ന്യൂദല്‍ഹി: കിറ്റെക്സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തതായി കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കിറ്റെക്സിലെ സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തു. കര്‍ണാടകത്തില്‍ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളം വിട്ട് തെലങ്കാനയില്‍ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കര്‍ണാടകയിലേക്കുള്ള ക്ഷണം. മൂലധന സബ്സിഡിയുള്‍പ്പെടെ വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ കിറ്റക്സിന് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപമാണ് കിറ്റക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്സ്റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കുമെന്നും ഇവിടെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കിറ്റക്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: