കാബൂള്‍: അഫ്ഗാനിസ്ഥാന് പൂര്‍ണമായും താലിബാന് നിയന്ത്രണത്തിലേക്ക്. ഒരാഴ്ചയ്ക്കകം താലിബാന് രാജ്യത്തെ പൂര്‍ണമായി അധീനതയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,ഹെറാത്തിന്റെ മുന്‍ ഗവര്‍ണര്‍ ഇസ്മയില്‍ ഖാന് തന്റെ പ്രവിശ്യ പിടിച്ചെടുത്തത്തിനു പിന്നാലെ താലിബാന് കീഴടങ്ങുകയും ഭീകരസംഘടനയില്‍ ചേരുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ താലിബാന് ഭീകരര്‍ നഗരത്തിന്റെ പ്രതിരോധ രേഖകള്‍ ഭേദിച്ച് നിയന്ത്രണം ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന് പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന് വക്താവ് പ്രഖ്യാപിച്ചത്.
തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന് പിടിച്ചെടുത്തിരുന്നു. അഫ്ഗാന് സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന് നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന് നിയന്ത്രണത്തിലാണ്. അതേസമയം, സൈന്യത്തെ പിന്‍വലിച്ച് അമേരിക്ക കാട്ടിയത് അബദ്ധ തുല്യമാണെന്ന് ബ്രിട്ടണ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: