ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനില്‍ ഇന്ത്യൻ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ടിയാന്‍ജിന്‍ ഫോറിന് സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി അമന് നാഗ്സെന്നിന്റെ (20) മൃതദേഹമാണ് ക്യാമ്പസിലെ മുറിയില്‍ കണ്ടെത്തിയത്.
ബിഹാറിലെ ഗയ സ്വദേശിയാണ് അമന്. കഴിഞ്ഞ മാസം 23നാണ് അമന് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുകയോ അയച്ച പണം കൈപറ്റുകയോ ചെയ്തിട്ടില്ല. ഇതോടെ ആശങ്ക തോന്നിയ രക്ഷിതാക്കള്‍ അമന്റെ ലോകെല്‍ ഗാര്‍ഡിയനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അമന്റെ മൃതദേഹം കണ്ടെത്തിയത്. ജുലൈ 29നാണ് അമന് മരിച്ചതെന്നാണ് കരുതുന്നത്.
അമന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം കേന്ദ്രസര്‍കാരിനോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: