തിരുവനന്തപുരം : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. വിഷയത്തില്‍ നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് എംഎല്‍എ പി.സി. വിഷ്ണുനാഥ് നോട്ടീസ് നല്‍കിയെങ്കിലും ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. അടിയന്തിര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിക്കുകയും ചെയ്തു.
മന്ത്രി എ.കെ. ശശീന്ദ്രന് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചു സംസാരിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന് അന്വേഷിക്കും. പാര്ട്ടിക്കാര് തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ശശീന്ദ്രന് ഇടപെട്ടത്. കേസെടുക്കാന്‍ കാലതാമസമുണ്ടായെന്ന പരാതി ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു.
എന്‍സിപി സംസ്ഥാന ഭാരവാഹി പദ്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന യുവതിയുടെ പരാതിയില്‍ രണ്ട് പേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. മന്ത്രി പാര്‍ട്ടിക്കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാല്‍ അപ്പുറത്ത് ഇത് മറ്റിടങ്ങളില്‍ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല.ഇതിലെ പരാതിക്കാരി എന്‍.സി.പി. നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍.സി.പി.യുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: