മാനന്തവാടി: കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ഹര്‍ജിയില്‍ സിസ്റ്റര്‍ ലൂസ് കളപ്പുരയ്ക്കു അനുകൂല വിധിയുമായി മാനന്തവാടി മുന്‍സിഫ് കോടതി. കേസിന്റെ അന്തിമവിധി വരുന്ന മഠത്തില്‍ തുടരാനാണ് കോടതി നിര്‍ദേശിച്ചത്. മഠത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തേ തീര്‍പ്പാക്കിയിരുന്നു.
കോണ്‍വെന്റില്‍ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മുന്‍സിഫ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെകാരയ്ക്കാമല കോണ്‍വെന്റിനെതിരെ സിസ്റ്റര്‍ ലൂസി രംഗത്തെത്തിയിരുന്നു. സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ എഫ്സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാന്‍ ശരിവച്ചെന്നാണ് മഠം അധികൃതര്‍ പറയുന്നത്. ഇവര്‍ മഠം വിട്ട് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു ഇവര്‍ ലൂസിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: