Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ ഉടന്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; 2022ഓടെ തീരുമാനം സഫലമാക്കനൊരുങ്ങി ഡിആര്‍ഡിഒയും

കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകളുടെ സാന്നിധ്യം കൂടുതലാവുകയും ജൂണ്‍ 27ന് ഇവിടത്തെ വിമാനത്താവളത്തിലെ വ്യോമസേനകേന്ദ്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഡ്രോണുകളും ടണലുകളും ഉപയോഗിച്ചുള്ള ലഹരിവസ്തുക്കള്‍, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ വിതരണം വലിയ വെല്ലുവിളിയുയര്‍ത്തുകയാണ്. എത്രയും നേരത്തെ ഈ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കുന്ന ആന്റി ഡ്രോണ്‍ സംവിധാനം എത്രയും പെട്ടെന്ന് അതിര്‍ത്തികളില്‍ പ്രായോഗികമാക്കാന്‍ കഴിയുമെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്, ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 08:44 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് ഉടന്‍ തന്നെ ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തദ്ദേശീയമായാണ് ഇവ വികസിപ്പിക്കുക. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും മറ്റ് ഏജന്‍സികളും ഇതിനുള്ള തയാറെടുപ്പിലാണെന്നും 2022ഓടെ രാജ്യതിര്‍ത്തിയിലുള്ള എല്ലാ വിടവുകളും അടയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി സുരക്ഷാ സേനയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകളുടെ സാന്നിധ്യം കൂടുതലാവുകയും ജൂണ്‍ 27ന് ഇവിടത്തെ വിമാനത്താവളത്തിലെ വ്യോമസേനകേന്ദ്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഡ്രോണുകളും ടണലുകളും ഉപയോഗിച്ചുള്ള ലഹരിവസ്തുക്കള്‍, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ വിതരണം വലിയ വെല്ലുവിളിയുയര്‍ത്തുകയാണ്. എത്രയും നേരത്തെ ഈ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കുന്ന ആന്റി ഡ്രോണ്‍ സംവിധാനം എത്രയും പെട്ടെന്ന് അതിര്‍ത്തികളില്‍ പ്രായോഗികമാക്കാന്‍ കഴിയുമെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്, ഷാ പറഞ്ഞു.

രാജ്യത്തെ ഭീഷണികളില്‍ നിന്ന് രക്ഷിക്കാന്‍ കൃത്രിമ നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ച് വിദഗ്ധരുടെ സഹായത്തോടെ പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നത് അതിര്‍ത്തി സുരക്ഷാ സേനയുടെ ഉത്തരവാദിത്തമാണ്. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി 15,000ത്തിലധികം കിലോമീറ്റര്‍ ദൂരത്തില്‍ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നുണ്ട്.

3,323 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 2,069 കിലോമീറ്റര്‍ കെട്ടിയടയ്‌ക്കാനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. ഇതില്‍ 2,021 കിലോമീറ്ററോളം പൂര്‍ത്തിയായി.4,096 കിലോമീറ്റര്‍ വരുന്ന ബംഗ്ലാദേശ് അതിര്‍ത്തി മേഖലയില്‍ 3,063.24 കിലോമീറ്ററും കെട്ടിയടച്ചു. അതിര്‍ത്തിയുടെ 97 ശതമാനവും കെട്ടിയടച്ചിട്ടുണ്ട്. ബാക്കിയുള്ളത് മൂന്ന് ശതമാനമാണ്. ഇതാണ് നുഴഞ്ഞുകയറ്റക്കാര്‍ അവസരമാക്കുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലകൊള്ളുന്നത്. അതിര്‍ത്തിയില്‍ വിടവുകളുണ്ടായാല്‍ ആ പ്രയത്‌നത്തിന് ഒരു ഫലവുമുണ്ടാകില്ല.

അതുകൊണ്ട് നിങ്ങള്‍ക്കുറപ്പ് തരികയാണ് അടുത്ത വര്‍ഷത്തോടെ എല്ലാ വിടവുകളും കെട്ടിയടയ്‌ക്കപ്പെടും, അമിത് ഷാ വ്യക്തമാക്കി.ചില തടസങ്ങള്‍ മൂലമാണ് അതിര്‍ത്തി കെട്ടിയടയ്‌ക്കുന്നതില്‍ താമസം നേരിടുന്നത്. ചര്‍ച്ചകളിലൂടെ അതെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്, അമിത് ഷാ പറഞ്ഞു. ഭീകരരുടെയും കള്ളക്കടത്തുകാരുടെയും ടണലുകള്‍ കണ്ടെത്തിയതിന് അതിര്‍ത്തി സുരക്ഷാസേനയെയും കുടിയേറ്റം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അതിര്‍ത്തികളില്‍ നിയോഗിച്ചിരിക്കുന്ന അര്‍ധസൈനികരെയും അമിത് ഷാ അഭിനന്ദിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ അരവിന്ദ് കുമാര്‍, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് തലവന്‍ സാമന്ത് ഗോയല്‍, അതിര്‍ത്തി സുരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന, കേന്ദ്ര പോലീസ് സേനകളുടെ തലവന്മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: അമിത് ഷാഡിആര്‍ഡിഒആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

India

മുംബൈയിലെ 26-11 തീവ്രവാദി ആക്രമണം: പ്രതി തഹവൂര്‍ റാണയെ അമേരിക്കയില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.