ടോക്കിയോ: മാനം കെടുത്തിയ തോല്‍വിയില്‍ നിന്ന് ഇന്ത്യയുടെ അവിസ്മരണീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഒളിമ്പിക്സ് ഹോക്കിയില്‍ കരുത്തരായ ഓസ്ട്രേലിയയോട് തകര്‍ന്ന് തരിപ്പണമായ ഇന്ത്യ ഇന്നലെ ശക്തമായ തിരിച്ചുവരവിലൂടെ സ്പെയിനെ കീഴടക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന്റെ മികച്ച സേവുകളും രൂപീന്ദര്‍ പാല് സിങ്ങിന്റെ ഇരട്ട ഗോളുമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.
ഈ വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ഇന്ത്യ പൂള് എ യില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
15, 51 മിനിറ്റുകളിലാണ് രൂപീന്ദര്‍ സിങ് ഗോളുകള്‍ നേടി ഡബിള്‍ തികച്ചത്. മറ്റൊരു ഗോള്‍ സിമ്രാന്ജിത്ത്് സിങ്ങിന്റെ വകയായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ 1-7 ന്റെ നാണംകെട്ട തോല്‍വി മറന്ന ഇന്ത്യ ലോക ഒമ്പതാം നമ്പറായ സ്പെയിനെതിരെ തുടക്കം മുതല്‍ എണ്ണയിട്ട യന്ത്രം പോലെ കുതിച്ചുമുന്നേറി. ആദ്യ പത്ത്് മിനിറ്റില്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. എന്നാല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഒമ്പതാം മിനിറ്റില്‍ ഗോളിന് അടുത്തെത്തി. പക്ഷെ സിമ്രന്‍ജിത്ത് സിങ്ങിന്റെ ഷോട്ട് ഗോള്ബോര്ഡിന് മുകളിലൂടെ പറന്നു.
പതിനാലാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. അമിത് രോഹിദാസ് നല്കിയ പാസ് , ആരാലും മാര്‍ച്ച് ചെയ്യപ്പെടാതെ നിന്ന സിമ്രന്‍ജിത്ത് സിങ് ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. ഗോളാരവം അടങ്ങുംമുമ്പ് രണ്ടാം ഗോളും നേടി. പതിനഞ്ചാം മിനിറ്റില്‍ രൂപീന്ദര്‍ സിങ്ങ് പെനാല്‍റ്റി സ്ട്രോക്ക് ഗോളാക്കി ഇന്ത്യയുടെ ലീഡ് 2- 0 ആക്കി.
രണ്ട് ഗോളിന് പിന്നിലായതോടെ സ്പെയിന് തുടരെ തുടരെ ഇന്ത്യന്‍ പ്രതിരോധം തകര്‍ത്ത് മുന്നേറി. പക്ഷെ പരിചയസമ്പന്നനായ ഗോളി പി.ആര്. ശ്രീജേഷ് സൂപ്പര്‍ സേവുകളുമായി ഇന്ത്യയെ കാത്തു.
അമ്പത്തിയൊന്നാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോളും നേടി. പെനാല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍ പാല് സിങ്ങാണ് ഗോള്‍ നേടിയത്്. അവസാന നിമിഷങ്ങളില്‍ ഒരു ഗോളെങ്കിലും മടക്കാനായി സ്പെയിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ശ്രീജേഷും പ്രതിരോധനിരയും ശക്തമായി ചെറുത്തുനിന്നു. 53-ാം മിനിറ്റില്‍ സ്പെയിന് തുടര്‍ച്ചയായി മൂന്ന് പെനാ
ല്‍റ്റി കോര്‍ണര്‍ ലഭിച്ചു. പക്ഷെ അവരുടെ പാവു ക്യുമന്ഡയുടെ ഷോട്ടുകള്‍ ശ്രീജേഷ് തടഞ്ഞുനിര്‍ത്തി. അവസാന നിമിഷത്തിലും സ്പെയിനിന്റെ കോര്‍ണര്‍കിക്ക് ശ്രീജേഷ് രക്ഷപ്പെടുത്തി.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ അടുത്ത മത്സരത്തില്‍ നാളെ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: