കൊച്ചി: ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകളെ ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇളവുകള്‍ ആരുംതന്നെ ദുരുപയോഗം ചെയ്യില്ലായെന്നും അദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായങ്ങളും ഖണക്കിലെടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബക്രീദിന് നല്‍കിയ ഇളവുകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഎന്‍എല്‍ അടക്കമുള്ള രാഷ്‌ട്രീയ പര്‍ട്ടികള്‍ വിഷയത്തില്‍ അഭിഷേക് സിംഗ്വിയെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ പരമാര്‍ശം.
ബക്രീദിന് മാത്രം ഇളവ് നല്‍കിയതിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണ െഎന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
















