Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദ്ധ്യാത്മികത എന്നാല്‍…

സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് നമ്മള്‍ മനസ്സിലാക്കിയാല്‍ അന്ധമായി ഭൗതികതയുടെ പിന്നാലെ പോവുകയില്ല. ആദ്ധ്യാത്മികത ഉള്‍ക്കൊള്ളുമ്പോള്‍ സന്തോഷത്തിന്റെ രഹസ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു, സഹജീവികളെ തന്നെപ്പോലെ കാണാന്‍ കഴിയുന്നു. തനിക്ക് അത്യാവശ്യമുള്ളതില്‍ കവിഞ്ഞുള്ളത് ഇല്ലാത്തവരുമായി പങ്കുവെയ്‌ക്കുന്നു. മറ്റുള്ളവരെ മനസ്സു തുറന്ന് സ്‌നേഹിക്കാനും സേവിക്കാനും തയ്യാറാകുന്നു. എന്തിനെയും നേരിടാനുള്ള മനഃശക്തിയും ലോകത്തോടുള്ള കാരുണ്യവും ചേരുന്നതാണ് യഥാര്‍ത്ഥ ധീരത. അതാണ് ആദ്ധ്യാത്മികതയുടെ സാരം.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 1, 2021, 05:00 am IST
inSamskriti

മക്കളേ,  

ആദ്ധ്യാത്മികത ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ എന്നു പലരും ചോദിക്കാറുണ്ട്. ആദ്ധ്യാത്മികത ഒരിക്കലും ഒളിച്ചോട്ടമല്ല. ഒളിച്ചോട്ടം ഭീരുക്കളുടെ മാര്‍ഗ്ഗമാണ്. ആദ്ധ്യാത്മികത ധീരന്മാരുടെ പാതയാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും തളരാതിരിക്കാനും ഏതു സാഹചര്യത്തിലും സന്തോഷവും സംതൃപ്തിയും നിലനിര്‍ത്താനും പഠിപ്പിക്കുന്ന ശാസ്ര്തമാണ് ആദ്ധ്യാത്മികത. ജീവിതത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുവാനും ജീവിതത്തോടു ശരിയായ കാഴ്ചപ്പാട് പുലര്‍ത്താനും അതു സഹായിക്കുന്നു. ആദ്ധ്യാത്മികത മനസ്സിന്റെ വിദ്യയാണ്, മനസ്സിന്റെ മാനേജ്‌മെന്റാണ്. മനസ്സും ചിന്തകളും നമ്മുടെ നിയന്ത്രണത്തിലല്ലെങ്കില്‍ ജീവിതം അവതാളത്തിലാകും. ആദ്ധ്യാത്മികതയിലൂടെ മനസ്സിന്റെ റിമോട്ട് കണ്‍ട്രോള്‍ നമ്മുടെ കയ്യില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു.  

ആത്മീയത എന്നാല്‍ താനാരെന്നും ജീവിതം എന്തിനെന്നും ഉള്ള അന്വേഷണമാണ്. അത് അവനവന്റെ ഉള്ളിലേയ്‌ക്കുള്ള തിരിഞ്ഞുനോട്ടമാണ്. ആത്മീയതയിലൂടെ ലോകത്തിന്റെയും ലോകവസ്തുക്കളുടെയും ശരിയായ സ്വഭാവംതിരിച്ചറിയാന്‍ കഴിയുന്നു.ഇന്നു നമ്മള്‍ ലോകവസ്തുക്കളിലാണ് ആനന്ദം എന്നു  കരുതുന്നു. അങ്ങനെയാണെങ്കില്‍ അവയെ സ്വന്തമാക്കിയാല്‍പ്പിന്നെ പൂര്‍ണ്ണമായി തൃപ്തിയടയേണ്ടതല്ലേ. എന്നാല്‍, വിമാനവും, കപ്പലും, കൊട്ടാരവും സ്വന്തമായുള്ള കോടീശ്വരന്മാര്‍പോലും ടെന്‍ഷനും ദുഃഖവും കൊണ്ടു വലയുന്നതു കാണാം.  

ബാഹ്യമായ സുഖസൗകര്യങ്ങളല്ല ആന്തരികമായ  മനോഭാവവും അറിവുമാണ് യഥാര്‍ത്ഥ ശാന്തിയുടെയും സംതൃപ്തിയുടെയും അടിസ്ഥാനം. ഒരു ഗ്രാമത്തില്‍ അടുത്തടുത്തുള്ള രണ്ടു കുടിലുകളിലായി രണ്ടു കുടുംബങ്ങള്‍ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു വീട്ടിലെ ഗൃഹനാഥന്‍ പണം സ്വരൂപിച്ച് നല്ലൊരു വീടു വെച്ചു. അപ്പോള്‍ അയല്‍ക്കാരന് വലിയ ദുഃഖമായി. “അവന് വീടായല്ലോ, ഞാനിപ്പോഴും കുടിലിലല്ലേ താമസിക്കുന്നത്’ എന്നിങ്ങനെ ആലോചിച്ച് വിഷമിച്ചു. പിന്നീട് അയാള്‍ കഷ്ടപ്പെട്ട് പണിയെടുത്ത് കുറച്ചു പണം സമ്പാദിച്ചു. കുറച്ചു തുക വായ്‌പയും വാങ്ങി. അങ്ങനെ അയാളുംഒരു വീടു വെയ്‌ക്കാനുള്ള ശ്രമം തുടങ്ങി. ഓരോ പൈസ ഉണ്ടാക്കുമ്പോഴും വീടു വയ്‌ക്കുന്നതിനെക്കുറിച്ചും, വീടു പണിതശേഷം വളരെ സന്തോഷത്തോടെ അവിടെ താമസിക്കുന്നതിനെക്കുറിച്ചുമുള്ള കിനാവുകള്‍ കണ്ടുകൊണ്ടിരുന്നു. വീടിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അയാള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. ബന്ധുമിത്രാദികളെ വിളിച്ചുവരുത്തി സദ്യ നല്കി. സന്തോഷമായി പുതിയ വീട്ടില്‍ താമസം തുടങ്ങി. കുറച്ച് മാസങ്ങള്‍ അങ്ങിനെ കടന്നുപോയി. എന്നാല്‍ ദുഃഖം വീണ്ടും അയാളെ പിടികൂടി. അയാള്‍ വിഷമിച്ചിരിക്കുന്നതുകണ്ട്, ഇപ്പോള്‍ നീയെന്തിനാ വിഷമിച്ചിരിക്കുന്നതെന്ന്, ആരോ ചോദിച്ചു. അയാള്‍ പറഞ്ഞു, ‘അതോ, അയല്‍ക്കാരന്‍ വീട് എയര്‍ കണ്ടീഷന്‍ ചെയ്തു, തറയൊക്കെ മാര്‍ബിള്‍ ചെയ്തു. എന്റെ വീടു കണ്ടോ. ഇതെന്തിനുകൊള്ളാം’.

നേരത്തെ ഏതു വീടു കണ്ട് അയാള്‍ സന്തോഷിച്ചിരുന്നുവോ, ഇപ്പോള്‍ അതു കാണുന്നതും അതില്‍ താമസിക്കുന്നതും എല്ലാം അയാള്‍ക്കു ദുഃഖമായി. ലോകവസ്തുക്കളിലല്ല ആനന്ദം എന്നാണ് ഇതു തെളിയിക്കുന്നത്. വാസ്തവത്തില്‍ ആനന്ദം നമ്മുടെ മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്. സംഘര്‍ഷങ്ങളടങ്ങി  മനസ്സ് ശാന്തമാകുമ്പോള്‍ യാതൊരു പ്രയത്‌നവും കൂടാതെതന്നെ നമുക്ക് ആനന്ദം അനുഭവിക്കാന്‍ സാധിക്കും. വീട് എല്ലാ സൗകര്യങ്ങളും തികഞ്ഞതാണെങ്കിലും ഭാര്യയും ഭര്‍ത്താവും ദിവസവും വഴക്കാണെങ്കില്‍, അവര്‍ തമ്മില്‍ ചേര്‍ച്ചയില്ലെങ്കില്‍പ്പിന്നെ ആ വീട് നരകതുല്യമാണ്.  

സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് നമ്മള്‍ മനസ്സിലാക്കിയാല്‍ അന്ധമായി ഭൗതികതയുടെ പിന്നാലെ പോവുകയില്ല. ആദ്ധ്യാത്മികത ഉള്‍ക്കൊള്ളുമ്പോള്‍ സന്തോഷത്തിന്റെ രഹസ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു, സഹജീവികളെ തന്നെപ്പോലെ കാണാന്‍ കഴിയുന്നു. തനിക്ക് അത്യാവശ്യമുള്ളതില്‍ കവിഞ്ഞുള്ളത് ഇല്ലാത്തവരുമായി പങ്കുവെയ്‌ക്കുന്നു. മറ്റുള്ളവരെ മനസ്സു തുറന്ന് സ്‌നേഹിക്കാനും സേവിക്കാനും തയ്യാറാകുന്നു. എന്തിനെയും നേരിടാനുള്ള മനഃശക്തിയും ലോകത്തോടുള്ള കാരുണ്യവും ചേരുന്നതാണ് യഥാര്‍ത്ഥ ധീരത. അതാണ് ആദ്ധ്യാത്മികതയുടെ സാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.