തിരുവനന്തപുരം: രാഷ്‌ട്രപതിയുടെ വിശിഷ്ടസേവാമെഡലിന് കേരളത്തില്‍ നിന്നും അര്‍ഹനായത് എഡിജിപി യോഗേഷ് ഗുപ്ത. ഈ അംഗീകാരത്തിന് കേരളത്തില്‍ നിന്നും അര്‍ഹനായ ഏക സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ ബെവ്‌കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.
600 കോടിയുടെ നഷ്ടം നികത്തി സപ്ലൈകോയെ ലാഭത്തിലാക്കിയതിലും പണ്ട് സപ്ലൈകോയുടെ എംഡിയായിരുന്നു യോഗേഷ് ഗുപ്തയാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ ലാഭത്തിലാക്കിയതിലും അന്ന് സിഎംഡിയായിരുന്ന യോഗേഷ് ഗുപ്തയ്‌ക്ക് പങ്കുണ്ട്. സിബി ഐയില്‍ ഉണ്ടായിരുന്ന കാലത്തെ കേതല്‍ പരേഖ് തട്ടിപ്പ് കേസ് അന്വേഷിച്ചതില്‍ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. ഏഴ് വര്‍ഷത്തോളം ഇഡിയില്‍ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ജോലി ചെയ്തപ്പോഴും ഒട്ടേറെ കേസുകള്‍ അന്വേഷിച്ചു സത്യം കണ്ടെത്തി.
കേരളത്തില്‍ നിന്നും ഒട്ടാകെ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കുറി രാഷ്‌ട്രപതിയുടെ മെഡല്‍ ഉണ്ട്. ഐജിജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ ബി. കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റിയന്‍ (റിട്ട), ഡിവൈഎസ്പിമാരായ എ. അശോകന്‍ (റിട്ട) എസ്. അരുണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ ബി. സജികുമാര്‍, ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.വി. സിന്ധു, അസിസ്റ്റന്‍റ് എസ് ഐ മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, എം.സതീശന്‍ എന്നിവരാണ് മെഡല്‍ ലഭിച്ച മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: