ലാഹോര്‍: യുഎസ് സേന പിന്മാറിയതിനു പിന്നാലെ താലിബാന് ഭീകരരെ സ്പോണ്സര് ചെയ്യുന്ന പാക്കിസ്ഥാന് കനത്ത താക്കീതുമായി അഫ്ഗാനിസ്ഥാന്. പരിശീലനം നല്കി ഭീകരരെ അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അഫ്ഗാനിസ്ഥാന് വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് വ്യക്തമാക്കി.
താലിബാനെ മൂന്ന് വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്നും അതില്‍ ഒന്ന് പാകിസ്ഥാന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സെല്ലുകളാല്‍ നയിക്കപ്പെടുകയാണെന്നും സാലിഹ് പറഞ്ഞു. പാകിസ്ഥാന് താലിബാനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് താലിബാന് ഭീകരരെ അയക്കുന്നുണ്ടെന്ന് പാകിസ്ഥാന് നിയമസഭാംഗമായ മൊഹ്സിന്‍ ദാവര്‍ തിങ്കളാഴ്ച പാകിസ്ഥാന് ദേശീയ അസംബ്ലിയില്‍ സംസാരിച്ച വീഡിയോ പങ്കിട്ടാണ് സാലിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാന് താലിബാനും അവരുടെ പ്രാദേശിക കൂട്ടാളികളും പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സജീവമാണ്, അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ പാകിസ്ഥാനിലെത്തുന്നുവെന്നും പരിക്കേറ്റ താലിബാന് പ്രാദേശിക ആശുപത്രികളില്‍ ചികിത്സയിലാണെന്നും പാകിസ്ഥാന് അംഗീകരിച്ചിരുന്നു. പാകിസ്ഥാന് ചാനലായ ജിയോ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പാകിസ്ഥാന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അഫ്ഗാന് താലിബാന്റെ കുടുംബങ്ങള്‍ പാകിസ്ഥാനില്‍ താമസിക്കുന്നതായി സമ്മതിച്ചിരുന്നു. ചിലപ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ എത്താറുണ്ട്, ചിലപ്പോള്‍ അവര്‍ ആശുപത്രികളില്‍ വൈദ്യചികിത്സയ്ക്കായി വരുന്നുണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന് കനത്ത താക്കീതുമായി അഫ്ഗാന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: