Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എഡിഐഎഫ് തലപ്പത്തേക്ക് സിജോ കുരുവിള ജോര്‍ജ്; ലക്‌ഷ്യം രാജ്യത്തെ സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തെ ലോകത്തെ മികച്ച ഒന്നാക്കി മാറ്റുക

സ്റ്റാര്‍ട്ട് അപ് നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക വഴി എഡിഐഎഫിനെ സ്റ്റാര്‍ട്ട് അപ് ഇന്‍ഡസ്ട്രിക്കും സര്‍ക്കാരിനുമിടയിലുള്ള ചാലകശക്തിയാകുകയാണ് മറ്റൊരു ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 05:24 pm IST
inBusiness

കൊച്ചി: സ്റ്റാര്‍ട്ട് അപ് സംരംഭകരുടെ സംഘടനയായ എഡിഐഎഫ് തലപ്പത്തേക്ക് സിജോ കുരുവിള ജോര്‍ജ്. എഡിഐഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സിജോ ചുമതലയേറ്റു. സ്റ്റാര്‍ട്ട് അപ് വില്ലേജ് സ്ഥാപക സിഇഒയും റീതിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിജോയുടെ നേട്ടം കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ് മേഖലയുടെ വളര്‍ച്ചയ്‌ക്കും ഗുണകരമാകും.   

ഐടി മേഖലയിലെ സംഘടനയായ നാസ്‌കോമിന് സമാനമായി രാജ്യം മുഴുവനുമുള്ള സ്റ്റാര്‍ട്ട്  അപ് സംരഭകര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് എഡിഐഎഫ് (അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍). ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ മുന്‍പന്തിയിലുള്ള സ്റ്റാര്‍ട് അപ്പുകളുടെ മേധാവികള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചത്. ഒരു ബില്യണും അതിനടുത്തും വിറ്റുവരവുള്ള സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ (യൂണികോണ്‍സ് , സൂണികോണ്‍സ്) ഇതില്‍ അംഗങ്ങളാണ്. 

ആറുമാസം മുമ്പ് രൂപീകരിച്ച ഈ സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  സ്ഥാനത്തേക്കാണ് സിജോ കുരുവിളയെ പരിഗണിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തെ ലോകത്തെ  മികച്ച മൂന്ന് സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തില്‍ ഒന്നാക്കി മാറ്റുക എന്നതാണ്  സിജോയ്‌ക്ക് മുന്നിലുള്ള പ്രധാന ദൗത്യം. വിപണിയുടെ വലിപ്പം വച്ചുനോക്കിയാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് രംഗം മൂന്നാമതാണെങ്കിലും സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്. 

സ്റ്റാര്‍ട്ട് അപ് നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക വഴി എഡിഐഎഫിനെ സ്റ്റാര്‍ട്ട് അപ് ഇന്‍ഡസ്ട്രിക്കും സര്‍ക്കാരിനുമിടയിലുള്ള ചാലകശക്തിയാകുകയാണ് മറ്റൊരു ലക്ഷ്യം. ഇതോടൊപ്പം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഴികാട്ടിയാകേണ്ടതുണ്ട്. സാങ്കേതിക രംഗം സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍, കോടതി വിധികള്‍ എന്നിവയെക്കുറിച്ച് സ്റ്റാര്‍ട്ട് അപ് കമ്പനികളെ ബോധവത്കരിക്കുകയും അവരുടെ ആശങ്കകള്‍ നിയമമുഖത്ത് എത്തിക്കുകയും ചെയ്യുക എന്നതും എഡിഐഎഫിന്റെ ദൗത്യമാണെന്ന് സിജോ കുരുവിള പറയുന്നു.

കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളില്‍ നിന്ന് ശാസ്ത്ര സാങ്കേതിക രംഗത്തെ സംരഭകരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച രാജ്യത്തെ ആദ്യ ടെലികോം ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ട് അപ് വില്ലേജിനെ മൂന്നുവര്‍ഷം മുന്നില്‍ നിന്ന് നയിച്ചത് സിജോ കുരുവിളയായിരുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഇന്‍ര്‍നാഷണല്‍ വിസിറ്റേഴ്‌സ്  ലീഡര്‍ഷിപ്പ് പ്രോഗ്രാമടക്കമുള്ള രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ സിജോ രാജ്യത്തെ ഒട്ടനവധി മികച്ച സ്റ്റാര്‍ട് അപ് ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമുകളുടെ ഉപദേശകസമിതിയംഗമായും പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തെ സ്റ്റാര്‍ട്ട്  അപ് രംഗത്തെ തുടക്കം മുതല്‍ അടുത്തറിഞ്ഞ വിരലില്‍ എണ്ണാവുക വ്യക്തികളിലൊരാളാണ് സിജോ. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനുള്ള വിദഗ്ധസമിതി അംഗമായ സിജോ കുരുവിള സ്റ്റാര്‍ട് അപ് മേഖലയിലെ അവസരങ്ങളും സാങ്കേതിക നയങ്ങളും സംബന്ധിച്ച് സംരഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന റീ തിങ്ക് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് .

സ്റ്റാര്‍ട് അപ് മേഖലയിലെ പ്രമുഖരുടെയും  യൂണികോണ്‍, സൂണികോണ്‍ കമ്പനി സ്ഥാപകരുടെയും അഭിപ്രായങ്ങള്‍ തേടി,  അവരുടെ കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കി ഭാവിയിലേക്കുള്ള ഒരു സംയുക്ത റോഡ്മാപ്പ് രൂപപ്പെടുത്തുകയാണ് ആദ്യലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം സിജോ കുരുവിള പറഞ്ഞു. ഇതുവഴി ഇന്ത്യന്‍ സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാകും. ഇതുതന്നെയാണ് എഡിഐഎഫിന് ചെയ്യാനാകുന്ന ആദ്യത്തെ പ്രധാനകാര്യമെന്നും സിജോ പറഞ്ഞു. സ്റ്റാര്‍ട് അപ് മേഖല സമ്പദ് വ്യവസ്ഥയില്‍ കൊണ്ടുവന്നിരിക്കുന്ന നേട്ടങ്ങളും അവ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്ന പ്രതിഫലനവും ധനകാര്യ വിദഗ്ധരുടെ  ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നും സിജോ വ്യക്തമാക്കി.

Tags: സ്റ്റാര്‍ട്ടപ്ADIFSijo Kuruvila
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

Technology

ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.