തൃശൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ്പ് ഉടന്‍ നടപ്പിലാക്കുക, ശമ്പള പരിഷ്കരണത്തിലെ അപാതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.
കളക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.മനോജ് അധ്യക്ഷനായി. എം.എസ് ഗോവിന്ദന്‍കുട്ടി, കെ.വി അച്യുതന്, എം.കെ നരേന്ദ്രന്, വി.വിശ്വകുമാര്‍, പി.ശ്രീദേവി, ടി.ബി ഭുവനേശ്വരന്‍, വി.ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുടയില്‍ സജീവ് തങ്കപ്പന്, കൊടുങ്ങല്ലൂരില്‍ ടി.സതീശ്, ചാവക്കാടില്‍ കെ.എം രാജീവ്, മണ്ണുത്തിയില്‍ അനൂപ് എസ് പിള്ള, മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ശ്രീജിത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ അനില്‍കുമാര്‍, ജയന് പൂമംഗലം, ടി.എ സുഗുണന്, സി.ജയകുമാര്‍, പ്രശാന്ത്, പി.ജി അനിരുദ്ധന്, എം.പി പ്രശാന്ത്കുമാര്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: