Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശൈലജയ്‌ക്ക് താരപരിവേഷം നല്‍കാന്‍ അഷീലിന്റെ വഴിവിട്ട നീക്കങ്ങള്‍; സാമൂഹ്യ മാധ്യമ പ്രചരണങ്ങള്‍ക്ക് കോടികള്‍; സിപിഎം സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം

ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഡോ. മുഹമ്മദ് അഷീലാണെന്നാണ് സിപിഎം വിലയിരുത്തല്‍. സാമൂഹ്യ മാധ്യമ ഇടപെടലിനായി നാലു കോടിയോളം രൂപ ചെലവഴിച്ചത്രേ. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ രാജ്യാന്തര തലത്തില്‍ കെ.കെ. ശൈലജയ്‌ക്കു വേണ്ടി പ്രചാരണങ്ങളുണ്ടായി.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jul 10, 2021, 08:30 am IST
in Kerala

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്‌ക്ക് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ താര പരിവേഷം നല്‍കാനും സമൂഹ മാധ്യമങ്ങളിലും പുറത്തും ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് സിപിഎമ്മില്‍ വിമര്‍ശനം. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. അഷീലിനെ പുറത്താക്കാനുള്ള പ്രധാന കാരണവും ഇതാണ്. കഴിഞ്ഞ ദിവസമാണ് അഷീലിനെ സ്ഥാനത്തു നിന്ന് നീക്കിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ കൂട്ടായ യജ്ഞമാണെന്നിരിക്കെ കെ.കെ. ശൈലജ അത് തന്റെ നേട്ടമാക്കി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണം നടത്തിയെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശൈലജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പു കാലത്തും അതിനു ശേഷവും ഈ പ്രചാരണം തുടര്‍ന്നു. സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ചതു പോലും തന്റെ കഴിവു കൊണ്ടാണെന്ന് ശൈലജയും അവര്‍ക്കു വേണ്ടി പ്രചാരണ ചുമതലയേറ്റെടുത്തവരും പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കിയും സാമൂഹ്യ മാധ്യമ ഇടപെടലിന് വലിയ തോതില്‍ പണമൊഴുക്കിയുമായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളിലാണ് താനെന്ന തരത്തിലാണ് കെ.കെ. ശൈലജ ഇടപെട്ടതെന്നും വിമര്‍ശനമുയര്‍ന്നു.

ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഡോ. മുഹമ്മദ് അഷീലാണെന്നാണ് സിപിഎം വിലയിരുത്തല്‍. സാമൂഹ്യ മാധ്യമ ഇടപെടലിനായി നാലു കോടിയോളം രൂപ ചെലവഴിച്ചത്രേ. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ രാജ്യാന്തര തലത്തില്‍ കെ.കെ. ശൈലജയ്‌ക്കു വേണ്ടി പ്രചാരണങ്ങളുണ്ടായി. സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് വലിയ തോതില്‍ പണം ചെലവഴിച്ചു. താല്‍പര്യമുള്ള ആശുപത്രികള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം പണം വന്‍തോതില്‍ വിവിധ പദ്ധതികളുടെ പേരില്‍ നല്‍കി.  

ഇത്തരം നിരവധി ആരോപണങ്ങളെ തുടര്‍ന്നാണ് സിപിഎം അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയുള്ള ഉത്തരവ് ഇക്കഴിഞ്ഞ ആറാം തീയതി ഇറങ്ങി. ഇതറിഞ്ഞ അഷീല്‍ വകുപ്പു സെക്രട്ടറി ബിജു പ്രഭാകരന് കത്തു നല്‍കി. നാണക്കേട് ഒഴിവാക്കാനായിരുന്നു ഇത്. അതിന്റെ അടിസ്ഥാനത്തില്‍ മാതൃവകുപ്പിലേക്ക് തിരിച്ചയയ്‌ക്കുന്നു എന്ന തരത്തില്‍ മറ്റൊരു ഉത്തരവ് ഏഴാം തീയതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യ ഉത്തരവ് റദ്ദാക്കിയിട്ടുമില്ല.

Tags: cpimkk shailajaശൈലജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.