മുഹമ്മ: സംസ്ഥാന ജല ഗതാഗത വകുപ്പിലെ സര്‍വ്വീസ് ബോട്ട് സഞ്ചരിക്കുന്ന ജലപാതയില്‍ എമര്‍ജന്‍സി ബോട്ട് ജെട്ടികള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. ജലപാതയില്‍ കോണ്‍ക്രീറ്റ് കുറ്റികളില്‍ തീര്‍ത്ത എമര്‍ജന്‍സി ബോട്ട് ജെട്ടികള്‍ വന്നാല്‍ കുമരകം- മുഹമ്മ ബോട്ടുകളുടെ സര്‍വ്വീസില്‍ പ്രതികൂല കാലാവസ്ഥയില്‍ അത്യാവിശ്യം വന്നാല്‍ എമര്‍ജന്‍സി ജെട്ടികളില്‍ അടുപ്പിക്കാന്‍ സാധിക്കും.
മുഹമ്മ കുമരകം ജലപാത ഒന്‍പത് കിലോമീറ്ററാണ്. 2002 ജൂലൈ 27 നു പിഞ്ചുകുഞ്ഞ് അടക്കം 29 പേരുടെ ജീവന് അവഹരിച്ച ബോട്ട് ദുരന്തം ഉണ്ടായ സ്ഥലമാണ് ഈ ജലപാത. നിരവധി യാത്രക്കാരും, വിദ്യാര്‍ത്ഥികളും, ഉദ്ധ്യേഗസ്ഥരും സര്വ്വീസ്ബോട്ടിനെയാണ് ആശ്രയിക്കുന്നത്.
ശക്തമായ മഴയിലും, കാറ്റിലും യാത്രക്കാരുടെയും, ജീവനക്കാരുടെയും, ബോട്ടിന്റെ സുരക്ഷിതത്വത്തിനു വേണ്ടി കോണ്‍ക്രീറ്റ് കുറ്റിയില്‍ തീര്‍ത്ത രണ്ട് എമര്‍ജന്‍സി ബോട്ട് ജെട്ടികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കാറ്റിലും കോളിലും സര്‍വീസ് ബോട്ട് അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: