Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മങ്ങാട്ട് ഭട്ടതിരിയും തിരുവോണത്തോണിയും

വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വൈകാതെ ഒരു ബ്രാഹ്മണ ബാലനെത്തി എല്ലാ ഉപചാരങ്ങളോടെയും ഭക്ഷണം സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 am IST
inSamskriti

പ്രസാദ് മൂക്കന്നൂര്‍  

ഏഴ് നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് പമ്പയാറിന്റെ തീരത്തു കോഴഞ്ചേരിക്ക് അടുത്ത്  കാട്ടൂരില്‍ ‘മങ്ങാട്ട്’ എന്ന് പേരുള്ള ഒരു ബ്രാഹ്മണ കുടുംബമുണ്ടായിരുന്നു. വേദജ്ഞരായിരുന്നതു കൊണ്ട് ഈ കുടുംബക്കാര്‍ ഭട്ടതിരി എന്നറിയപ്പെട്ടു. കുടുംബത്തിലെ ഒരു ഭട്ടതിരി എല്ലാ മാസവും തിരുവോണ നാളില്‍ ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്‍കിയ ശേഷമേ കഴിച്ചിരുന്നുള്ളു.

ഒരു ചിങ്ങത്തിലെ തിരുവോണ നാളില്‍ ഭക്ഷണം സ്വീകരിക്കാന്‍ ബ്രാഹ്മണരാരും വന്നില്ല.

വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വൈകാതെ ഒരു ബ്രാഹ്മണ ബാലനെത്തി എല്ലാ ഉപചാരങ്ങളോടെയും ഭക്ഷണം സ്വീകരിച്ചു.

വിഭവങ്ങളുമായി തിരുവോണത്തോണി

ഭട്ടതിരിക്ക് അന്ന് സ്വപ്‌നത്തില്‍ തിരുവാറന്മുളയപ്പന്‍ ദര്‍ശനം നല്‍കി. ബ്രാഹ്മണ ബാലനായി വന്നത് താനാണെന്നും ഇനി മുതല്‍ ചിങ്ങത്തിലെ തിരുവോണ നാളില്‍ തനിക്കുള്ള സദ്യ വട്ടങ്ങള്‍ തിരുവാറന്മുളയില്‍ എത്തിക്കണമെന്നും അരുളപ്പാടുണ്ടായി. പിറ്റേ വര്‍ഷം മുതല്‍ തിരുവോണവിഭവങ്ങളുമായി ഒരു തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും ഉത്രാട നാളില്‍ പുറപ്പെട്ടു തിരുവോണ നാളില്‍ തിരുവാറന്മുളയില്‍ എത്തുന്ന പതിവു തുടങ്ങി. ചെമ്പകശ്ശേരി കുടുംബത്തിലെ വലിയ കെട്ടുവള്ളമായിരുന്നു തോണിയായി ഉപയോഗിച്ചിരുന്നത്.

ഒരിക്കല്‍ തിരുവോണ വിഭവങ്ങളുമായി തോണി കാട്ടൂര്‍ നിന്ന് യാത്ര തിരിച്ചു. അയിരൂര്‍ എയത്തിയപ്പോള്‍ കരയിലെ പ്രബലരായ കോവിലന്മാര്‍ തോണി തടഞ്ഞു. വിവരമറിഞ്ഞു സമീപപ്രദേശമായ  കരകളില്‍ നിന്ന് ചെറുവള്ളങ്ങളില്‍ ആളുകളെത്തി കോവിലന്മാരെയും കൂട്ടരെയും തുരത്തി. അവര്‍ തോണിക്കു അകമ്പടി സേവിച്ചു. തിരുവോണ നാളില്‍ തിരുവാറന്മുളയപ്പന്റെ സന്നിധിയില്‍ തോണി എത്തി. പിന്നീട്

കൂടുതല്‍ ആളുകള്‍ കയറുന്ന രീതിയിലുള്ള വള്ളങ്ങള്‍ നിര്‍മിച്ചു തോണിക്കു അകമ്പടി സേവിക്കുവാന്‍ കരക്കാര്‍ തീരുമാനിച്ചു. ഭഗവാന് വിഭവങ്ങള്‍ കൊണ്ട് പോകുന്ന തോണിക്കു അകമ്പടി സേവിക്കുന്ന ചുണ്ടന്‍വള്ളങ്ങള്‍ക്ക് ‘പള്ളിയോടം’ എന്ന് നാമകരണം ചെയ്തു. (പല കരകളിലേക്കും പടര്‍ന്നു ഇന്ന് 52 പള്ളിയോടങ്ങളില്‍ എത്തി നില്‍ക്കുന്നു ‘പള്ളിയോട കുടുംബം.’)

ഭട്ടതിരിയുടെ യാത്ര

മങ്ങാട്ട് ഭട്ടതിരി ഇതിനോടകം കാട്ടൂര്‍ നിന്നും കുമാരനല്ലൂരിലേക്കു താമസം മാറിയിരുന്നു. പക്ഷെ ആചാരങ്ങള്‍ക്ക് ഒരു മുടക്കം വന്നില്ല. എല്ലാ വര്‍ഷവും കുമാരനല്ലൂരില്‍ നിന്ന് ജലമാര്‍ഗം സഞ്ചരിച്ചു കാട്ടൂരില്‍ എത്തി തിരുവോണത്തോണിയില്‍ പള്ളിയോടങ്ങളുടെ അകമ്പടിയോടുകൂടി ഭഗവാന് വിഭവങ്ങള്‍ തിരുവാറന്മുളയില്‍ എത്തിക്കുന്നു. ചിങ്ങത്തിലെ മൂലം നാളിലാണ് കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തു നിന്നും ഭട്ടതിരി തിരുവാറന്മുളക്ക് പുറപ്പെടുന്നത്. തോണിയില്‍ കയറുവാന്‍ അവകാശമുള്ളത് കാട്ടൂര്‍ കരയിലെ 18 നായര്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്.

തിരുവാറന്മുള ക്ഷേത്രത്തിലെ ചോതി അളവില്‍ കാട്ടൂര്‍ മഠത്തിനു ലഭിക്കുന്ന 51 പറ നെല്ല് മേല്പറഞ്ഞ 18 നായര്‍ തറവാട്ടിലെ സ്ത്രീകള്‍ വ്രതശുദ്ധിയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു വെച്ച് കുത്തിയെടുത്തു അരിയാക്കി തിരുവോണത്തോണിയില്‍ തിരുവാറന്മുളയപ്പന് കൊടുത്തു വിടുകയാണ് ചെയ്യാറ്.

വള്ളസദ്യയുണ്ണാന്‍…  

ഭട്ടതിരിയെ സ്വീകരിച്ച ശേഷം തോണിയുമായി ഈ 18 വീട്ടിലെ പ്രതിനിധികള്‍ മൂക്കന്നൂര്‍ കടവിലെത്തി തോണി തേച്ചു കുളിപ്പിക്കുന്നു. അതിനു ശേഷം അവിടെ ഉള്ള നാല് വീടുകളില്‍ നിന്ന് അവല്‍ പൊതികള്‍ സ്വീകരിച്ചു അവരെ പാടി സ്തുതിച്ചു തിരുവോണത്തോണിയുമായി തിരികെ കാട്ടൂരില്‍ എത്തി 18 നായര്‍ തറവാടുകളില്‍ ഒന്നില്‍ വെച്ച് നടത്തുന്ന തോണിസ്സദ്യയില്‍ പങ്കു കൊള്ളുന്നു.  

വള്ളസ്സദ്യയുടെ അത്രയും വിഭവങ്ങള്‍ തോണിസ്സദ്യയിലും വിളമ്പും. വിളക്കത്തു വിളമ്പി ഭഗവാനെ സ്തുതിച്ചു പാടിയ ശേഷമാണു സദ്യ നടക്കുക. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്കു ശേഷം തിരുവാറന്മുളയിലെ കെടാവിളക്കിലേക്കു പകരാനുള്ള ദീപം മേല്‍ശാന്തി പകര്‍ന്നു നല്‍കും. തുടര്‍ന്ന് 18 തറവാടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങള്‍ തോണിയില്‍ കയറ്റുന്നു. തുടര്‍ന്ന് ഭട്ടതിരിയെ അനുഗമിച്ചു തോണിയിലേറി, വഞ്ചിപ്പാട്ടും വായ്‌ക്കുരവയും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവോണത്തോണിയും അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും പോകുന്നു.

തിരുവോണ നാള്‍  പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്ര ഉപദേശക സമതി അംഗങ്ങളും പള്ളിയോട സേവാ സംഘം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തോണിയില്‍ കൊണ്ട് വന്ന സാധനസമഗ്രഗികള്‍ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുകയും ഭട്ടതിരി, മേല്‍ശാന്തിക്ക് കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നല്‍കി പുറത്തിറങ്ങുകയും ചെയ്യുന്നതോടു കൂടി തിരുവോണ സദ്യയുടെ ഒരുക്കങ്ങള്‍ തുടങ്ങുകയായി. ക്ഷേത്രത്തിലിരുന്ന് സദ്യ കഴിക്കുന്ന ഭട്ടതിരി വൈകിട്ട് ദീപാരാധനയും തൊഴുതു, ദേവസ്വം ബോര്‍ഡ് നല്‍കുന്ന പണക്കിഴി ഭഗവാന് സമര്‍പ്പിക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.