Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു

ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനിലെ സമാന യോഗ്യതയുള്ള പലരേയും ഒഴിവാക്കിയാണ് നിയമനങ്ങള്‍ എന്നതില്‍ സംഘടനക്കുള്ളില്‍ തന്നെ അമര്‍ഷം നിലനില്‍ക്കുകയാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 16, 2021, 09:25 pm IST
in Kerala

കൊച്ചി: നിലവിലുള്ളവരെ നീക്കാതിരിക്കാനും പുതിയ ആളുകളെ നിയമിക്കുന്നതിനും വേണ്ടിയുള്ള ഉന്നതനേതാക്കളുടെ  സമ്മര്‍ദത്തില്‍  ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു.  135 പ്ലീഡര്‍മാരുടെ നിയമനമാണ് നടത്തേണ്ടത്. സീനിയര്‍, ജൂനിയര്‍ സ്‌പെഷ്യല്‍ ജിപിമാരെയാണ് നിയമിക്കേണ്ടത്. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍മാരായി നിയമനം ആവശ്യപ്പെട്ടുള്ള നേതാക്കളുടെ ശുപാര്‍ശയ്‌ക്ക് പുറമേ ഘടകകക്ഷികളുടെ ആവശ്യവും നിയമനം വൈകുന്നതിന് കാരണമായി.  

ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനിലെ സമാന യോഗ്യതയുള്ള പലരേയും ഒഴിവാക്കിയാണ് നിയമനങ്ങള്‍ എന്നതില്‍ സംഘടനക്കുള്ളില്‍ തന്നെ അമര്‍ഷം നിലനില്‍ക്കുകയാണ്. ഇതോടെ  അധികാരമേറ്റു രണ്ടു മാസം പിന്നിടുമ്പോഴും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം പൂര്‍ത്തിയാക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍ വലയുകയാണ്. ഉയര്‍ന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വച്ച് യാത്രചെയ്യാമെന്നതും ആകര്‍ഷകമായ പദവിയായിട്ടാണ് പലരും ഇതിനെ കാണുന്നത്.  

കേസ് നടത്തുന്നതിലെ പ്രാവീണ്യം നോക്കിയല്ല ഗവ. പ്ലീഡര്‍മാരുടെ നിയമനം നടത്തുന്നത്. സഹകരണബാങ്കുകള്‍  പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കുടിയിരുത്താനുള്ള സ്ഥാപനമായി മാറിയതുപേലെയാണ് ഇപ്പോള്‍ ഗവ.പ്ലീഡര്‍മാരുടെ നിയമനവും. സാധാരണ ആളുകള്‍ അറിയാത്ത സര്‍ക്കാര്‍ ഉള്‍പ്പെട്ട നിരവധി കേസുകളാണ്  ഗവ. പ്ലീഡര്‍മാര്‍ കൈകാര്യം ചെയ്യേണ്ടത്. കേസ് നടത്തി പ്രാവീണ്യം തെളിയിക്കാതെ ശുപാര്‍ശയുടെ പുറത്ത് പ്ലീഡര്‍മാരായി എത്തുന്നതിനാല്‍ കേസുനടത്തിപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. വന്‍തുക നല്‍കി പുറത്തുനിന്നും അഭിഭാഷകരെ എത്തിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. മൂന്നു വര്‍ഷമാണ് ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുടെ കാലാവധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നടപ്പാക്കിയതുപോലെ ഒരു പ്രാവശ്യം പദവി വഹിച്ചവരെ മാറ്റി നിര്‍ത്താന്‍ ഗവ. പ്ലീഡര്‍ നിയമനത്തില്‍ പാര്‍ട്ടിക്ക് കഴിയാതെ വരുന്നു. രാഷ്‌ട്രീയ പരിഗണനയ്‌ക്കപ്പുറം യോഗ്യതകൂടി പരിഗണിച്ചുവേണം ഗവ. പ്ലീഡര്‍മാരുടെ നിയമനമെന്ന നിലപാടിലെത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.

Tags: cpmകേരള സര്‍ക്കാര്‍കേരള ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.