Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യന്‍ ഹോക്കിക്ക് പുതിയ മുഖച്ഛായ

ഹോക്കിയില്‍ ഇന്ത്യ ശക്തിയേ അല്ല എന്ന നിലയില്‍ നിന്നാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്. അത്, ഇന്ത്യന്‍ കായികരംഗത്തിനു മൊത്തം പുതിയൊരു ഉണര്‍വിന് വഴിതെളിക്കട്ടെ. മെഡലുകള്‍ എത്ര നേടിയാലും ഹോക്കി മെഡല്‍ ഇന്ത്യക്ക് ഏറെ പ്രധാനമാണ്. കാരണം ഹോക്കി ഇന്ത്യയുടെ വികാരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 05:00 am IST
inEditorial

ഇന്ത്യന്‍ ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ടോക്കിയോ ഒളിമ്പിക്സില്‍ പ്രകടമായത്. 41 വര്‍ഷങ്ങള്‍ക്കു ശേഷം വിജയപീഠത്തില്‍ കയറുന്നത് മൂന്നാം സ്ഥാനക്കാരായിട്ടാണെങ്കിലും ആ നേട്ടത്തിനു പൊന്‍തിളക്കമുണ്ട്. കാരണം, അതു നേടിയ ശൈലി, ഹോക്കിയില്‍ ഇന്ത്യയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നു. പോരാട്ടവീര്യത്തിന്റെ പാരമ്യത്തിലായിരുന്നു ഇന്ത്യ. 1980ല്‍ മോസ്‌കോയില്‍ തമിഴ്നാട്ടുകാരന്‍ വി. ഭാസ്‌കരന്റെ നേതൃത്വത്തില്‍ നേടിയ സ്വര്‍ണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ഒളിമ്പിക് മെഡലണിയുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ 5-4ന് മറികടന്നത് ലോക ഹോക്കിയിലെ പ്രബലരായ ജര്‍മനിയെയാണ്. പ്രമുഖര്‍ക്കു മുന്നില്‍ പതറുന്ന സ്വഭാവം ഇന്ത്യ കൈവിട്ടിരിക്കുന്നു എന്നതിനു തെളിവാണ് രണ്ടു ഗോളിനു പിന്നില്‍ പോയിട്ടും പൊരുതി തിരിച്ചുവരാനും മുന്നില്‍ കയറാനും, കിട്ടിയ ലീഡ് നിലനിര്‍ത്താനും കാണിച്ച ദൃഢനിശ്ചയം. പി.ആര്‍. ശ്രീജേഷ് എന്ന മലയാളി ഗോള്‍കീപ്പറുടെ മികവിന് അടിവരയിട്ട ഈ വിജയം കേരളക്കരയ്‌ക്കു പ്രത്യേകിച്ചും അഭിമാനകരം തന്നെ. കളിമികവുകൊണ്ടു മാത്രമല്ല നേതൃത്വ മികവുകൊണ്ടും ടീമിന്റെ ഊര്‍ജ സ്രോതസ്സായി മാറിയ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ മുഖശ്രീയായി. ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ നേടിയ വെള്ളി മെഡല്‍ കൂടിയായതോടെ ഇന്നലത്തെ ദിവസം ഇന്ത്യക്കു നേട്ടത്തിന്റേതായി. ആദ്യ ദിവസം ഭാരോദ്വഹനത്തില്‍ വെള്ളി നേടിക്കൊണ്ട് മീരാബായി ചാനു കുറിച്ച തുടക്കം ഇന്ത്യക്ക് ഉണര്‍വു പകര്‍ന്നു. രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇതുവരെയുള്ള നേട്ടം.

ഇന്ന് ഇന്ത്യന്‍ വനിതകളും ഹോക്കി വെങ്കല മെഡല്‍ തേടി കളത്തില്‍ ഇറങ്ങുകയാണ്. സെമി പ്രവേശനത്തോടെ ചരിത്രം കുറിച്ച അവര്‍ മെഡല്‍ നിലയിലെത്തിയാല്‍ ഇന്ത്യന്‍ ഹോക്കിക്ക് ഇരട്ടി മധുരമാകും. ചരിത്രവുമാകും. ഇരുടീമുകളും ഒരുമിച്ച് മോസ്‌കോ ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും വനിതകള്‍ അന്നു മെഡല്‍ നേടിയിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കാന്‍ കാണിച്ച പോരാട്ടവീര്യം ആവര്‍ത്തിച്ചാല്‍ ആ ചരിത്രത്തിനും ടോക്കിയോ വേദിയായിക്കൂടെന്നില്ല. ടോക്കിയോ ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യവേദിയാണ്. ഒളിമ്പിക് ഹോക്കിയിലെ തുടര്‍ച്ചയായ ആധിപത്യത്തിനു ശേഷം അതു പാകിസ്ഥാനു മുന്നില്‍ അടിയറ വച്ച ഇന്ത്യ സ്വര്‍ണം തിരിച്ചു പിടിച്ചത് 56 കൊല്ലം മുന്‍പ് 1964ല്‍ ടോക്കിയോ ഒളിമ്പിക്സിലായിരുന്നല്ലോ.

സീനിയര്‍ തലത്തില്‍ ആദ്യമായി രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന എട്ടോളം യുവതാരങ്ങള്‍ അടങ്ങിയതാണ് പുരുഷ വിഭാഗം ടീം ഇന്ത്യ. അതിനര്‍ഥം ഭാവിയിലേക്ക് ഈ നിരയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം എന്നാണ്. യുവതാരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരുടെ നല്ലൊരു നിരയുമുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പും പരിചയസമ്പത്തിന്റെ പക്വതയും വിദഗ്ധമായി ഇണക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞതാണ് നേട്ടം. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ഓസ്ട്രേലിയക്കാരന്‍ കോച്ച് ഗ്രഹാം റീഡും സഹായി പീയൂഷ് ദുവെയും സെലക്ടര്‍മാരും അഭിനന്ദനമര്‍ഹിക്കുന്നു. പരമ്പരാഗത ഇന്ത്യന്‍ ശൈലിയുടെയും യൂറോപ്യന്‍ പവര്‍ ഹോക്കിയുടെയും മിശ്രിതമാണ് ഈ ടീം.

ഇന്ത്യന്‍ ഹോക്കിയെ കുറേക്കാലമായി പിന്തുടര്‍ന്നിരുന്ന പോരായ്‌മകളായിരുന്നു ഉറച്ചുനില്‍ക്കാന്‍ സമയമെടുക്കുന്നതും അതിനിടയില്‍ ഗോള്‍ വഴങ്ങുന്നതും ഗോള്‍ വീണാല്‍ താളംപിഴക്കുന്നതുമൊക്കെ. കിട്ടിയ ലീഡ് നിലനിര്‍ത്താന്‍ കഴിയാതെ കീഴടങ്ങുന്നതും അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുന്നതും ഏറെ പഴികേട്ട ബലഹീനതകളായിരുന്നു. ആ ടീമിനെയല്ല കഴിഞ്ഞ ദിവസം മൈതാനത്തു കണ്ടത്. പെനാല്‍ട്ടി കോര്‍ണറുകള്‍ തടയുന്നതിലും നല്ല മികവു പുലര്‍ത്താന്‍ ടീമിനു കഴിയുന്നുണ്ട്. ഈ മാറ്റത്തിന് അടിസ്ഥാനം ആത്മവിശ്വാസവും ആക്രമണ തൃഷ്ണയുമാണ്. തിരിച്ചടിയില്‍ പതറാതെ സമചിത്തതയോടെ പൊരുതാനും, തകര്‍ക്കാനുമുള്ള ആവേശത്തോടെ ആക്രമിക്കാനുള്ള ധീരത ഇന്ത്യന്‍ ടീമില്‍ അധികം കാണാറില്ലാത്തതാണ്. അത് ആര്‍ജിക്കാന്‍ ടീമിനു കഴിഞ്ഞെങ്കില്‍ പരിശീലന ക്യാമ്പിലെ മാനസികമായ ഒരുക്കം ടീമിനു ഗുണം ചെയ്തു എന്നു വേണം കരുതാന്‍. കളികള്‍ വിശ്രമത്തിലായ കൊവിഡ്ക്കാലത്ത് ആറു മാസത്തോളം ക്യാമ്പില്‍ അടച്ചു പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം മാനസികമായി നല്ല തയ്യാറെടുപ്പു നടത്തിയിരുന്നു. എതിരാളിക്കു മേല്‍ മാനസിക മുന്‍തൂക്കം നേടുക എന്നത് മത്സരത്തില്‍ പ്രധാന ഘടകം തന്നെയാണ്. അത് ഇന്ത്യന്‍ കായിക ഭരണക്കാര്‍ തിരിച്ചറിയുന്നതിന്റെയും ടീമിലേക്കു സന്നിവേശിപ്പിക്കുന്നതിന്റെയും സൂചനകളാണ് ഇത്.

ഉയര്‍ച്ചതാഴ്ചകള്‍ ഏറെക്കണ്ടു ഇന്ത്യന്‍ ഹോക്കി. എട്ട് ഒളിമ്പിക് സ്വര്‍ണവും ഒരു ലോകകപ്പും ജയിച്ച ടീം പിന്നീടു ക്രമേണ ബലഹീനരായി. ഒളിമ്പിക്സില്‍ സെമിഫൈനല്‍ കണ്ടിട്ടു തന്നെ 41 വര്‍ഷമായി. രാജ്യാന്തര മത്സരങ്ങളില്‍ ജയം കൈവിട്ടതിനു പിന്നാലെ അഞ്ചും ആറും ഗോളുകള്‍ക്കു തോല്‍ക്കുന്നൊരു ടീമായി ഇന്ത്യ മാറി. ഇന്ത്യക്കു തോല്‍പ്പിക്കാനുണ്ടായിരുന്ന ടീമുകള്‍ പലതും ഒപ്പമെത്തി നമ്മെ കടന്നുപോയിട്ടും നമ്മള്‍ നിന്നിടത്തു തന്നെ നില്‍ക്കുന്ന അവസ്ഥ വേദനയോടെയാണ് കളിപ്രേമികള്‍ കണ്ടത്. ഹോക്കിയില്‍ ഇന്ത്യ ശക്തിയേ അല്ല എന്ന നിലയില്‍ നിന്നാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്. അത്, ഇന്ത്യന്‍ കായികരംഗത്തിനു മൊത്തം പുതിയൊരു ഉണര്‍വിന് വഴിതെളിക്കട്ടെ. മെഡലുകള്‍ എത്ര നേടിയാലും ഹോക്കി മെഡല്‍ ഇന്ത്യക്ക് ഏറെ പ്രധാനമാണ്. കാരണം ഹോക്കി ഇന്ത്യയുടെ വികാരമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.