Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടയഭൂമിയിലെ മരം മുറി; തേക്ക് തടികള്‍ പോയത് വനം ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക്, തടി മുറിച്ച് കടത്തിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നല്‍കിയ പാസ് പ്രകാരം

മുറിച്ച തടി കട്ടപ്പനയിലേക്ക് കൊണ്ടുപോകാനാണ് പാസ് നല്‍കിയതെങ്കിലും എത്തിയത് കുടയത്തൂരിലേക്കായിരുന്നു. മുമ്പ് മുക്കുടത്ത് ജോലി ചെയ്തിരുന്ന ഇപ്പോള്‍ ഹൈറേഞ്ചിലെ ഒരു വന്യജീവി സങ്കേതത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട് പണിയുടെ ഭാഗമായിട്ടാണ് മരം എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 02:49 pm IST
inKerala
പട്ടയ ഭൂമിയിലെ തേക്ക് മരം മുറിക്കാന്‍ വനംവകുപ്പ് നല്‍കിയ പാസ്

പട്ടയ ഭൂമിയിലെ തേക്ക് മരം മുറിക്കാന്‍ വനംവകുപ്പ് നല്‍കിയ പാസ്

ഇടുക്കി: വിവാദ മരം മുറി ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍ നിന്ന് മുറിച്ചെടുത്ത തേക്ക് തടികള്‍ കടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് വിവരം. അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷന് കീഴില്‍ വരുന്ന 1993ലെ നിയമ പ്രകാരം പട്ടയം നല്‍കിയ സ്ഥലത്ത് നിന്നാണ് മരം മുറിച്ചത്. സത പതിപ്പിച്ച 71 തേക്ക് തടികളാണ് രണ്ട് വാഹനത്തിലായി കയറ്റിക്കൊണ്ട് പോയത്.

ഇവിടെയുള്ള എല്ലാ മരങ്ങളുടെയും പൂര്‍ണ്ണ അവകാശം വനംവകുപ്പില്‍ നിക്ഷിപ്തമാണ്. ഇതാണ് ഉത്തരവിറങ്ങിയതിന്റെ മറവില്‍ മേലുദ്യോഗസ്ഥരുടെ അടക്കം ഒത്താശയോടെ മുറിച്ച് കടത്തിയത്. മങ്കുവ തെങ്ങുംപിള്ളില്‍ ജോസ് അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നല്‍കിയ പാസ് പ്രകാരം തടി മുറിച്ച് കടത്തിയത്.

മുക്കുടം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു അടിമാലി റേഞ്ച് ഓഫീസര്‍ മരം മുറിക്ക് അനുമതി നല്‍കി പാസ് അനുവദിച്ചത്. ഇത്തരത്തില്‍ മുറിച്ച തടി കട്ടപ്പനയിലേക്ക് കൊണ്ടുപോകാനാണ് പാസ് നല്‍കിയതെങ്കിലും എത്തിയത് കുടയത്തൂരിലേക്കായിരുന്നു. മുമ്പ് മുക്കുടത്ത് ജോലി ചെയ്തിരുന്ന ഇപ്പോള്‍ ഹൈറേഞ്ചിലെ ഒരു വന്യജീവി സങ്കേതത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട് പണിയുടെ ഭാഗമായിട്ടാണ് മരം എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സമാനമായി തന്നെ മുക്കുടം റേഞ്ചില്‍ വീണ് കിടന്ന ഈട്ടിമരവും ഈ ഉദ്യോഗസ്ഥന്‍ കടത്തിക്കൊണ്ട് വന്നെന്നാണ് വിവരം.

അതേ സമയം ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും വിവരം അന്വേഷിക്കാന്‍ വനംവകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് പരാതി. നേരത്തെ അടിമാലി റേഞ്ച് ഓഫീസരെ മരം മുറി വിവാദത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയിരുന്നു. റേഞ്ചര്‍ തേക്കടിയിലെ റിസോര്‍ട്ടിലേക്കടക്കം തടി കടത്തിയെന്നാണ് പരാതി. പിന്നീട് ഇദ്ദേഹം തന്നെ ഇതില്‍ കുറച്ച് ഭാഗം കണ്ടെത്തിയിരുന്നു. സമാനമായി ഇദ്ദേഹം കൂടി ഇടപെട്ട കേസായിട്ടും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിവാദത്തിലായിട്ടും വനംവകുപ്പ് മെല്ലെപോക്ക് നയം തുടരുകയാണ്.

Tags: forhouselandtree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.