Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗവര്‍ണര്‍ അരമനയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ച് പിണറായി സര്‍ക്കാര്‍; നിര്‍ദേശം തള്ളി ശ്രീധരന്‍ പിള്ള സ്മൃതിസുകൃതത്തില്‍; ഉദ്യോഗസ്ഥര്‍ക്ക് താക്കീത്

ഗവര്‍ണറുടെ പരാമര്‍ശം ചര്‍ച്ചയായതോടെ ജില്ലാ പോലീസ് മേധാവി ഡി. ശില്പ വിശദീകരണവുമായി രംഗത്തെത്തി. ദേവലോകം അരമന സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണായതിനാലാണ് ഗവര്‍ണര്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സന്ദേശം അയച്ചതെന്നായിരുന്നു പ്രതികരണം.എന്നാല്‍ അരമന സ്ഥിതി ചെയ്യുന്ന സ്ഥലം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തന്നെ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം ലഭിച്ചത് വൈകിട്ട് അഞ്ചിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 09:47 pm IST
inKerala

കോട്ടയം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ച് പിണറായി സര്‍ക്കാര്‍. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന സ്മൃതിസുകൃതം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് സഭാ നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചത്. ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ മറവിലാണ് വരവ് തടയാനുള്ള നീക്കം നടത്തിയത്. ദേവലോകം അരമനയിലെ സമ്മേളനത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കരുതെന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗോവ രാജ്ഭവനിലേക്ക് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ സന്ദേശം അയച്ചു. എന്നാല്‍ ദേവലോകം അരമനയില്‍ എത്തുന്നത് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനുമാണെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്ഭവനില്‍ നിന്നും ജില്ലാ പോലീസ് മേധാവിക്ക് മറുപടിയും നല്‍കി.

ദേവലോകത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയില്‍ തന്റെ വരവ് തടയാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന്  ശ്രീധരന്‍പിള്ള വിമര്‍ശനം ഉന്നയിച്ചു. ഈ വിഷയം ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വീണ ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഓഫീസിലുള്ളവരാണ് ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാറുള്ളതെങ്കിലും ഇത്തവണ താന്‍ തന്നെ മറുപടി നല്‍കുകയായിരുന്നെന്നും ഗോവ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സഭാ സെക്രട്ടറിക്ക് ഈ മറുപടിയുടെ കോപ്പി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറുടെ പരാമര്‍ശം ചര്‍ച്ചയായതോടെ ജില്ലാ പോലീസ് മേധാവി ഡി. ശില്പ വിശദീകരണവുമായി രംഗത്തെത്തി. ദേവലോകം അരമന സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണായതിനാലാണ് ഗവര്‍ണര്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സന്ദേശം അയച്ചതെന്നായിരുന്നു പ്രതികരണം.എന്നാല്‍ അരമന സ്ഥിതി ചെയ്യുന്ന സ്ഥലം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തന്നെ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ  സന്ദേശം ലഭിച്ചത് വൈകിട്ട് അഞ്ചിനാണ്.

പി.എസ്. ശ്രീധരന്‍പിള്ള എത്തുന്നത് തടയാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന എംജി സര്‍വ്വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും  പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സമ്മേളനം നടത്തി. അന്നൊന്നും ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും കാണിക്കാത്ത ജാഗ്രതയാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഇടപെടലും അട്ടിമറി ശ്രമത്തിന് പിന്നിലുണ്ടോയെന്ന സംശയവും ഉയരുകയാണ്.

Tags: Pinarayi Vijayankottayamഗോവpinarayiപിഎസ് ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.