Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാമാരിക്കാലത്തും മതപക്ഷപാതം

രോഗവ്യാപനത്തിന് ഇടവരുത്തുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും ജനകീയമായി നടക്കുന്ന കാവടി യാത്രയ്‌ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിണറായി സര്‍ക്കാരിന് ഇല്ലാതെ പോയതും ഇതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:00 am IST
inEditorial

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് ആറ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ മഹാരാഷ്‌ട്രയും കേരളവുമാണ് മുന്നില്‍. ദേശീയതലത്തില്‍ തന്നെ രോഗികളാവുന്നവരില്‍ പകുതിയോളം പേര്‍ കേരളത്തിലാണ്. രോഗവ്യാപന നിരക്കും ദേശീയ ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. ഒരാഴ്ചയായി പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഇത് മാറ്റമില്ലാതെ തുടരുകയും  ചെയ്യുന്നു. കൊവിഡിന്റെ മൂന്നാം തരംഗം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേരളത്തില്‍ രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രോഗികളുടെ എണ്ണം വലിയ ആശങ്കയുണ്ടാക്കുകയാണെന്നും, കനത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിലും ബക്രീദ് പ്രമാണിച്ച് കടകള്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുകയാണ്. ഇളവുകളുടെ കൂട്ടത്തില്‍  മദ്യശാലകള്‍ തുറക്കാനും അനുമതിയുണ്ട്. ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും ഇക്കുറി മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ വിലക്കിയിരിക്കുകയാണ്. കൊവിഡ് കണക്കിലെടുത്ത് ഈദുല്‍ ഫിത്തറിന് ഇളവു നല്‍കാതിരുന്ന പാക്കിസ്ഥാന്‍ ബക്രീദിലും ആ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന്റെ കടുത്ത മതപക്ഷപാതം.  

മഹാമാരിയുടെ കാലത്ത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരാളുടെ ജീവന്‍ പോലും സുരക്ഷിതമല്ലാത്ത ഒരു കാലത്ത് ജനങ്ങളില്‍ മതപരമായ വിവേചനം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. ഓണത്തിനും ക്രിസ്തുമസിനും നല്‍കാത്ത ഇളവുകളാണ് ബക്രീദിന് നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണത്തിനും ക്രിസ്തുമസിനും ഇളവുകള്‍ നല്‍കാത്തതിനെ ആരും എതിര്‍ത്തിരുന്നില്ല. തങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഇളവുകള്‍ നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രകോപനപരമായി പ്രതികരിക്കുകയും ചെയ്തില്ല. ഇപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഗത്തുനിന്ന് അത്തരം പ്രകോപനം ഉണ്ടായപ്പോള്‍ വീണ്ടുവിചാരമില്ലാതെ അതിന് കീഴടങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും ആരാധന നടത്താവുന്നവരുടെ എണ്ണം പരിമിതമായിരിക്കുമ്പോള്‍, ബക്രീദ് പ്രമാണിച്ച് ബന്ധപ്പെട്ട ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയുമാണ്. മഹാമാരിക്കിടയിലും ഇങ്ങനെയൊരു ആവശ്യം ചില മതനേതാക്കളുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. രോഗവ്യാപനം ക്ഷണിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും മതതീവ്രമായ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ന്യായീകരിക്കാനാവില്ല.

രോഗവ്യാപനത്തിന് ഇടവരുത്തുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും ജനകീയമായി നടക്കുന്ന കാവടി യാത്രയ്‌ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിണറായി സര്‍ക്കാരിന് ഇല്ലാതെ പോയതും ഇതാണ്. മതഭേദമില്ലാതെ ജനങ്ങളെ ഒരുപോലെ കാണാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. ഭരണഘടനയും നിയമവും അത് അനുശാസിക്കുന്നുണ്ട്. പക്ഷേ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി മതവിഭാഗീയതയെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത്. സ്വര്‍ണ കള്ളക്കടത്തുപോലും ഖുറാനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചവരാണല്ലോ ഇവര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഹാദി ശക്തികളുടെ പിന്തുണ ലഭിച്ചതിനാല്‍ അവരെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ഈ സര്‍ക്കാര്‍ മടിക്കുന്നില്ല. ഒരു മതവിഭാഗത്തിനു മാത്രമായി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് സമഭാവനയ്‌ക്ക് എതിരാണ്. ഇത്തരം നടപടികള്‍ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന വിള്ളലുകള്‍ ജനങ്ങളെ തമ്മിലകറ്റുകയും ശത്രുത വളര്‍ത്തുകയും ചെയ്യും. അതിനാല്‍ ആപല്‍ക്കരമായ വര്‍ഗീയ പ്രീണനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അധികാരം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.