Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വ്യവസായങ്ങള്‍ വാഴണമെങ്കില്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നു സര്‍ക്കാരിന് തുറന്നുപറയേïിവന്നിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ എന്നു മാത്രം പറയുന്നില്ല. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയതിന്റെ പേരില്‍ സിപിഎമ്മിന് കോണ്‍ഗ്രസ്സിനെയോ കോണ്‍ഗ്രസ്സിന് സിപിഎമ്മിനെയോ കുറ്റം പറയാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 05:00 am IST
inEditorial

വ്യവസായവല്‍ക്കരണത്തില്‍ കേരളം ഏറെ പിന്നിലാണെന്ന വസ്തുത ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സംസ്ഥാനത്ത് മാറി മാറി വന്ന ഇടതു-വലതു മുന്നണി സര്‍ക്കാരുകളുടെ പ്രഖ്യാപിത നയമായിരുന്നു വ്യവസായവല്‍ക്കരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന പ്രകടന പത്രികകളില്‍ തങ്ങള്‍ പുനരുദ്ധരിക്കാന്‍ പോകുന്നതും, പുതുതായി കൊണ്ടുവരാന്‍ പോകുന്നതുമായ വ്യവസായങ്ങളുടെ നീണ്ട പട്ടിക തന്നെ ഇരുമുന്നണികളും നിരത്താറുണ്ട്. പക്ഷേ ഇതൊക്കെ ജലരേഖകളായി അവശേഷിച്ചു. ഐക്യ കേരളത്തിന്റെ ഇതുവരെയുള്ള ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ വ്യവസായങ്ങളുടെ ശവപ്പറമ്പായി ഈ നാട് മാറിയിരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, അതിന് അനുവദിക്കാത്തതിന്റെ ചിത്രമാണ് സംസ്ഥാനത്തെ തകര്‍ന്നടിഞ്ഞ വ്യവസായ മേഖലയെക്കുറിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച ആറ് ഭാഗങ്ങളുള്ള ലേഖന പരമ്പര വരച്ചുകാട്ടുന്നത്. ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കൈക്കൂലിയും ട്രേഡ് യൂണിയനുകളുടെ ശത്രുതാ മനോഭാവവും ഒന്നുചേര്‍ന്നാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. സമീപഭാവിയിലൊന്നും ഇതിന് മാറ്റം വരുമെന്ന് കരുതാനാവാത്ത വിധം നിരാശാജനകമാണ് അന്തരീക്ഷം.

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നു സര്‍ക്കാരിന് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ എന്നു മാത്രം പറയുന്നില്ല. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയതിന്റെ പേരില്‍ സിപിഎമ്മിന് കോണ്‍ഗ്രസ്സിനെയോ കോണ്‍ഗ്രസ്സിന് സിപിഎമ്മിനെയോ കുറ്റം പറയാനാവില്ല. ഇരുപാര്‍ട്ടികളുടെയും മുന്നണി സര്‍ക്കാരുകള്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ യാതൊന്നും ചെയ്തില്ല.  കാര്‍ഷിക വിപ്ലവവും വ്യവസായവല്‍ക്കരണവുമൊന്നും സംഭവിക്കാതെ തന്നെ കേരളത്തിന്റെ ആളോഹരി വരുമാനവും ക്രയശേഷിയുമൊക്കെ വര്‍ധിച്ചതില്‍ മതിമറന്ന് കഴിയുകയായിരുന്നു ഇക്കൂട്ടര്‍. അറേബ്യന്‍ നാടുകളിലും അമേരിക്കയിലും ആസ്‌ട്രേലിയയിലുമൊക്കെ പോയ പ്രവാസി മലയാളികള്‍ അയയ്‌ക്കുന്ന പണമാണ് ഇതിനു കാരണമെന്ന്  തിരിച്ചറിഞ്ഞെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള  ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും നടന്നില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ തന്നാരോ പുന്നാരോ പാടി നടന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാരും ജനകീയാസൂത്രണത്തിന്റെ പേരില്‍ സാമ്രാജ്യത്വ ഏജന്‍സികളുടെ താളത്തിന് തുള്ളിയവരും എല്ലായ്‌പ്പോഴും കേരള മോഡല്‍ എന്ന മിഥ്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

ഇടതുപാര്‍ട്ടികളുടെ വികസനവിരുദ്ധ മനോഭാവമാണ് കേരളത്തിന്റെ വ്യവസായ മേഖലയ്‌ക്ക് തിരിച്ചടിയായത്. സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പുംഐക്യ കേരളം രൂപപ്പെടുന്നതിനു മുന്‍പും നിലവില്‍ വന്ന വ്യവസായങ്ങളാണ് പതിറ്റാണ്ടുകള്‍ കേരളത്തിന് താങ്ങായത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ ആരംഭിച്ച കെഎസ്ആര്‍ടിസിയും വൈദ്യുതി ബോര്‍ഡും ഫാക്ടുമൊക്കെയല്ലാതെ പുതിയതൊന്നും തുടങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വ്യവസായങ്ങള്‍ പൂട്ടിച്ചത് ഇടതു ട്രേഡ് യൂണിയനുകളാണ്. കയറും നെയ്‌ത്തുമുള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള അനാവശ്യ സമരങ്ങളിലൂടെ ഇല്ലാതാക്കി. മുതല്‍ മുടക്കാന്‍ വരുന്നവരെ വര്‍ഗശത്രുക്കളായി കാണുകയും, അവരുടെ സംരംഭങ്ങളില്‍ നിരന്തര സമരം നടത്തിയുമൊക്കെ അരങ്ങുതകര്‍ക്കുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്. സര്‍ക്കാരുദ്യോഗമല്ലാത്ത തൊഴില്‍ ആവശ്യമുള്ളവരൊക്കെ സംസ്ഥാനത്തിന് പുറത്തുപോവുകയും രാജ്യം വിടുകയുമൊക്കെ ചെയ്തത് ഇക്കൂട്ടര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതിനൊരു മാറ്റം വരുത്തണമെന്ന് ഇപ്പോഴും ഇവര്‍ക്ക് തോന്നുന്നില്ല. കിഫ്ബിയിലൂടെയും മറ്റും വന്‍ തോതില്‍ കടമെടുത്ത് ഉല്‍പ്പാദനമില്ലാത്ത മേഖലയില്‍ ചെലവാക്കാനും  കമ്മീഷന്‍ കൈപ്പറ്റാനുമാണ് താല്‍പ്പര്യം. ഈ മനോഭാവം മാറാതെ സംസ്ഥാനത്തെ വ്യവസായരംഗം പച്ചപിടിക്കില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.