ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വരുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചശേഷം കേരളം സന്ദര്‍ശിക്കുമെന്ന് ഹര്‍ദീപ് സിംഗ് പുരി പിണറായി വിജയന് വാഗ്ദാനം നല്കി. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
‘മുഖ്യമന്ത്രിയുടെ സന്ദര്‍ശത്തില്‍ വളരെ സന്തോഷമുണ്ട്. ഇന്നത്തെ യോഗത്തില്‍ മെട്രോയുമായും പെട്രോളിയം പ്രകൃതി വാതകവുമായും ബന്ധപ്പെട്ട രണ്ടു കാര്യങ്ങള്‍ മുഖ്യമന്ത്രി ഉന്നയിച്ചു. കാര്യങ്ങള്‍ പഠിച്ചശേഷം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കാമെന്ന് ഉറപ്പ് നല്കി.’-ഹര്‍ദീപ് സിംഗ് പുരി പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര തുടങ്ങിയവരെ കാണുന്നതിനായാണ് മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി രാജ്യതലസ്ഥാനത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: