Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ‍ഞ്ചാബില്‍ സുഹൃത്തിന് അപകടമുണ്ടായപ്പോള്‍ സുരേഷ് ഗോപി നല്‍കിയ സഹായത്തെക്കുറിച്ച് നന്ദിയോടെ സ്മരിക്കുന്ന സിപിഎം പ്രവർത്തകയുടെ കുറിപ്പ് വൈറല്‍

രാഷ്‌ട്രീയ നിലപാടിന്റെ പേരിൽ സുരേഷ് ഗോപിയെ പരിഹസിച്ച കൂട്ടത്തിലായിരുന്നു ഇടതുപക്ഷ പ്രവര്‍ത്തകയായ ജോമോളും. പക്ഷെ ആപല്‍ഘട്ടത്തില്‍ കൊടിയുടെ നിറം നോക്കാതെ ദിവസങ്ങളോളം ബുദ്ധിമുട്ടി സുരേഷ് ഗോപി സാഹയമെത്തിച്ചതോടെ ജോമോളും താരത്തെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുകയാണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകുമെന്ന തലക്കെട്ടിലാണ് ജോമോള്‍ ഫേസ് ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ഈ കുറിപ്പ് ഇപ്പോള്‍ വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 04:51 pm IST
in India

തിരുവനന്തപുരം: രാഷ്‌ട്രീയ നിലപാടിന്റെ പേരിൽ സുരേഷ് ഗോപിയെ പരിഹസിച്ച കൂട്ടത്തിലായിരുന്നു ഇടതുപക്ഷ പ്രവര്‍ത്തകയായ ജോമോളും. പക്ഷെ ആപല്‍ഘട്ടത്തില്‍ കൊടിയുടെ നിറം നോക്കാതെ ദിവസങ്ങളോളം ബുദ്ധിമുട്ടി സുരേഷ് ഗോപി സാഹയമെത്തിച്ചതോടെ ജോമോളും താരത്തെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുകയാണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകുമെന്ന തലക്കെട്ടിലാണ് ജോമോള്‍ ഫേസ് ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ഈ കുറിപ്പ് ഇപ്പോള്‍  വൈറലായി.  

ഇടത് അനുഭാവിയുമായ ജോമോൾ ജോസഫിന്റെ സുഹൃത്തിന് പഞ്ചാബിൽ വെച്ച് അപകടം സംഭവിച്ചപ്പോൾ സുരേഷ് ഗോപി ചെയ്തു നൽകിയ ഉപകാരം നന്ദിയോടെ സ്മരിക്കുകയാണ് ജോമോൾ ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകും..

ജൂലൈ 31 ന് വൈകുന്നേരമാണ് ഞങ്ങളുടെ കൂടപ്പിറപ്പായ സുഹൃത്തിന് പഞ്ചാബിൽ വെച്ച് അപകടം ഉണ്ടാകുന്നത്. അന്ന് രാത്രിയിൽ തന്നെ പലരും ഞങ്ങൾക്ക് മെസ്സേജ് അയച്ചിരുന്നു എങ്കിലും മെസ്സഞ്ചർ സ്ഥിരമായി നോക്കാറില്ലാത്തതിനാൽ ആഗസ്റ്റ് ഒന്നാം തീയതി രാവിലെ മാത്രമാണ് ഞങ്ങൾ വിവരം അറിയുന്നത്.

ആദ്യം തന്നെ പഞ്ചാബിൽ airforce ഉദ്യോഗസ്ഥനായ ഞങ്ങളുടെ കോമൺ സുഹൃത്ത് Abhijith Sreekumar നെ വിളിക്കുകയും അദ്ദേഹം 100 കിലോമീറ്റർ മാത്രം ദൂരത്തുണ്ട് എന്നും, രാവിലെ 9 മണിക്ക് ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയാൽ നേരെ ഹോസ്പിറ്റലിലേക്ക് പോകും എന്നും അറിയിച്ചു.

Unknown patient ആയി അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തിയ സുഹൃത്തിന് മികച്ച ചികിത്സ ഉറപ്പുവരുത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിനായി ആരെ ഇടപെടീക്കും എന്നചിന്ത ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത് DYFI യുടെ അഖിലെന്ത്യാ നേതാവായ മുഹമ്മദ്‌ റിയാസിലേക്കും രാജ്യസഭാ MP ആയ സുരേഷ് ഗോപിയിലേക്കും ആണ്.

മുഹമ്മദ്‌ റിയാസിനെ വിളിച്ചു, കിട്ടാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള രഞ്ജിത്തിനെ ബന്ധപ്പെടുകയും, ഓഫീസിൽ നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകുകയും ചെയ്തു.

ഇടയ്‌ക്കിടെ നമ്പർ മാറ്റുന്ന സുരേഷ് ഗോപിയുടെ നമ്പർ കണ്ടെത്തുകയായിരുന്നു ശ്രമകരം. അമ്മ ഭാരവാഹികൾക്ക് പോലും പുതിയ നമ്പർ അറിയില്ലായിരുന്നു. പലരെയും ബന്ധപ്പെട്ടു, അവസാനം ഒരു മാധ്യമ പ്രവർത്തകനിൽ നിന്നാണ് അദ്ദേഹത്തിന്റെ നമ്പർ ലഭിച്ചത്.

പലതവണ പല സമയങ്ങളിലായി വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ നമ്പറിലേക്ക് വാട്സാപ്പ് മെസ്സേജ് ആയി കാര്യങ്ങൾ അറിയിച്ചു. 10 മിനിറ്റിനുള്ളിൽ അദ്ദേഹം മെസ്സേജ് റീഡ് ചെയ്യുകയും ഉണ്ടായി. എന്നാൽ പിന്നീട് രണ്ടു ദിവസമായിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം യാതൊരു ഇടപെടലും നടത്തിയില്ല എന്ന് എനിക്ക് പോസ്റ്റിടേണ്ടി വന്നത്.

എന്നാൽ മൂന്നാം ദിവസം മുതൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും മുരളിചേട്ടൻ ഞങ്ങളെ ബന്ധപ്പെടാനും, ഹോസ്പിറ്റലിലെ കാര്യങ്ങൾ ഞങ്ങളെ അപ്ഡേറ്റ് ചെയ്യാനും തുടങ്ങി. ഞങ്ങളുടെ സുഹൃത്തിന്റെ ജീവന് യാതൊരു അപകടവും ഇല്ല, അപകട നില തരണം ചെയ്തു എന്ന് ഹോസ്പിറ്റലുകാർ ഔദ്യോഗികമായി MP ആയ സുരേഷ് ഗോപിക്ക് ഇമെയിൽ അയച്ച വിവരവും ഞങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ഓഫീസിലെ മുരളിചേട്ടൻ ഒരു വിളിപ്പുറത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

ഇതിനു മുൻപും ദേശീയ നേതാക്കളിൽ നിന്നും ഞങ്ങൾ സഹായം തേടുകയും അവർ സഹായിക്കുകയും ചെയ്തിട്ടുമുണ്ട്.

2016/17 ഇൽ ആണ് ഞങ്ങളുടെ സുഹൃത്തിന്റെ പെങ്ങളുടെ മകൻ എറണാകുളത്തുനിന്നും ഹിമാലയത്തിലേക്ക് ബുള്ളറ്റ് റൈഡ് പോകുന്നത്. ദില്ലിയിൽ നിന്നും ഹിമാലയത്തിലേക്ക് പുറപ്പെട്ട് കശ്മീർ മഞ്ഞുമലകളിലൂടെ അയാൾ യാത്ര ചെയ്യുമ്പോൾ ആണ് കൊച്ചിയിലെ വീട്ടിൽ വെച്ച് അറ്റാക്ക് വന്ന് അയാളുടെ പിതാവ് മരണപ്പെടുന്നത്. അയാളെയോ കൂടെയുള്ളവരെയോ മൊബൈലിൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ അയാളുടെ ബന്ധുക്കൾ ഞങ്ങളെ വിവരം അറിയിച്ചു.

അയാൾ ഉള്ള സ്ഥലം കാശ്മീർ ആയതുകൊണ്ട് ആദ്യം മനസ്സിലേക്കെത്തിയ പേര് മേജർ രവിയുടെ ആയിരുന്നു. അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചു, അടുത്തതായി ഞങ്ങൾ ബന്ധപ്പെട്ടത് അന്നത്തെ ബിജെപി കേരള അധ്യക്ഷനായ കുമ്മനം രാജശേഖരനെ ആണ്. ഇവർ രണ്ടുപേരും ഇടപെടൽ നടത്തി, പക്ഷെ കൃത്യമായും ആ വ്യക്തിയെ കണ്ടെത്താൻ താമസം വന്നു. ആ സാഹചര്യത്തിലാണ് MP ആയ എംബി രാജേഷിനെ ഞങ്ങൾ ബന്ധപ്പെടുന്നത്.

രാജേഷുമായി സംസാരിച്ചപ്പോൾ കശ്മീരിലെ യുവജന സംഘടനാ നേതാവിന്റെ നമ്പർ തരികയും, അദ്ദേഹത്തെ രാജേഷ് നേരിട്ട് വിളിച്ചു പറയുകയും ഞങ്ങളോട് നേരിട്ട് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വാട്സാപ്പും സോഷ്യൽ മീഡിയയും ബാൻ ആയ കാശ്മീരിൽ ഇമെയിൽ മാത്രമാണ് ഡീറ്റെയിൽസ് എത്തിക്കാൻ പോംവഴി എന്ന് പറഞ്ഞ അദ്ദേഹം അന്ന് ഇമെയിൽ ഐഡിയിലേക്ക് ഡീറ്റെയിൽസ് അയച്ചുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ കണ്ടെത്തേണ്ട ആളുടെ പേരും, ഫോട്ടോയും ബാക്കി ഡീറ്റൈൽസും ഞങ്ങൾ ഇമെയിൽ ചെയ്തു.

അവർ ബൈക്ക് റൈഡ് പോയ അദ്ദേഹം റൂട്ട് കണ്ടത്തി, അയാളുടെ ഫോട്ടോ A4 ഷീറ്റിൽ പ്രിന്റ് ചെയ്തതുമായി ഓരോ പോസ്റ്റിലും യുവജന സംഘടനാ പ്രവർത്തകരെ നിർത്തുകയും, 2 മണിക്കൂറിനുള്ളിൽ പ്രവർത്തകർക്ക് ആളെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. രാത്രി പത്തുമണിയോടെ ആളെ നേതാവിന്റെ അടുത്തെത്തിക്കുകയും, അദ്ദേഹം തന്നെ സ്വന്തം പണമെടുത്ത് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്ത്, രാവിലത്തെ ഫ്ലൈറ്റിൽ അയാളെ കൊച്ചിക്ക് കയറ്റിവിടുകയും ചെയ്യുകയും, അയാൾക്ക്‌ അയാളുടെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുകയും ചെയ്തിരുന്നു.

ഇനിയും ആളുകൾക്ക് ആവശ്യം വന്നാൽ ഏത് രാഷ്‌ട്രീയ പാർട്ടിയുടെ നേതാവെന്ന് നോക്കാതെ ആ വിഷയത്തിൽ ഇടപെടൽ നടത്താൻ കഴിയുന്ന ആളെന്ന് ഞങ്ങൾക്ക് ബോധ്യമുള്ളവരെ ഞങ്ങൾ ബന്ധപ്പെടും. ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കോ, വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടിയായിരിക്കില്ല ഇത്തരത്തിലുള്ള ഒരു ഫോൺ കാൾ പോലും.

രാഷ്‌ട്രീയം എന്നത് ജനങ്ങൾക്ക് വേണ്ടിയും നാടിനു വേണ്ടിയും ആണ് എന്ന ഉത്തമ ബോധ്യം ഉള്ളിടത്തോളം കാലം ഞങ്ങളുടെ ഈ നിലപാടിന് യാതൊരു മാറ്റവും ഉണ്ടാകില്ല.

Note : സുരേഷ് ഗോപിയുടെ ഇടപെടൽ മൂലം, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, ICU, Ventelator ചാർജ്ജുകളിൽ നല്ല ഇളവ് ലഭിക്കാനും സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്റെ ഇടപെടൽ മൂലം സാധിച്ചു എന്നറിയുമ്പോൾ വലിയ സന്തോഷം.

കേവലം നന്ദി വാക്കുകളാൽ സുരേഷ് ഗോപിയുടെ ഇടപെടലിനെ ചെറുതാക്കി കാണിക്കുന്നില്ല, അദ്ദേഹത്തെ ഞങ്ങൾ മനസ്സോട് ചേർക്കുന്നു..

Tags: യോഗംactorഅപകടംസുരേഷ് ഗോപിജീവകാരുണ്യപ്രവര്‍ത്തനംനടന്‍ സുരേഷ് ഗോപിസിപിഎം പ്രവര്‍ത്തക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.