Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് 11800 ഫയലുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതങ്ങള്‍, ക്ലറിക്കല്‍ ജീവനക്കാർ എത്തുന്നില്ല

ഓരോ സെക്ഷനുകളിലും തറയിലും ചാക്കില്‍ കെട്ടിയ നിലയിലും പൊടിപിടിച്ച് കിടക്കുന്ന ഫയല്‍ കൂമ്പാരങ്ങള്‍ വെറും കെട്ടുകളല്ല, പാവപ്പെട്ടവരുടെ ജീവിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 03:52 pm IST
inKollam

കൊല്ലം: ചുവപ്പുനാടയുടെ കുരുക്കില്‍പ്പെട്ട് കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് പതിനായിരത്തിലധികം ഫയലുകള്‍. കളക്ട്രേറ്റിലെ വിവിധ സെക്ഷനുകളിലായി 11800 പരാതി ഫയലുകളാണ് പരിഹാരം കാണാതെ ഉള്ളത്.  

ഫയലുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഓരോ പരാതികളും ഓരോരുത്തരുടെ ജീവിതമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നിരവധി ഫയലുകളാണ് ലോങ്ങ് പെന്‍ഡിങ് ഇട്ട് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിക്ക് മുമ്പും ജില്ലാ ഭരണകൂടത്തില്‍ കൃത്യമായ ഫയല്‍ നോട്ടം ഉണ്ടായിരുന്നില്ല എന്ന ആക്ഷേപമുണ്ട്.  

കൊറോണയുടെ പേരില്‍ പഞ്ചിംഗ് സംവിധാനത്തിന് ഇടവേള നല്‍കിയതിനാല്‍ ക്ലറിക്കല്‍ സീറ്റുകളില്‍ ആളുകള്‍ കൃത്യമായി എത്താറില്ല. ഓരോ സെക്ഷനുകളിലും തറയിലും ചാക്കില്‍ കെട്ടിയ നിലയിലും പൊടിപിടിച്ച് കിടക്കുന്ന ഫയല്‍ കൂമ്പാരങ്ങള്‍ വെറും കെട്ടുകളല്ല, പാവപ്പെട്ടവരുടെ ജീവിതമാണ്.  

ഒരു പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന ആളുകളെ നിസാര തിരുത്തുകള്‍ പറഞ്ഞു മടക്കി അയക്കുന്ന സ്ഥിതിയാണ് ഉള്ളത്.  ചെറിയ പരാതികള്‍ പോലും പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. പട്ടയപ്രശ്‌നം, പെന്‍ഷന്‍, കുടിനീര്‍ക്ഷാമം, റേഷന്‍ കാര്‍ഡ്, ചികിത്സാ ആനുകൂല്യങ്ങള്‍, വസ്തു സംബന്ധമായ പലവിധ പരാതികള്‍ എന്നിവയ്‌ക്കൊന്നും പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയില്‍ നിരവധി ആളുകളാണ് പട്ടയം ഇല്ലാതെ കഴിയുന്നത്. ഇവരുടേത് ഉള്‍പ്പടെയുള്ള പരാതി ഫയലുകള്‍ തീര്‍പ്പാക്കേണ്ടതുണ്ട്. കൊവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് കളക്ട്രേറ്റിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ പരാതികള്‍ക്ക് പരിഹാരം തേടാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍.  

ആര്‍ഡിഒ, വില്ലേജ്, തഹസില്‍ദാര്‍ ഓഫീസുകളിലായി 38500 ഫയലുകളാണ് തീര്‍പ്പാക്കാതെ നിലവില്‍ കെട്ടിക്കിടക്കുന്നത്. കൊവിഡ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിനാല്‍ ഇതര ഫയലുകള്‍ തീര്‍പ്പാക്കാന്‍ നേരം കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പറയുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ ദിവസവും ഒരു മണിക്കൂര്‍ വീതം അധികജോലി ചെയ്താല്‍ ഈ മഹാമാരി കാലത്ത് ഒട്ടെറെപേര്‍ക്ക് അത് ഗുണകരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.  

കൊവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്ളത്. ഇവരില്‍ നല്ലൊരു ശതമാനവും കൊവിഡിന്റെ മറവില്‍ കൃത്യമായി ജോലിക്കെത്താറുമില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരില്‍ കാര്യപ്രാപ്തിയുള്ളവരെ കണ്ടെത്തി ഓരോ മാസവും അവര്‍ക്ക് പുരസ്‌കാരം നല്‍കിയിരുന്ന കളക്ടര്‍ ആ പരിപാടി അവസാനിപ്പിച്ചതോടെ ഉദ്യോഗസ്ഥരുടെ ഇടയില്‍ അലസത വര്‍ധിച്ചതായാണ് ആക്ഷേപം.

Tags: covidkollamCollectorateഇ ഫയല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.