ടോക്കിയോ: ബോക്‌സിങ്ങില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇന്ന് സെമിഫൈനലിന് ഇറങ്ങും. 69 കിലോ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനേലിയാണ് എതിരാളി. മത്സരം രാവിലെ 11ന് തുടങ്ങും. ഇന്ന് തോറ്റാലും വെങ്കലം ഉറപ്പാണ്. വിജയിച്ചാല്‍ ഫൈനലിന് ഇറങ്ങാം. ഇതിന് മുമ്പ് ഇരുവരും തമ്മില്‍ മത്സരിച്ചിട്ടില്ല.
















