Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പട്ടികജാതി വകുപ്പിലെ അഴിമതിക്കെതിരേ നടപടിക്ക് ഉത്തരവ്; മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി

പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അതിന്നു പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 01:22 pm IST
inKerala

തിരുവനന്തപുരം:  കെ. മന്ത്രി രാധാകൃഷ്ണന് വധഭീഷണി. മന്ത്രി ഓഫിസിലെ ലാന്‍ഫോണിലാണ് മന്ത്രിയെ വിളിച്ചത്.ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി എടുത്ത തോടെയാണ് ഭീഷണി. പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അതിന്നു പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പട്ടികജാതിക്കാര്‍ക്കുള്ള കോടികളുടെ ഫണ്ടുകള്‍ അനര്‍ഹര്‍ കൈക്കലാക്കുന്നതായി തെളിഞ്ഞിരുന്നു.തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി  നിയമിക്കുന്ന എസ് സി പ്രൊമോട്ടര്‍മാരെ ഉപയോഗിച്ച് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടി സഖാക്കളുടെയും കുടുംബങ്ങളുടെയും ബന്ധുക്കളുടെയും പേരിലാക്കി മാറ്റുന്നതായാണ് വ്യക്തമായത്. തിരുവനന്തപുരം നഗരസഭയില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത്  ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവായിരുന്നു. തട്ടിപ്പിന്റെ വിശദവിവരങ്ങള്‍ പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ട് സഹിതം പരാതിയായി സിപിഎം പാര്‍ട്ടി സെക്രട്ടറിക്കും ഉന്നത നേതാക്കള്‍ക്കും കൈമാറിയിട്ടും സിപിഎം നേതൃത്വം കണ്ണടച്ചു.  

പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ കേരളത്തിലങ്ങോളമിങ്ങോളം ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ആക്ഷേപമുയരുന്നു.   പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായം, വിദ്യാര്‍ഥികള്‍ക്ക് പഠനമുറി തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ലക്ഷങ്ങളുടെ സഹായം നിലവിലുണ്ട്. ഇതിനായി പട്ടികജാതി വികസന ഡയറക്ട്രേറ്റില്‍ നേരിട്ടോ തദ്ദേശസ്ഥാപനങ്ങള്‍ വഴിയോ അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി നിയമിക്കുന്ന എസ്സി പ്രൊമോട്ടര്‍മാര്‍ വഴി തദ്ദേശസ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഗുണഭോക്താക്കളുടെ ഫണ്ടില്‍ തിരിമറി നടത്തുകയാണ് ചെയ്യുന്നത്.  

ഗുണഭോക്താക്കളുടെ അപേക്ഷയില്‍ തുക അനുവദിച്ചശേഷം തുക കൈമാറുന്ന അക്കൗണ്ട് നമ്പര്‍ പാര്‍ട്ടിക്കാരുടേത് നല്‍കി ആ അക്കൗണ്ടിലേക്ക് തുക പാസാക്കി നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരസഭയില്‍ മുന്‍ എസ്എഫ്‌ഐ കേന്ദ്രകമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയംഗവുമായ പ്രതിന്‍സാജ് കൃഷ്ണയാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയത്.  

2016 മുതല്‍ നടത്തിയ തട്ടിപ്പില്‍ ഗുണഭോക്താക്കളുടെ പേരില്‍ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ്  സൂചന. പ്രതിന്‍സാജ് കൃഷ്ണ പട്ടികജാതിക്കാര്‍ക്കുള്ള സ്വന്തം അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കു വരെ കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രതിന്‍ സാജ് കൃഷ്ണ നടത്തിയ തട്ടിപ്പുകള്‍ വിശദീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകനായ  എസ്സി പ്രൊമോട്ടര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും പാര്‍ട്ടി പരാതി മുക്കി. ചില ഗുണഭോക്താക്കളുടെ പരാതിയെതുടര്‍ന്ന് നഗരസഭയിലെ എസ്സി ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ എസ്സി ഡെവലപ്പ്‌മെന്റ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് രാഹുല്‍ ആര്‍.യു. വിനെ ഒന്നാം പ്രതിയാക്കി പത്തുപേരുടെ പേരില്‍ കേസെടുത്തുവെങ്കിലും തട്ടിപ്പിന് നേതൃത്വം നല്‍കിയ പ്രതിന്‍സാജ് കൃഷ്ണയടക്കമുള്ളവരെ ഒഴിവാക്കി.  

 മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത 240/2021 കേസില്‍  വീരണകാവ് സ്വദേശി രാഹുലിനെ കൂടാതെ ബന്ധു രേഷ്മ ആര്‍.യു, ശശിധരന്‍ ആര്‍.ആര്‍., കൊല്ലം എസ് സി ഡെവലപ്പ്‌മെന്റ് ഓഫീസിലെ സീനിയര്‍ക്ലര്‍ക്ക് പൂര്‍ണിമ, എസ്സി പ്രൊമോട്ടര്‍ വിശാഖ് സുധാകരന്‍, ജോണി തോമസ്, ദിനു എസ്., സുമി പി.എസ്, ശ്രുതി എസ്.എസ്., റോഷ് ആന്റണി എന്നിവരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. എന്നാല്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ പ്രതിന്‍സാജ് കൃഷ്ണയും മറ്റു പല എസ്സി പ്രൊമോട്ടര്‍മാരും കേസില്‍ പ്രതിയായിട്ടില്ല. സംഭവം പുറത്തായതോടെയാണ് പ്രതിന്‍സാജ് കൃഷ്ണ എസ്സി പ്രൊമോട്ടര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി വഴി നിയമനം നടത്തിയ വേറ്റി ക്കോണം സ്വദേശിയായ രാഹുല്‍ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി അയച്ചത്. നഗരസഭയില്‍ തന്നെ കരുവാക്കി നടത്തിയ വ്യാജതിരിമറികള്‍ വ്യക്തമാക്കിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയത്.  

എംഫില്‍ കഴിഞ്ഞ രാഹുലിനോട്  പ്രതിന്‍ സാജ് കൃഷ്ണയാണ് അപേക്ഷ നല്‍കണമെന്നാവശ്യപ്പെടുന്നത്. ഈ അപേക്ഷ ജില്ലാ കമ്മറ്റി ശുപാര്‍ശയോടെ അധികൃതരുടെ മുന്നിലെത്തി. വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്ത് രാഹുലിന് എസ്സി പ്രൊമോട്ടറായി നിയമനവും ലഭിച്ചു. പിന്നീട് പലതവണയായി സംഘം ഗുണഭോക്താക്കളുടെ പേരില്‍ ഫണ്ട് തിരിമറി നടത്തുകയായിരുന്നുവെന്ന് രാഹുല്‍ സമ്മതിക്കുന്നു. ഇതിനായി ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പരില്‍ കൃത്രിമം നടത്തി രേഖകളുണ്ടാക്കിയിരുന്നത് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ചായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.

നിരവധി പേരുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റി ലക്ഷങ്ങള്‍ പങ്കിട്ട് എടുത്തതിനിടെ പ്രതിന്‍സാജ് കൃഷ്ണ അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കും പണം മാറ്റി. പ്രതിന്‍സാജ് കൃഷ്ണയുടെ അച്ഛന്‍ പാര്‍ത്ഥസാരഥി കൃഷ്ണയുടെ പേരിലുള്ള നെട്ടയം എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും അമ്മ ഉഷകുമാരിയുടെ അക്കൗണ്ടിലേക്കും മൂന്നു തവണയായി ലക്ഷങ്ങള്‍ കൈമാറ്റം ചെയ്തു. ഇതടക്കം പാര്‍ട്ടി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടും നേതൃത്വം മൗനം പാലിച്ചതാണ് തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോടികള്‍ പാര്‍ട്ടി സഖാക്കള്‍ തട്ടിയെടുത്തുവെന്നതിലേക്ക് നയിക്കുന്ന സൂചന.  

ഇതിനിടെ പരാതി നല്‍കിയ എസ്സി പ്രൊമോട്ടര്‍ രാഹുല്‍ ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇയാളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ ജാമ്യം ലഭിക്കുന്നതിനുവേണ്ട നടപടികളാവും പ്രോസിക്യൂഷന്‍ സ്വീകരിക്കുക. കേരളത്തിലുടനീളം സിപിഎം നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്രഷറി വഴിയാണ് തുക മാറുന്നതിനാല്‍ ട്രഷറിയിലെ ചില ഇടതു ഉദ്യോഗസ്ഥരും തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലും സമാനരതിയില്‍ തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Tags: ministerdeathഡിവൈഎഫ്ഐഅഴിമതിMinistry of Tribal Affairsകെ. രാധാകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.