ബെയ്ജിംഗ്: ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അവിടെ സന്ദര്‍ശനം നടത്തിവരുന്ന യുഎസ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്മാന്. സിന്‍ജിയാങില്‍ ഉയ്ഗുര് മുസ്ലിങ്ങളെ വംശഹത്യചെയ്യുന്ന നയം, ടിബറ്റിലെ മനുഷ്യാവകാശ ധ്വംസനം, ഹോങ്കോംഗില്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് വെന്‍ഡി ഷെര്മാന് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
ചൈനയില്‍ വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് യുഎസിന്റെ ഈ ആശങ്കകള്‍ വെന്‍ഡി ഷെര്മാന് അറിയിച്ചത്. കൊറോണ വൈറസിന്റെ ഉറവിടം തേടി രണ്ടാം ഘട്ട അന്വേഷണത്തിന് ചൈനയിലേക്ക് പോകാനിരിക്കുന്ന ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘ്ത്തോട് സഹകരിക്കില്ലെന്ന ചൈനയുടെ നിലപാട് പുനപരിശോധിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചൈനയില്‍ തടങ്കലിലാക്കിയ അമേരിക്കയിലെയും കാനഡയിലെയും പൗരന്മാരെക്കുറിച്ചുള്ള ആശങ്കയും ഇദ്ദേഹം അറിയിച്ചി്ട്ടുണ്ട്.
വെന്‍ഡി ഷെര്മാന് ചൈനയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ യുഎസ് ആഭ്യന്തരസെക്രട്ടറി ബ്ലിങ്കന്‍ ചൊവ്വാഴ്ച മുതല്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ സുസ്ഥിരത, ഇന്തോ പസഫികിലെ ചൈനയുടെ ആക്രമണം, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധസഹകരണം ശക്തമാക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: