Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെണ്‍ കടുവാക്കുട്ടി മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളെയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്ന് വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 10:09 am IST
in Idukki
മംഗളയെ തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപം പുതിയ കൂട്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എത്തിച്ചപ്പോള്‍

മംഗളയെ തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപം പുതിയ കൂട്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എത്തിച്ചപ്പോള്‍

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ സംരക്ഷിച്ച് വരുന്ന പെണ്‍ കടുവാക്കുട്ടി മംഗളയെ വാനാന്തരീക്ഷത്തില്‍ ഇരതേടല്‍ പരിശീലനം നല്‍കുന്നതിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി.
ലോക കടുവദിനമായ ഇന്നലെ തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപമുള്ള കൂട്ടിലേക്കാണ് ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ കടുവയെ മാറ്റിയത്. ഏകദേശം 10000 അടി വിസ്തീര്‍ണ്ണവും 22 അടി ഉയരവുമുള്ള കൂടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

ഉന്തി നീക്കാന്‍ പറ്റുന്ന കൂട് പിക്ക് അപ്പ് വാഹനത്തില്‍ കയറ്റിയാണ് സ്ഥലത്തേത്തിച്ചത്. വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളെയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്ന് വിട്ടത്. കാടിന് സമാനമായുള്ള കൂട്ടില്‍ കടുവാക്കുട്ടി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്.

മംഗളാദേവി ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് ആണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മംഗളയെ കണ്ടെത്തുന്നത്. തള്ളക്കടുവയോടൊപ്പം വീണ്ടും കൂട്ടി ചേര്‍ക്കുന്നതിന് ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ആരോഗ്യ സ്ഥിതി മോശപ്പെട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ പ്രതേ്യക സജ്ജീകരണമൊരുക്കി സംരക്ഷിച്ചു വരികയായിരുന്നു. പിന്നീടാണ് മംഗളയെന്ന പേര് നല്‍കിയത്. കണ്ടെത്തുന്ന സമയത്ത് രണ്ട് മാസം പ്രായവും ഏകദേശം 2.8 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു.

ദേശീയ കടുവാ സംരക്ഷണ അതോരിറ്റിയുടെയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വയം ഇരപിടിച്ച് ജീവിക്കാനുളള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിനായാണ് കൂട്ടിലേക്ക് മാറ്റിയത്. നിലവില്‍ ഏകദേശം 40 കിലോഗ്രാം ഭാരമുള്ള മംഗള പാലും ഏകദേശം 1.5 കിലോ മാംസവും ഭക്ഷണമായി കഴിക്കുന്നുണ്ട്. തനിയെ ഇര പിടിക്കാനുള്ള പരിശീലനം ഉടനെ തന്നെ തുടങ്ങുമെന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍(പ്രൊജക്റ്റ് ടൈഗര്‍) എ.പി. സുനില്‍ബാബു പറഞ്ഞു.
 

Tags: idukkiTigerMangala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.