ കലാപത്തിലെ പ്രാരംഭഘട്ടത്തില്‍, 1921 ഫെബ്രുവരി 15 ന് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്നു ശിക്ഷിക്കപ്പെടുകയും അങ്ങനെ മലബാറുകാര്‍ക്ക് സുപരിചിതമായ മുഖമായിരുന്നു ഖിലാഫത്ത് നേതാവായിരുന്ന യാക്കൂബ് ഹസ്സന്‍ സാഹിബ്. മാപ്പിള ലഹള നടന്നുകൊണ്ടിരിക്കുമ്പോള്‍ 1921 സപ്തംബര്‍ 13 ന് ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഹിന്ദു’ പത്രത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:”മാപ്പിള സമുദായത്തില്‍പ്പെട്ട അജ്ഞരും വഴിപിഴപ്പിക്കപ്പെട്ടവരും ദുര്‍വൃത്തരുമായ ചിലര്‍ അയല്‍പക്കത്ത് സമാധാനത്തോടെ കഴിയുന്ന ഹിന്ദുക്കളെ ബലംപ്രയോഗിച്ച് ഇസ്ലാമില്‍ ചേര്‍ത്തു എന്നത് അവര്‍ ചെയ്ത അക്രമങ്ങളില്‍ വച്ച് ഏറ്റവും ഹീനവും നീചവും ആണെന്ന് ആ സമുദായം തന്നെ അപലപിക്കുമെന്ന് എനിക്കുറപ്പുണ്ട,് ഈ ആക്രമികള്‍ സ്വന്തം മതത്തിനു തന്നെ അപമാനവും നാണക്കേടുമാണ് വരുത്തിവെച്ചിട്ടുള്ളത്. ഈ മതംമാറ്റത്തിനു വിധേയരായ ഹിന്ദുക്കളോട് ഞങ്ങള്‍ മാപ്പ് ചോദിേക്കണ്ടതുണ്ട്. മുസല്‍മാന്‍മാര്‍ക്ക് വേണ്ടി ഞാനത് ചെയ്യുന്നു. തെറ്റായ നേതൃത്വമാണ് ഇവരെ സ്വാധീനിച്ചിട്ടുള്ളത്.”

 മുസ്ലിങ്ങളായ നേതാക്കളില്‍ പോലും അറപ്പും വെറുപ്പും ഉളവാക്കുന്ന ക്രൂരതകള്‍ ആയിരുന്നു ഈ മതഭ്രാന്തന്മാര്‍ ചെയ്തത്. മലബാറിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖരായ മുസ്ലിം മത പണ്ഡിതന്‍മാരും നേതാക്കളും ലഹളക്കാലത്ത് തന്നെ അക്രമങ്ങളെ അപലപിച്ചിരുന്നു. പൊന്നാനിയിലെ മഖ്ദൂം തങ്ങള്‍, പഴയകത്ത് മമ്മിക്കുട്ടി ഹാജി, വെളിയങ്കോട്ട് തട്ടാങ്ങര കുട്ടിയമ്മു മുസ്ലിയാര്‍, പുതിയകത്ത് ബാവ മുസ്ലിയാര്‍, കവുടിയമ്മാനക്കാനത്ത് അബ്ദുള്ള കുട്ടി മുസ്ലിയാര്‍ തുടങ്ങിയ ആയിരത്തില്‍പരം മാപ്പിള പ്രമുഖന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഒരു വിജ്ഞാപനം 1921 സപ്തംബര്‍ 23ന് അന്ന് കോഴിക്കോട്ടുനിന്നും ആഴ്ചയില്‍ മൂന്ന് വീതം പ്രസിദ്ധീകരിച്ചിരുന്ന ‘മനോരമ’ പത്രത്തില്‍ കൊടുത്തിരുന്നു അത് ഇങ്ങനെയാണ്:  ‘എല്ലാ മുസ്ലീങ്ങളെയും അറിയിക്കുന്നത് എന്തെന്നാല്‍ ഗാന്ധി മുതലായ ഹിന്ദുക്കളും മുഹമ്മദലി, ഷൗക്കത്തലി മുതലായവരും കൂടി നമ്മുടെ മുസ്ലിം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഇതുവരെ ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്തു വരുന്നതുമായ എല്ലാ പ്രവര്‍ത്തികളും നമ്മുടെ ഇസ്ലാം ദീനിന് വിരോധമായിട്ടുള്ളതാകയാല്‍ ആ വക തെറ്റിദ്ധാരണകളില്‍ ഇസ്ലാം സഹോദരന്മാര്‍ അകപ്പെട്ട് പോകരുത്. ഖിലാഫത്ത് എന്ന് വൃഥാ പേരും വെച്ച് നടത്തിവരുന്ന യോഗത്തില്‍ നിന്നും നിസ്സഹകരണം, സ്വരാജ് മുതലായ എല്ലാ അരാജക സ്ഥാപനങ്ങളില്‍ നിന്നും നമ്മളെല്ലാവരും വിട്ടൊഴിഞ്ഞിരിക്കുന്നു. കൊല, കവര്‍ച്ച, നിര്‍ബന്ധിച്ചു മതംമാറ്റല്‍, അന്യന്റെ സ്വത്ത് പിടിച്ചുപറിക്കല്‍, മുതലായവയെല്ലാം ഇസ്ലാം ദീനിനു തീരെ വിരോധമായിട്ടുള്ളതും, കഠിനമായി നമ്മോട് ദൈവവും പ്രവാചകരായ നബി (സഅ) തങ്ങള്‍ അവര്‍കളും വിരോധിക്കപ്പെട്ടിരിക്കുന്നു.’ഈ വിജ്ഞാപനം പുറത്തിറക്കിയ മതനേതാക്കള്‍ ഒക്കെ യാഥാസ്ഥിതികരായിരുന്നു. എങ്കിലും ഇന്നത്തെ പുത്തന്‍കൂറ്റ് മത-രാഷ്‌ട്രീയ നേതാക്കളെക്കാള്‍ നിഷ്‌കളങ്കരും സത്യസന്ധരുമായിരുന്നു. ഖിലാഫത്തിന്റെ പേരില്‍ മതഭ്രാന്തന്മാര്‍ അഴിച്ചുവിട്ട അക്രമങ്ങളുടെ ഏകദേശചിത്രം ഈ വിജ്ഞാപനത്തില്‍ ലഭിക്കുന്നു.

മാപ്പിളമാര്‍ കലാപം നടത്തിയത് ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. അതിനുവേണ്ടി വലിയതോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്നു. ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത് ഖിലാഫത്ത് രാജ്യം സ്ഥാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രഥമവനിതാ അധ്യക്ഷയായിരുന്ന ആനി ബസന്റ് ഇങ്ങനെ എഴുതി:

”ആഴ്ചകളോളം ആയുധങ്ങള്‍ സജ്ജീകരിച്ചതിനുശേഷം മലബാര്‍ ജില്ലയിലെ മാപ്പിളമാര്‍ കലാപമാരംഭിച്ചു. ബ്രിട്ടീഷ് ഭരണം അവസാനിച്ചുവെന്നും തങ്ങള്‍ സ്വതന്ത്രരാണെന്നുമുള്ള ്യൂപ്രചാരണത്തില്‍ അവര്‍ വിശ്വസിച്ചു. അവര്‍ ഖിലാഫത്ത് രാജ്യം സ്ഥാപിച്ചു. ഒരു രാജാവിനെ കിരീടധാരണം ചെയ്യിച്ചു. സുലഭമായി കൊള്ളയും കൊലയും നടത്തി. മതംമാറാന്‍ കൂട്ടാക്കാത്ത ഹിന്ദുക്കളെ മുഴുവന്‍ നാടുവിട്ടോടിച്ചു. ഉടുതുണിക്കു മറുതുണിയില്ലാതെ എല്ലാം അപഹരിക്കപ്പെട്ട ഒരു ലക്ഷത്തോളം ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായി”.

ഖിലാഫത്തിന്റെ ഭാഗമായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും മലബാറില്‍ സഞ്ചരിച്ച് ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് ജനങ്ങളെ ആവേശം കൊള്ളിക്കുകയും ഒക്കെ ചെയ്തിരുന്ന മഹാത്മാഗാന്ധി, മുസ്ലിം മതഭ്രാന്തന്മാര്‍ ഹിന്ദുക്കള്‍ക്കുനേരെ നടത്തിയ ഹൃദയഭേദകമായ അക്രമങ്ങളെ കുറിച്ച് 1921 സപ്തംബര്‍ 22-ന് ‘യംഗ്”ഇന്ത്യ’യില്‍ എഴുതി, ”മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍, അവിടുത്തെ ചുറ്റുപാടുകള്‍ ശരിക്കറിയാവുന്ന നമ്മുടെയെല്ലാം മനസ്സിനെ കാര്‍ന്നു തിന്നുകയാണ്. നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് ഭ്രാന്ത് പിടിപെട്ടുപോയി എേന്നാര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുകയാണ്. അവര്‍ ഹിന്ദുവീടുകള്‍ കൊള്ളയടിക്കുകയും, നൂറുകണക്കിന് സ്ത്രീപുരുഷന്മാരെ ഇസ്ലാമിലേക്ക് ബലാല്‍ക്കാരമായി മതംമാറ്റാന്‍ ശ്രമിച്ചുവെന്നും ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം  നീറിപ്പോകുന്നു.” ഗാന്ധിജിക്ക് പോലും ഇങ്ങനെ പറയേണ്ടി വന്നെങ്കില്‍ ലഹളയുടെ ഭീകരത ഊഹിക്കാവുന്നതേയുള്ളൂ.

സമാനതകളില്ലാത്ത മാപ്പിളകലാപത്തില്‍ അനേകം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. സ്ത്രീകള്‍ക്കുനേരെ കൊടിയ പീഡനങ്ങള്‍ നടന്നു. ഗര്‍ഭിണികളായ സ്ത്രീകളുടെ വയര്‍ വെട്ടിപ്പിളര്‍ന്നു. ദാരുണമായ നിരവധി സംഭവങ്ങളുണ്ടായി. ഭാരതത്തിന് നേരെ നടന്ന ഇസ്ലാമിക അക്രമങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തിയ ഭരണഘടനാ ശില്പി ഡോക്ടര്‍ അംബേദ്കര്‍ മാപ്പിള കലാപത്തിന്റെ ഭീകരതയെക്കുറിച്ച് ‘Paktsian or the Partition of India”’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്;  

”ബ്രിട്ടീഷ് സര്‍ക്കാറിനെ പുറന്തള്ളി തല്‍സ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നു ഖിലാഫത്ത് സമരത്തിന് ഉദ്ദേശം, എന്നാല്‍ എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് മലബാറിലെ ഹിന്ദുക്കളുടെ നേര്‍ക്ക് മാപ്പിളമാര്‍ കാട്ടിയ വിക്രിയകളാണ്. മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കള്‍ക്ക് നേരിട്ട ദുര്‍ഗതി ഭയങ്കരമായിരുന്നു. കൊലകള്‍, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം, ക്ഷേത്രധ്വംസനങ്ങള്‍ ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടിപ്പിളര്‍ക്കുക തുടങ്ങി സ്ത്രീകള്‍ക്കുനേരെ ഹീനമായ പെരുമാറ്റം, കൊള്ളിവെപ്പ് എന്നുവേണ്ട മൃഗീയവും അനിയന്ത്രിതവുമായ എല്ലാ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്‌കൃത്യങ്ങളും ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നടത്തി. നിയമവാഴ്ച പുന:സ്ഥാപിക്കാന്‍ പട്ടാളം എത്തിച്ചേരുന്നതുവരെ ഇതുതുടര്‍ന്നു. ലോകത്തെവിടെയും സ്ത്രീകളുടെ നേരെ മുസ്ലീം കലാപകാരികള്‍ തുടര്‍ന്നു പോരുന്ന ഹീനമായ പെരുമാറ്റമിതാണെന്ന് ഡോ. അംബേദ്കര്‍ സൂചിപ്പിച്ചിരുന്നു.

ഭാരതത്തിനു നേരെ എഡി 711 ല്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ ആക്രമണത്തിനു ശേഷം മുഹമ്മദ് ഗസ്‌നി, ഗോറി, ബാബര്‍, അഹമ്മദ് ഷാ, നാദിര്‍ഷാ, ജലാലുദ്ദീന്‍, അലാവുദ്ദീന്‍, കുത്തബ്ദീന്‍, ഫിറോസ്ഷാ തുടങ്ങിയ കൊടും ക്രൂരന്മാരായ വിദേശ മുസ്ലിം ആക്രമികള്‍ നടത്തിയ ഭീകരമായ വംശഹത്യയുടേയും സ്ത്രീകള്‍ക്കെതിരായ ബലാല്‍ക്കാരത്തിന്റേയും ചരിത്രം അംബേദ്കര്‍ തന്നെ വിവരിച്ചിട്ടുണ്ട്.ചിത്തോറില്‍ പതിനാലായിരത്തിലധികം രജപുത്രസ്ത്രീകള്‍ റാണി പത്മിനിയുടെ നേതൃത്വത്തില്‍ കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത് അഗ്നിപ്രവേശം ചെയ്തത് ഈ മതഭ്രാന്തരുടെ പിടിയില്‍ നിന്ന് രക്ഷനേടാനായിരുന്നു. മതഭ്രാന്തും കാമഭ്രാന്തും ഒരുമിച്ചു ചേര്‍ന്ന മുസ്ലിംഭീകരത ഹിന്ദുസ്ത്രീകള്‍ക്കു നേരെ നടത്തിയ പൈശാചികമായ പ്രവൃത്തികളെ ‘ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണഘട്ടങ്ങള്‍’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ വീരസവര്‍ക്കര്‍ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു.

‘മുസല്‍മാന്‍മാരുടെ മതപരമായ ആക്രമണത്തിന്റെ, ഭയങ്കരവും വിപത്കരവുമായ മറ്റൊരു വശമാണ് ഹിന്ദുസ്ത്രീകളെ അപഹരിച്ച് മതം മാറ്റി ഹിന്ദുക്കളുടെ സംഖ്യാബലത്തിനു കോട്ടം തട്ടിക്കുക എന്നുള്ളതും മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നുള്ളതും. അവരുടെ രാക്ഷസീയമായ വിശ്വാസം ഇത് ഇസ്ലാമിന്റെ ധാര്‍മ്മികവിധിയാണ് എന്നതത്രെ. ഹീനമായ കാമവികാരത്തെ തൃപ്തിപ്പെടുത്തുക കൂടിചെയ്യുന്ന ഈ അന്ധവിശ്വാസം കൊണ്ട് മുസ്ലിം ജനസംഖ്യ അതിവേഗം വര്‍ദ്ധിക്കുകയും ഹിന്ദുക്കളുടേത് വളരെ താഴുകയും ചെയ്തു. അനേക നൂറ്റാണ്ടുകള്‍ ഹിന്ദുസ്ത്രീകളെ നിരന്തരം അപഹരിച്ചുകൊണ്ടിരുന്നത് വെറും മതാന്ധതകൊണ്ടല്ല. മതഭ്രാന്തിനേക്കാള്‍ അതൊരു നയമായിരുന്നു. ഈ രാഷ്‌ട്രത്തോട് ബന്ധമില്ലാത്തവരുടെ സംഖ്യാബലം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച ഒരു പദ്ധതിയായിരുന്നു.

മുസ്ലിം ആക്രമണകാരികള്‍ ഹിന്ദു സ്ത്രീകളെ അപഹരിച്ചു കൊണ്ടുപോയി മതംമാറ്റി കൊള്ളമുതലായി കരുതി സുല്‍ത്താന്‍ മുതല്‍ സാധാരണ ഭടന്‍വരെ പങ്കിട്ടെടുത്തിരുന്നു. മുസ്ലിംഭരണപ്രദേശങ്ങളില്‍ എല്ലാ കുലീനഹിന്ദു കുടുംബങ്ങളിലേയും കന്യകമാരെ നവാബും നിസാമും അവര്‍ക്ക് നല്കാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങിനെ കൊടുക്കാതിരുന്നാല്‍ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും കുടുംബത്തില്‍ നിന്ന് വലിയ തുക ഈടാക്കുകയും ചെയ്തിരുന്നു. മുസ്ലിം ചക്രവര്‍ത്തിമാരുടേയും സുല്‍ത്താന്‍മാരുടേയും അന്ത:പുരങ്ങളില്‍ ഭാര്യമാരായും വെപ്പാട്ടികളായും ബന്ധത്തില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് ഹിന്ദു സ്ത്രീകള്‍ വേറെയും ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച ഓരോ മുസല്‍മാന്റെ വീട്ടിലും മൂന്നും നാലും ഹിന്ദുസ്ത്രീകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ആക്രമികളായ മുസല്‍മാന്‍മാരുടെ ഇടയില്‍ സ്ത്രീകളുടെ സംഖ്യ വളരെ കൂടുതലായി. അവര്‍ ലക്ഷങ്ങളില്‍ നിന്ന് വളര്‍ന്ന് കോടികളായി. സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ തുഗ്ലക്ക്, സുല്‍ത്താന്‍ ഫിറോസ്ഷാതുഗ്ലക്ക്, സുല്‍ത്താന്‍ സിക്കന്ദര്‍ ലോദി തുടങ്ങിയ ഹിന്ദു വിദ്വേഷികളും രാക്ഷസപ്രകൃതികളുമായ സുല്‍ത്താന്‍മാര്‍ ഇത്തരം ഹിന്ദുസ്ത്രീകളുടെ ഉദരത്തില്‍ ജനിച്ചവരാണ്.

ഇത്തരം പ്രവൃത്തികള്‍ക്ക് മുസ്ലിം സ്ത്രീകളില്‍ നിന്ന് വലിയ പിന്തുണയും സഹായവും ലഭിച്ചിരുന്നു. ഇതു മതപരമായി തങ്ങളുടെ പരിശുദ്ധകര്‍ത്തവ്യമാണെന്ന് അവരെ പഠിപ്പിച്ചിരുന്നു. ബീഗങ്ങള്‍ മുതല്‍ പിച്ചക്കാരികള്‍ വരെയുള്ള മുസ്ലിം സ്ത്രീകള്‍ അക്രമികള്‍ക്ക് കൂട്ടുനിന്നു. സുല്‍ത്താന്‍മാരും ശിപായിമാരും മുല്ലാ മൗലവിമാരും ഗ്രാമങ്ങളിലുള്ള മുസ്ലിം ഗുണ്ടകളും പിടിച്ചു കൊണ്ടുവന്നിരുന്ന ഹിന്ദു സ്ത്രീകളെ വീട്ടിനുള്ളില്‍ തടവുകാരായി സൂക്ഷിച്ചിരുന്നത് മുസ്ലിം സ്ത്രീകളായിരുന്നു. അവരെ മതംമാറ്റുക, ദാസ്യവൃത്തി ചെയ്യിക്കുക, മുസ്ലീം പുരുഷന്മാര്‍ക്ക് ഏല്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ക്രൂരവും ഹീനവുമായ കൃത്യങ്ങള്‍ ആവേശത്തോടു കൂടി ചെയ്തിരുന്നത് അവരാണ്. ഭാരതമൊട്ടാകെയുള്ള മുസ്ലിം സ്ത്രീകള്‍ ഇത് ഇസ്ലാംധര്‍മ്മത്തിനുവേണ്ടിയുള്ള പവിത്രകര്‍ത്തവ്യമായി കരുതിയിരുന്നു.’ (പേജ് 150-154) മുസ്ലിം പടയോട്ട ചരിത്രത്തിലെ ഹിന്ദുസ്ത്രീകള്‍ക്കെതിരായ ഈ നെറികേടുകള്‍ മലബാറിലെ മാപ്പിളകലാപത്തിലും ആവര്‍ത്തിച്ചു. അനേകം അമ്മപെങ്ങന്മാര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. അനേകരെ മതം മാറ്റി വെപ്പാട്ടികളായികൂടെ പാര്‍പ്പിച്ചു ലഹളക്കാലത്ത് 1921 സെപ്റ്റംബര്‍ 7 ന്  ടൈംസ് ഓഫ് ഇന്ത്യ  പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങിനെയായിരുന്നു.

‘സ്വാര്‍ത്ഥ, പണക്കൊതി, അധികാരമോഹം എന്നിവയാല്‍ പ്രേരിതരായ മാപ്പിളമാര്‍ കാട്ടികൂട്ടിയ ഈ ജുഗുപ്സാവഹമായ മതഭ്രാന്തിനെപ്പറ്റി സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. നായര്‍ സമുദായത്തിലും മറ്റ് ഉയര്‍ന്ന സമുദായങ്ങളിലും പെട്ട യുവതികളും സുന്ദരികളുമായ പെണ്‍കുട്ടികളെ അവരുടെ അച്ഛനമ്മമാരില്‍ നിന്നും ഭര്‍ത്താക്കന്മാരില്‍ നിന്നും ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടു പോയി, പൂര്‍ണ്ണ നഗ്നകളാക്കി അവരുടെ മുമ്പിലൂടെ നടത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ അഭയാര്‍ത്ഥികള്‍ വിവരിക്കുന്നു. മനുഷ്യത്വമറ്റവരും മൃഗീയവികാരങ്ങളാല്‍ അന്ധരുമായ മാപ്പിളമാര്‍ ഒരുഡസനോ അതിലധികമോ ആളുകളുടെ മാംസദാഹം തീര്‍ക്കാന്‍ ഒരു സ്ത്രീയെ ഉപയോഗപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. കലാപകാരികള്‍ സുന്ദരികളായ ഹിന്ദുസ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് ബലാല്‍ക്കാരമായി മതംമാറ്റി മാപ്പിളസ്ത്രീകളെപ്പോലെ കാതുകുത്തിച്ച് അവരെപ്പോലെ വസ്ത്രധാരണം ചെയ്യിച്ച് താല്ക്കാലിക ഭാര്യമാരായി ഉപയോഗിച്ചിട്ടുണ്ട്. ഭീഷണിക്കും മാനഭംഗത്തിനും ജീവഹാനിക്കും മുന്നില്‍ ഭയന്ന അര്‍ദ്ധനഗ്നകളായ ഹിന്ദു സ്ത്രീകള്‍ കാട്ടുമൃഗങ്ങളുള്ള കൊടുംവനങ്ങളില്‍ അഭയം തേടി -. അന്തസ്സോടെ ജീവിച്ച ഹിന്ദുക്കളെ ചില മുസലിയാന്‍മാരുടേയും തങ്ങള്‍മാരുടേയും സഹായത്തോടെ ബലം പ്രയോഗിച്ച് സുന്നത്ത് നടത്തി മതം മാറ്റിയിട്ടുണ്ട്. ഹിന്ദുവീടുകള്‍ കൊള്ളയടിക്കുകയും കൊള്ളിവെക്കുകയും ചെയ്തിട്ടുണ്ട്. നിസ്സഹകരണവാദികളും ഖിലാഫത്ത് പ്രസ്ഥാനക്കാരും കൊട്ടിഘോഷിക്കുന്ന ഹിന്ദു -മുസ്ലിം ഐക്യത്തിന്റെ പൊള്ളത്തരം വെളിവാക്കാന്‍ ഈ ഗ്രാമങ്ങള്‍ മതിയാകും. വിഷയാസക്തരായ മാപ്പിളമാരുടെ നടുവില്‍ കൂടി നഗ്നകളായി നടത്തപ്പെട്ട ഹിന്ദുസ്ത്രീകളുടെ ദയനീയ ചിത്രം മറക്കാനോ മറയ്‌ക്കാനോ സാധ്യമല്ല.

ഇത്തരം ഹീനകൃത്യങ്ങളുടെ പുതിയ പതിപ്പാണ് ഇന്ന് ലൗജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്നത്. വിഷയാസക്തരായ മുസ്ലിം മതഭീകരന്മാര്‍ക്ക് വെപ്പാട്ടികളായി ഉപയോഗിക്കാന്‍ ഹിന്ദു പെണ്‍കുട്ടികളെ വലവീശി പിടിക്കുന്നത് മുസ്ലിം സ്ത്രീകളുടെ സഹായത്തോടുകൂടിയാണ് ‘കല്പനാശക്തിയെ തോല്‍പിക്കുന്ന ഭയങ്കരങ്ങളും പൈശാചികവുമായ സംഭവങ്ങ’ളെന്ന് ദുരവസ്ഥയില്‍ കുമാരനാശാനും സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയില്‍ ഉറൂബും കയര്‍ എന്ന നോവലില്‍ തകഴിയും  ഒരു ദേശത്തിന്റെ കഥയില്‍ എസ്.കെ പൊറ്റക്കാടും മാപ്പിളകലാപത്തിന്റെ ഭീകരത വിവരിച്ചിട്ടുണ്ട്.ലോകത്തെവിടെയും നടന്ന ഇസ്ലാമിക ആക്രമണങ്ങളുടെ ചരിത്രമനുസരിച്ച് വിലയിരുത്തിയാല്‍ ലക്ഷണമൊത്ത ഒരു ജിഹാദി ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള എന്നത് കാണാം. കൂട്ടക്കൊല, മതം മാറ്റല്‍, സ്ത്രീപീഡനം ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, ഗോഹത്യ, കൊള്ളചെയ്യല്‍, കൊള്ളിവെപ്പ്, വിശ്വാസ വഞ്ചന, കള്ളപ്രചരണം, മതകോടതി എന്നിവയാണ് ജിഹാദിആക്രമണത്തിന്റെ 10 ലക്ഷണങ്ങളായി പറയപ്പെടുന്നത്. ലഹളയെകുറിച്ച് മുകളില്‍ സൂചിപ്പിച്ച എല്ലാ വിവരണങ്ങളില്‍ നിന്നും ഇതു പത്തും അടങ്ങിയതായിരുന്നു മാപ്പിള കലാപം എന്നു കാണാം.ഈ സംഭവത്തെയാണ് പില്‍ക്കാലത്ത് കര്‍ഷക സമരമെന്നും സ്വാതന്ത്ര്യസമരമെന്നും വിശേഷിപ്പിച്ച് മഹത്വവല്‍ക്കരിച്ചതും സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്‍കി ആദരിച്ചതും. മലബാര്‍ കലാപം ജന്മിവിരുദ്ധ കര്‍ഷക സമരമായിരുന്നു എന്നവാദം ആദ്യം ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കലാപം നടന്ന് 25 വര്‍ഷത്തിനു ശേഷം അന്നത്തെ തിരുവിതാംകൂര്‍- കൊച്ചി- മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോഗത്തില്‍ 1946 ആഗസ്റ്റ് 19 ന് അംഗീകരിച്ച പ്രമേയത്തിലാണ് ഈ വാദം ഉന്നയിച്ചത്. തുടര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് ദേശാഭിമാനി പത്രത്തില്‍, ”ഒരാഹ്വാനവും താക്കീതും’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ അതു കര്‍ഷകസമരമായിരുന്നു എന്ന് ആവര്‍ത്തിച്ചു പിന്നീട് ഇടതുപക്ഷ ചരിത്രകാരന്മാരും അക്കാദമിക പണ്ഡിതന്മാരും കര്‍ഷക സമരവാദത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ രചിച്ചു. ഇപ്പോഴും അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു.

എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷകസമരവാദത്തെ ഇസ്ലാമിക താല്‍പര്യക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും എതിര്‍ത്തു. ദേശാഭിമാനികളായ മാപ്പിളമാര്‍ നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തെ കേവലം കര്‍ഷകസമരമായി തരം താഴ്‌ത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഇ. മൊയ്തുമൗലവി ‘ചരിത്രചിന്തകള്‍’ എന്ന പുസ്തകത്തില്‍ മലബാര്‍ കലാപത്തെ കര്‍ഷക സമരമായി കാണുന്നത് ആ കലാപത്തിന്റെ വില കുറയ്‌ക്കലും തരം താഴ്‌ത്തലുമാണ് എന്ന് എഴുതി.

ഇ. മൊയ്തുമൗലവി,തകഴി, എസ് കെ പൊറ്റക്കാട്‌

സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികള്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ കലാപമായിരുന്നില്ല മലബാര്‍ കലാപം. അവരൊക്കെ സ്വന്തമായി ഭൂമിയുള്ളവരും നികുതിയടക്കുന്നവരും ആയിരുന്നു. അതു കൊണ്ട് തന്നെ അത് കര്‍ഷകസമരമല്ല സ്വതന്ത്ര്യസമരമാണ് എന്നായിരുന്നു മുസ്ലിം മതതാല്‍പര്യക്കാരുടെ വാദം. മലബാര്‍ കലാപത്തിന്റെ അറുപതാംവാര്‍ഷികാചാരണകമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്ന സി.സി. മുഹമ്മദ് ഹാജി 1981 ഒക്ടോബര്‍ 19 ന് ചന്ദ്രിക പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്, ‘സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍ സമരരംഗത്തുണ്ടായിരുന്നവരൊക്കെ സ്വന്തം ഭൂമി ഉള്ളവരും നികുതിയടയ്‌ക്കുന്ന ജന്മിമാരും ആയിരുന്നു. ഒരു മഹത്തായ സ്വാതന്ത്ര്യസമരത്തെ കര്‍ഷകസമരമെന്ന് വിളിച്ച് വിലയിടിക്കുന്നത് നീതിയല്ല’ എന്നായിരുന്നു.

ഈ വാദം പിന്നീട് ലഹളക്കാര്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്‍കണം എന്ന ആവശ്യമായി വളര്‍ന്നു. ഇടത്- വലത് രാഷ്‌ട്രീയപാര്‍ട്ടികള്‍ അതിനെ പിന്തുണച്ചു. എല്ലാവരും സംസ്ഥാന- കേന്ദ്രസര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തി. 1972ല്‍ ലഹളക്കാര്‍ക്ക് സ്വാതന്ത്ര്യസമരപെന്‍ഷന്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. സി. അച്യുതമേനോനായിരുന്നു അന്ന് കേരള മുഖ്യമന്ത്രി. തുടര്‍ന്ന് 1973 ആഗസ്റ്റില്‍ മലപ്പുറം എഡിഎം ശങ്കുണ്ണിവാരിയരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് പെന്‍ഷന്‍ ശുപാര്‍ശ ചെയ്യാനുള്ള കേരള സര്‍ക്കാറിന്റെ പ്രാദേശിക കമ്മിറ്റി 366 പേര്‍ക്ക് പെന്‍ഷന്‍ നല്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ 355 പേരും ഖിലാഫത്തു ലഹളക്കാര്‍ ആയിരുന്നു. ഇതാണ് പിന്നീട് തലവെട്ടി പെന്‍ഷന്‍ എന്ന് അറിയപ്പെട്ടത്. ലഹളക്കാര്‍ക്ക് പെന്‍ഷന്‍ നല്കണം എന്ന ആവശ്യം 1973 ജൂലൈ 25 ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മൊഹസില്‍ പറഞ്ഞ മറുപടി ഇങ്ങിനെ ആയിരുന്നു.

‘മാപ്പിളലഹളയേയും അതിന്റെ വിവിധ വശങ്ങളേയും കുറിച്ചുള്ള പരിശോധനയില്‍ പഴയ മലബാര്‍ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ പങ്കെടുത്തവര്‍ക്കും ആശ്രിതര്‍ക്കും സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള കേന്ദ്രപെന്‍ഷന്‍ കിട്ടാനുള്ള അര്‍ഹതയില്ല'(ചന്ദ്രിക ദിനപത്രം 26.07.1973)എന്നാല്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചപ്പോള്‍ 1973 ആഗസ്റ്റ് 23ന് ഈ ആവശ്യത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ദീക്ഷിത് ഇങ്ങിനെ പറഞ്ഞു.

‘ലഭ്യമായ രേഖകള്‍ എല്ലാംതന്നെ മാപ്പിള ലഹള വര്‍ഗ്ഗീയകലാപമാണെന്ന് തെളിയിക്കുന്നുണ്ട്. മഹാത്മാഗാന്ധിപോലും ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശ മേധാവിത്വത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കുന്നതിനുള്ള സമരത്തില്‍ പങ്കെടുത്തവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. മാപ്പിള ലഹളയെപ്പറ്റി ആ വിധത്തിലും സര്‍ക്കാര്‍ ആഴത്തില്‍ ചിന്തിച്ചിട്ടുണ്ട്. ചരിത്രപരമായ രേഖകള്‍ മാത്രമല്ല മദിരാശി ഗവണ്‍മെന്റിന്റേയും സ്റ്റേറ്റ് സെക്രട്ടറിയുടേയും കമ്പി സന്ദേശങ്ങളും മഹാത്മാഗാന്ധിയുടെ പ്രസ്താവനയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമേയവും കലാപത്തിനു ശേഷം രേഖപ്പെടുത്തിയ പ്രസ്താവനകളും മജിസ്‌ട്രേറ്റുമാര്‍ തമ്മിലുള്ള കത്തിടപാടുകളുമെല്ലാം ഇതൊരു സ്വാതന്ത്ര്യസമരമല്ലെന്നു തെളിയിക്കുന്നു. മാപ്പിള ലഹളയില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം എന്ന വാദത്തിന് എല്ലാതെളിവുകളും എതിരാണ്. മഹാത്മാഗന്ധിയെ സംബന്ധിച്ചിടത്തോളം ഇതും തികച്ചു വര്‍ഗ്ഗീയമാണ്. ജീവനും സ്വത്തും നഷ്ടപ്പെട്ടത് ഹിന്ദുക്കള്‍ക്ക് മാത്രമാണ്'(മാതൃഭൂമി 24.8.1973)  

എല്ലാരേഖകളും വിശദമായി പരിശോധിച്ച് വസ്തുനിഷ്ഠമായ പഠിച്ച് വളരെ സത്യസന്ധരും നിഷ്പക്ഷവുമായ ഒരു പ്രസ്താവനയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്.

എന്നാല്‍ 8 വര്‍ഷം കൊണ്ട് സത്യസന്ധതയും നിഷ്പക്ഷതയുമെല്ലാം തകിടം മറിഞ്ഞു മതഭ്രാന്തന്മാര്‍ എന്ന് മഹാത്മാഗാന്ധിയും കാട്ടാളന്മാര്‍ എന്ന് അംബേദ്കറും വിശേഷിപ്പിച്ച കലാപകാരികള്‍ക്ക് സ്വാതന്ത്ര്യസമരപെന്‍ഷന്‍ നല്‍കാന്‍ 1981 ഡിസംബര്‍ 5 ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഏറെ അതിശയകരമായിട്ടുള്ളത് ഈ രണ്ടു സന്ദര്‍ഭങ്ങളിലും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു എന്നതാണ്. ഗാന്ധിജിയെ സംബന്ധിച്ച് ഇത് തികച്ചും വര്‍ഗ്ഗീയമാണെന്നും ജീവനും സ്വത്തും നഷ്ടപ്പെട്ട് ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നും പാര്‍ലമെന്റില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഗാന്ധിജിയേയും ഹിന്ദുക്കളേയും പിന്നില്‍ നിന്നുകുത്തി. മുസ്ലിം വോട്ടു ബാങ്കിനു വേണ്ടി വര്‍ഗ്ഗീയതയ്‌ക്ക് കീഴടങ്ങി, ഇത്തരം ഒരു  തീരുമാനമെടുക്കുമ്പോള്‍ കേരളത്തിലെ സമുന്നതരായ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഭിപ്രായം പോലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.ആദ്യഘട്ടത്തില്‍ ഖിലാഫത്ത് കമ്മിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന്‍, കെ.കരുണാകരമേനോന്‍. കെ.വി. ഗോപാലമേനോന്‍, ഏറനാട് താലൂക്ക് ഖിലാഫത്ത് കമ്മിറ്റി സിക്രട്ടറി ടി.വി. മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രസ്താവന ഇങ്ങിനെയാണ്.

”സ്വരാജിലെ ഹിന്ദു- മുസ്ലിം ഐക്യത്തേക്കാള്‍, സത്യമാണ് പരമ പ്രധാനമായിട്ടുള്ളത്. അതിനാല്‍ മൗലവിസാഹിബിനോടും അദ്ദേഹത്തിന്റെ മറ്റു മതാനുയായികളോടും ഗാന്ധിജിയോടും ഞങ്ങള്‍ പറയുന്നു, ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നടത്തിയിട്ടുള്ള ആക്രമങ്ങള്‍ തികച്ചും സത്യമാണ്. ഒരു യഥാര്‍ത്ഥ അക്രമരഹിതനായ നിസ്സഹകരണവാദിക്ക് മാപ്പിളലഹളക്കാരുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ കഴിയുകയില്ല. സകലഹിന്ദുഭവനങ്ങളിലേക്കും നടത്തിയിട്ടുള്ള വന്‍ തോതിലുള്ള കൊള്ളയ്‌ക്കോ, ബലം പ്രയോഗിച്ച് മതം മാറ്റിയതിനോ, നിരുപദ്രവകാരികളായ ഹിന്ദുപുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും വെട്ടിക്കൊന്നതിനോ ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്തതിനോ ക്ഷേത്രങ്ങള്‍ അക്രമിച്ച് നശിപ്പിച്ചതിനോ എന്തിനാണ് ആക്രമം നടത്തിയ മാപ്പിളമാരെ അഭിനന്ദിക്കേണ്ടത്?’ലഹള നടന്ന് അറുപതാമത്തെ വര്‍ഷം ഈ ചോദ്യത്തിനുള്ള മറുപടിയായി മാപ്പിളമാര്‍ നടത്തിയ ഏല്ലാ കൊടുംപാതകങ്ങളേയും അഭിന്ദിച്ചുകൊണ്ടായിരുന്നു ഇന്ദിരാഗന്ധി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചത്.ഖിലാഫത്തിനെ തുടര്‍ന്നുണ്ടായ ജിഹാദിന്റെ ഹാലിളക്കം മലബാറില്‍ മാത്രം ഒതുങ്ങി നിന്നില്ല. അത് കാട്ടുതീ പോലെ വ്യാപിച്ചു. 1922ല്‍ അമൃത്സര്‍, ലാഹോര്‍, പാനിപ്പത്, മുള്‍ട്ടാന്‍, മൊറാദാബാദ്, മീററ്റ്, അലഹബാദ് സഹാരന്‍പൂര്‍, ഭഗല്‍പൂര്‍, ഹൈദരാബാദ്, ഗുല്‍ബര്‍ഗ എന്നിവിടങ്ങളില്‍ വ്യാപകമായ ലഹളകള്‍ നടന്നു. ഇവിടങ്ങളിലൊക്കെ നൂറുകണക്കിന് ഹിന്ദുക്കള്‍ മുസ്ലിം പൈശാചികതയ്‌ക്ക് ഇരയായി. അപഹരിക്കപ്പെടുകയും ബലാല്‍ക്കാരത്തിന് വിധേയരാവുകയും ചെയ്ത ഹിന്ദു സ്ത്രീകള്‍ക്ക് കണക്കില്ല. രാമലീല, ദുര്‍ഗ്ഗാപൂജ, ഗണേശോത്സവം, ഹോളി തുടങ്ങിയ എല്ലാ ഹൈന്ദവോത്സവങ്ങളും മുസ്ലിം അക്രമങ്ങള്‍ക്ക് ഇരയായി.

മലബാര്‍ കലാപത്തിനു ശേഷം അവിടെ വൈകാതെ കോണ്‍ഗ്രസ്സും ഖിലാഫത്തും രണ്ടു വഴിയ്‌ക്ക് പിരിഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പലരും ഖിലാഫത്തിനെ തള്ളിപ്പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മഹാത്മാഗാന്ധി ഹിന്ദു-മുസ്ലിം മൈത്രിക്കു വേണ്ടി നടത്തിയ എല്ലാ സംരംഭങ്ങളുടേയും പൂര്‍ണ്ണമായ പരാജയത്തിനും ഭാരതത്തിന്റെ വിഭജനത്തിനും നാന്ദികുറിച്ചത് മലബാറിലെ മാപ്പിള ലഹളയാണ്. സര്‍ദാര്‍ പട്ടേലിന്റെ വലം കയ്യായി പ്രവര്‍ത്തിച്ച വി.പി. മേനോന്‍ 1965 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച ഭവന്‍സ് ജേര്‍ണലില്‍ എഴുതിയ ‘ഇന്ത്യവിഭജനത്തിന്റെ വിത്തുകള്‍’ എന്ന ലേഖനത്തില്‍ ഖിലാഫത്തിന്റെ പരാജയത്തിലുണ്ടായ വെറുപ്പും നിരാശയുമാണ് മുസ്ലിങ്ങളെ വിഭജനവാദത്തിലെത്തിച്ചതെന്നും ഗാന്ധിജിയെ ഖിലാഫത്തു കാര്യത്തില്‍ അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നു പറയുന്നു.കോണ്‍ഗ്രസ്സുമായി പിരിഞ്ഞശേഷം മുസ്ലിം ലീഗും ഖിലാഫത്തുകമ്മിറ്റിയും ഒരുമിച്ചു ചേര്‍ന്നു. 1923 ഓടെ ലോകം മുഴുവനും ഖിലാഫത്തിനെ ഉപേക്ഷിച്ചെങ്കിലും പിന്നെയും 10 വര്‍ഷം ഇന്ത്യയില്‍ ഖിലാഫത്തു പ്രസ്ഥാനം പ്രവര്‍ത്തിച്ചു. 1933 ലാണ് ഇവിടെ അവസാനത്തെ സമ്മേളനം നടന്നത്. 1927ല്‍ ഡോ: അന്‍സാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തിന്റെ 2-ാം ദിവസം ഒരു ആഗോള ഇസ്ലാമിക കണ്‍വന്‍ സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് ലോകത്തെവിടെയുള്ള മുസ്ലീങ്ങളുടെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും ഒന്നുതന്നെയാണെന്നും അതു കൊണ്ട് അവരുടെയിടയില്‍ സ്‌നേഹവിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്നും അന്‍സാരി ആഹ്വാനം ചെയ്തു. ഇതായിരുന്നു. ഒന്നാംഖിലാഫത്തിന്റെ പ്രഖ്യാപനമെങ്കില്‍ മാപ്പിളകലാപത്തിന് നൂറ്റാണ്ടു തികയുമ്പോള്‍ ഇതു തന്നെയാണ് തുര്‍ക്കിയുടെ പ്രസിഡന്റായ എര്‍ദോഗന്റെ ആസൂത്രണമനുസരിച്ച് അലിഗറില്‍ നടന്ന ആഗോള മുസ്ലിം സമ്മേളനത്തിന്റെ പ്രഖ്യാപനം. ഇത് തുര്‍ക്കി കേന്ദ്രീകരിച്ചു നടക്കുന്ന രണ്ടാം ഖിലാഫത്തിനു വേണ്ടിയുള്ള ആഹ്വാനമാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയാണെന്ന് വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരശക്തികള്‍ ഇവിടത്തെ രാഷ്‌ട്രീയ പാര്‍ട്ടികളേയും നേതാക്കളേയും മാദ്ധ്യമങ്ങളേയും സംസ്‌കാരിക നായകന്മാരേയും ബുദ്ധിജീവികളേയും ഒക്കെ വിലയ്‌ക്കെടുത്തിരിക്കുന്നു. ഈ കൂട്ടുകെട്ടാണ് ജെഎന്‍യുവില്‍ ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിച്ച രാജ്യദ്രോഹികള്‍ക്ക് പിന്തുണ നല്‍കിയത്. ഇവര്‍ തന്നെയാണ് 370-ാം വകുപ്പ് റദ്ദ് ചെയ്തതിനെതിരെ രംഗത്തു വന്നതും പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ കലാപമഴിച്ചുവിട്ടതും. ഇതേ കൂട്ടുകെട്ടാണ് കര്‍ഷക സമരത്തിന്റെ പേരില്‍ ചെങ്കോട്ട പിടിക്കാന്‍ ശ്രമിച്ചതും പലസ്തീനിലെ ഹമാസ് എന്ന മുസ്ലിം ഭീകരസംഘടനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതും ഹമാസ് കൊലപ്പെടുത്തിയ സൗമ്യ എന്ന മലയാളി നഴ്‌സിനെ കണ്ടില്ലെന്നു നടിച്ചതും. ഇവര്‍ തന്നെയാണ് ഇന്ന് സേവ് ലക്ഷദ്വീപ് എന്ന പേരില്‍ പുതിയ കലാപത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ നടത്തിയപ്രകോപനപരമായ പ്രകടനങ്ങള്‍ രണ്ടാം ഖിലാഫത്തിന്റെ കാഹളമാണ്, അതൊരു മുന്നറിയിപ്പാണ്.

ഇസ്ലാമിക ഭീകരത ഇന്ന് ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. ശാന്തവും സമാധാനപരവുമായ മനുഷ്യ സമൂഹത്തിന്റെ ജീവിതത്തിനു വെല്ലുവിളിയാണ്. മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ഈ ഭീകരതയ്‌ക്കെതിരായ ശക്തമായ ചെറുത്ത് നില്‍പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കൊണ്ടോട്ടി വലിയ തങ്ങളുടെയും മമ്പുറത്തെ ഖാന്‍ ബഹദൂര്‍ മുത്തുകോയ തങ്ങളുടേയും പൊന്നാനിയിലെ മുസ്ലിം പ്രമുഖരുടേയും ഒക്കെ പാത പിന്തുടരുന്ന മുസ്ലിം സമൂഹം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നിലപാടു സ്വീകരിക്കണം. ഈ പൂര്‍വ്വീക പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് വാരിയന്‍കുന്നനും ആലിമുസലിയാരുമല്ല തങ്ങളുടെ പൂര്‍വ്വികരെന്ന് പരസ്യമായി പറയണം. അതിലൂടെ മാത്രമേ 1921 ന്റെ പുണ്ണ് ഉണക്കാന്‍ കഴിയുകയുള്ളൂ. മതപരമായ സങ്കുചിത താല്‍പര്യങ്ങള്‍ക്കുപരിയായി ഒരു ദേശീയസമൂഹം എന്ന നിലയ്‌ക്ക് ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മാത്രമേ ഭീകരതയെ പ്രതിരോധിക്കാന്‍ കഴിയൂ. ഈ ഐക്യബോധമാണ് മാപ്പിള കലാപത്തിന് നൂറ്റാണ്ടുതികയുമ്പോള്‍ കാലഘട്ടത്തിന്റെ ആവശ്യം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക