കൊല്ലം: കേരളത്തില്‍ കമ്മ്യൂണിസ്റ്റ്-ജിഹാദി ബാധ അവസാനിക്കാതെ ധര്‍മ്മത്തിന്റെ പാത പിന്തുടരാനാകില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. ഹിന്ദു ഐക്യവേദി കൊല്ലം കോര്പ്പറേഷന് സമിതി സംഘടിപ്പിച്ച വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ സംസ്കാരികനായകരുടെ മൗനം, പ്രബുദ്ധ കേരളത്തിന് ഭൂഷണമോ എന്ന വിഷയത്തില്‍ വെബിനാര്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.
പിഞ്ചുകുട്ടികള്‍ പോലും പീഡിപ്പിക്കപ്പെട്ടുന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. കേരളത്തിന്റെ ആത്മീയതയെ നശിപ്പിച്ചു മലയാളിയെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുകയാണ്. ഇത്തരം തെറ്റിനെ തെറ്റ് എന്ന് പറയാനുള്ള മാനസികാവസ്ഥ പോലും സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായത് ലജ്ജാകരമാണ്.
ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്ക് പിഞ്ചുകുട്ടികളെ കേരളത്തില്‍ പീഡിപ്പിച്ച് കൊല്ലുന്നത് തീവ്രത കുറഞ്ഞതാകുന്നു. ഇത് ഭരണകൂട ഭീകരതയെ ഭയന്നാണ്. ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് ബീഫിനായി വാദിച്ചവര്‍ സ്വന്തം നാട്ടിലെ പിഞ്ചുകുട്ടിയുടെ ജീവന്റെ വില തീവ്രത കുറഞ്ഞതായത് സാംസ്കാരിക മേഖലയിലെ മൂല്യച്യൂതിയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
വര്‍ക്കിംഗ് പ്രസിഡന്റ് പ്രകാശ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ പ്രസിഡന്റ് തെക്കടം സുദര്ശനന്, അശോകന് വാളത്തുംഗല്‍, എന്‍. ഹരിഹരഅയ്യര്‍, ജയന്, ഡോ. സുഭാഷ് കുറ്റിശേരി, അഞ്ജലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: