ന്യൂദല്‍ഹി: രാജസ്ഥാനില്‍ ബിജെപി നേതാവിനെ ആക്രമിച്ചു ഇടനിലക്കാര്‍. ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് ബിജെപി നേതാവിനെ കയ്യേറ്റം ചെയ്ത് വസ്ത്രങ്ങള്‍ വലിച്ചുകീറിയത്. ജില്ലയിലുള്ള ഗംഗാ സിംഗ് ചൗക്കില്‍ ക്രമസമാധാനം, ജലസേചനം എന്നീ വിഷയങ്ങളില്‍ ബിജെപി കുത്തിയിരുന്ന് പ്രതിഷേധിക്കുമ്പോള്‍ ഒരുസംഘം ഇടനിലക്കാര്‍ കൂട്ടംകൂടി. തുടര്‍ന്നാണ് ബിജെപി പട്ടികജാതി മോര്‍ച്ച അധ്യക്ഷന്‍ കൈലാഷ് മേഘ്വാളിനെ കയ്യേറ്റം ചെയ്തതും വസ്ത്രം വലിച്ചുകീറിയതും. പിന്നാലെ പൊലീസ് എത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്.
ഇടനിലക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ചെറിയ രീതിയില്‍ ബലം പ്രയോഗിച്ചു. ബിജെപി നേതാവിനെതിരെ ഇടനിലക്കാര്‍ അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ബിജെപി അപലിച്ചു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി. ‘സംസ്ഥാനത്തെ ക്രമസമാധാന നില ആശങ്കപ്പെടുത്തുന്നതാണ്.
ശ്രീ ഗംഗാനഗറിലെ ബിജെപിയുടെ പരിപാടി നേരത്തേ തീരുമാനിച്ചതായിരുന്നു. ദളിത് നേതാവ് കൈലാഷ് മേഘ്വാളിനെ ആക്രമിച്ചപ്പോള്‍ പൊലീസ് നിശബ്ദരായി നോക്കിനിന്നു. ഇത് പൊലീസ് സംവിധാനത്തിന്റെ പരാജയമാണ്’- നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നത് കണക്കിലെടുത്ത് കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഇടനിലക്കാര്‍ ശക്തിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: