Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഈ ഓണം നമുക്ക് ആഘോഷിക്കാം

നാല് വര്‍ഷമായി മലയാളികള്‍ ഓണം ആഘോഷിച്ചിട്ട്. 2018 ലെ പ്രളയം മുതല്‍ ഓരോ ഓണക്കാലവും ആഘോഷമില്ലാതെ കടന്നുപോകുകയാണ്. പ്രളയത്തിനും നിപ്പയ്‌ക്കും ശേഷം ഇപ്പോള്‍ കൊറോണ ദുരിതം വിതച്ച്‌കൊണ്ടിരിക്കുന്നു. മലയാളിയുടെ മനസ്സ് മരവിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 05:00 am IST
inArticle
onam

onam

പി.എന്‍. ഈശ്വരന്‍

നാല് വര്‍ഷമായി  മലയാളികള്‍ ഓണം ആഘോഷിച്ചിട്ട്. 2018 ലെ പ്രളയം മുതല്‍ ഓരോ ഓണക്കാലവും ആഘോഷമില്ലാതെ കടന്നുപോകുകയാണ്. പ്രളയത്തിനും നിപ്പയ്‌ക്കും ശേഷം ഇപ്പോള്‍ കൊറോണ ദുരിതം വിതച്ച്‌കൊണ്ടിരിക്കുന്നു. മലയാളിയുടെ മനസ്സ് മരവിച്ചിരിക്കുകയാണ്. യാത്രകളും വിനോദങ്ങളും ആഘോഷങ്ങളും ഇല്ലെങ്കില്‍ എത്ര വിരസമാണ് ജിവതം. മലയാളി തിയേറ്ററില്‍ ഇരുന്ന് ഒരു സിനിമ കണ്ടിട്ട് എത്ര കാലമായി. മേലനങ്ങി ഗ്രൗണ്ടില്‍ ഒന്നു കളിച്ചിട്ട് എത്ര കാലമായി. ഭക്ഷണം ഉണ്ടാക്കുകയും അത് കഴിക്കുകയും ചെയ്യുന്നതില്‍ കവിഞ്ഞ് പലരുടെയും ജീവിതത്തില്‍ മറ്റൊന്നുമില്ലാതായിരിക്കുന്നു. കണ്ടു പഴകിയ സിനിമകളും സീരിയലുകളുമാണ് ഇന്ന് ചാനലുകളിലുള്ളത്. ഈ മുഷിപ്പും വിരസതയും സമൂഹ മനസ്സില്‍ നിന്ന് മാറേണ്ടതുണ്ട്. അതിനായി നമുക്ക് ഈ ഓണം ആഘോഷമാക്കാം.

കൊറോണ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്ന പരിമിതിയുണ്ട്. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കാതെ തന്നെ തിരുവോണം വീട്ടകങ്ങളില്‍ ആഘോഷമാക്കാം. വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തടസ്സമല്ല. വീട്ടുമുറ്റത്ത് നമുക്ക് പൂക്കളമൊരുക്കാം. ഓണത്തപ്പനെ വച്ച് പൂജിക്കാന്‍ തടസ്സമില്ല. ഉള്ളതുകൊണ്ട് വിഭവസമൃദ്ധമായ സദ്യയൊരുക്കാന്‍ ഒരു തടസ്സവും ഇല്ല. വീട്ടില്‍ നാല് പേരേ ഉള്ളൂവെങ്കിലും ഈ ഓണത്തിനൊരു പാട്ട് പാടി കളിക്കാം. തിരുവാതിരയുടെ ചുവടുകള്‍ മറന്നു പോകരുതല്ലൊ. ഇനി ചിട്ടയൊപ്പിച്ച് കളിക്കാനറിയില്ലെങ്കിലും പാട്ടിനൊത്ത് ആടാന്‍ എല്ലാവര്‍ക്കുമാകും. മനസ്സൊന്നു വിടരട്ടെ. മടുപ്പും വിരസതയും മാറിനില്‍ക്കട്ടെ.

കൊറോണയെ ഭയന്ന് വീട്ടില്‍ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. കരുതലോടെ ജാഗ്രതയോടെ ഓണം ആഘോഷമാക്കുക. കേരളത്തിലെ 20 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും കൊറോണ ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, പെന്‍ഷന്‍കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, സോഫ്റ്റ്വെയര്‍ ജോലിക്കാര്‍, സ്ഥിര വരുമാനക്കാരായ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊന്നും വരുമാനക്കുറവ് ഉണ്ടായിട്ടില്ല.  

ബിസിനസ്സ്‌കാരിലും എന്‍ആര്‍ഐക്കാരിലും ഇത്തരക്കാരുണ്ട്. ഇവര്‍ക്കൊന്നും കൊറോണ ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. മാത്രവുമല്ല യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും അവസരം ഇല്ലാതായതുകൊണ്ട് ചെലവ് കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. നീക്കിയിരിപ്പ് സമ്പാദ്യം കൂടുതലായിരിക്കാനാണ് സാദ്ധ്യത. അതുകൊണ്ട് ഈ വിഭാഗങ്ങളിലെ പണം ഓണാഘോഷത്തിനായി ചെലവാക്കുമ്പോഴാണ് കൊറോണക്കാലത്ത് വരുമാനം നഷ്ടമായവര്‍ക്കിടയില്‍ തിരുവോണത്തിന്റെ ആഘോഷമെത്തുകയുള്ളൂ. മറ്റൊരു നാല്‍പ്പതു ലക്ഷം പേര്‍ക്ക് ഓണം ആഘോഷിക്കാന്‍ ഇതു വഴിവെക്കും.  

കൊറോണ കൊണ്ട് ജീവിതം  വഴിമുട്ടിപോയവരെ സഹായിക്കാന്‍ കുറച്ച് പണം നീക്കി വയ്‌ക്കുക. വരുമാനമുള്ളവര്‍ ഓണം ആഘോഷിക്കുമ്പോള്‍ അതിലൂടെ പലരും രക്ഷപ്പെടും. പണം ചെലവാകുമ്പോള്‍ അത് കൂടുതല്‍ പേര്‍ക്ക് കിട്ടുന്നതരത്തില്‍ ചെലവഴിക്കുക. സദ്യ വീട്ടില്‍ ഉണ്ടാക്കുകയാവാം. എന്നാല്‍ കാറ്ററിങ്ങ്കാരെ ഏല്‍പിക്കുമ്പോള്‍ അവര്‍ക്കും ഓണം ഉണ്ടാകും. തിരുവോണത്തിന് പൂക്കളം ഒരുക്കാം. പൂക്കള്‍ വീട്ടില്‍ എത്തിച്ച് തരാന്‍ പൂക്കച്ചവടക്കാര്‍ തയ്യാറാണ്. സൗകര്യപ്പെടുമെങ്കില്‍ വീട്ടു മുറ്റത്തൊ തൊട്ടടുത്തോ ക്ഷേത്രത്തിലൊ ഒരു കലാപരിപാടി സ്പോണ്‍സര്‍ ചെയ്യാം. ആ കലാകാരന്മാരുടെ തിരുവോണവും കേമമാകട്ടെ ഓണത്തിനായി കടകളെല്ലാം തുറന്നിട്ടുണ്ട്. തിരക്കുകൂടാതെ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിക്കാം. തിരുവോണ വിപണി ഉണരട്ടെ. യാത്രകള്‍ക്ക് ഇപ്പോള്‍ നിരോധനമില്ല. തിരക്കില്ലാത്ത സ്ഥലത്ത് കുറച്ച് സമയം ചെലവഴിക്കാം. അതുകൊണ്ടൊന്നും കൊറോണ പടരുകയില്ല. ഓണക്കാലത്ത് ബുദ്ധിമുട്ടുന്ന വരെ സഹായിക്കാനായി പല സന്നദ്ധ സംഘടനകളും മുന്നോട്ട് വരുന്നുണ്ട്. അവരെ കയ്യയച്ച് സഹായിക്കുക. അവരിലൂടെ നിരവധിപേരിലേക്ക് തിരുവോണത്തിന്റെ സന്തോഷം വ്യാപിക്കട്ടെ.   ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും നിറയട്ടെ. ആള്‍ക്കൂട്ടം ഒഴിവാക്കണം.  

കുടുംബാംഗങ്ങള്‍ ഒന്നിച്ച് കൂടുന്നതില്‍ തടസ്സമൊന്നുമില്ല. ഓണക്കാലത്ത് ചെലവഴിക്കുന്ന പണം ആഡംബര കാറ് വാങ്ങിക്കാനോ സ്വര്‍ണ്ണം വാങ്ങിച്ചുകൂട്ടാനോ ചെലവഴിക്കുന്നതിന് പകരം കൂടുതല്‍ ആളുകളുടെ കയ്യിലേക്ക് പണം എത്തുന്ന തരത്തില്‍ ചെലവഴിച്ചാല്‍ അത് കൂടുതല്‍ ഗുണകരമാകും.  നാം ഓണം ആഘോഷിക്കുമ്പോള്‍ പത്ത് പേരുടെ കൂടി സന്തോഷം പകരുന്നതാകട്ടെ.  കൊറോണയുടെ ദു:ഖങ്ങളും ദുരിതങ്ങള്‍ക്കുമിടയില്‍ തകര്‍ന്നിരിക്കുകയല്ല മറിച്ച് ഇതിനെയും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് തിരുവോണ ആഘോഷത്തിലൂടെ നമുക്ക് കൈമാറാനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.