ഇസ്ലാമബാദ്: ജൂലൈ ഏഴിന്(ബുധനാഴ്ച) പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കളെ ഇസ്ലമിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തി. അബ്ദൂള് റൗഫ് നിസാമനി എന്നയാളാണ് കൂട്ട മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ‘ഇന്ന് എന്റെ മേല്‍നോട്ടത്തില്‍ 60 ആളുകള്‍ ഇസ്ലാം സ്വീകരിച്ചു. ദയവായി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം’ എന്ന് ഇയാള്‍ പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ അനുസരിച്ച് പാക്കിസ്ഥാനിലെ സിന്ധിലുള്ള മത്ലിയിലെ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് അബ്ദൂള് റൗഫ് നിസാമനി.
4,275 പേര് നിസാമനിയുടെ പ്രൊഫൈല്‍ പിന്തുടരുന്നുണ്ട്. 60 ഹിന്ദുക്കള്‍ക്ക് കൂറ് വ്യക്തമാക്കുന്ന ഇസ്ലാമിക പ്രതിജ്ഞ(കല്‍മ) മുസ്ലിം പണ്ഡിതന് ചൊല്ലിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാം. പൂര്‍ണായും മതപരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ഇയാള്‍ ഉറപ്പാക്കുന്നു. അവരുടെ ആദ്യ പ്രാര്‍ഥനയുടെ ഭാഗമായി ചൊല്ലിയതായിരുന്നു അതെന്ന് പിന്നീട് മതപണ്ഡിതന് വീഡിയോയില്‍ പറയുന്നുണ്ട്.
അല്ലാഹുവിനെ പ്രീതിപ്പെടുത്തുകയാണ് മുസ്ലിമിന്റെ ജീവിതത്തിലെ ഏക ലക്ഷ്യം. അപ്പോള്‍ മാത്രമാണ് നിങ്ങളുടെ ജീവിതലക്ഷ്യം പൂര്‍ണമാകൂ. അല്ലാഹു അനുവദിക്കുന്ന ജീവിതങ്ങളെ മുന്നോട്ടുപോകൂവെന്നും പുതിയതായി മതംമാറിയവരോട് പണ്ഡിതന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: