ലഖ്നോ: ജനസംഖ്യാനിയന്ത്രണ ബില്‍ നിയമമാക്കാനുറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വരുന്ന മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
2022ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നറിയുന്നു. ഈ ബില്ലിന്റെ കരട് പുറത്തിറക്കിയതിന് ശേഷം 8500 നിര്‍ദേശങ്ങളും എതിര്‍പ്പുകളുമാണ് ഉണ്ടായത്. ഇതെല്ലാം കണക്കിലെടുത്ത് റിട്ട. ജസ്റ്റിസ് എ.എന്‍. മിത്തല്‍ അധ്യക്ഷനായ നിയമകമ്മീഷന് ഇത് സംബന്ധിച്ച് അന്തിമ കരട് തയ്യാറാക്കും. ഈ അന്തിമ ബില്‍ ആയിരിക്കും നിയമസഭയില്‍ അവതരിപ്പിക്കുക.
അതേ സമയം ഇന്ത്യയൊട്ടാകെ ജനസംഖ്യാനിയന്ത്രണം കൊണ്ടുവരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യുപി അവതരപ്പിച്ച ജനസംഖ്യാ നിയന്ത്രണബില്‍ അനുസരിച്ച് രണ്ടോ അതില്‍ താഴെയോ കുട്ടികള്‍ ഉള്ള കുടുംബത്തിന് മാത്രമേ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് അര്‍ഹതയുള്ളൂ എന്ന് പുതിയ ബില്‍ അനുശാസിക്കുന്നു.
ഒരു കുട്ടി മാത്രമുള്ള കുടുംബത്തിന് സൗജന്യ ആരോഗ്യപരിചരണ സൗകര്യങ്ങള്‍ ലഭിക്കും. ഈ കുട്ടിക്ക് 20 വയസ്സുവരെ ഇന്‍ഷുറന്‍സ് ലഭിക്കും. ഡിഗ്രി തലം വരെ കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കും. ഐ ഐഎം, എഐ ഐഎംഎസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: