കൊച്ചി: നടനും സീരിയല്‍ താരവുമായ ആദിത്യന് ജയനെതിരെ ഭാര്യയും നടിയുമായ അമ്പിളിദേവി നല്കിയ പരാതിയില്‍ ആദിത്യന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം. ഗാര്‍ഹിക പീഡന പരാതിയില്‍ ചൊവ്വാഴ്ച ചവറ പോലീസിനു മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ആദിത്യന് ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനു ഗാര്‍ഹിക പീഡനത്തിനുമാണ് അമ്പിളി ദേവി പരാതി നല്‍കിയത്.സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന് ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.
ആദിത്യനുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലെന്ന് വെളിപ്പെടുത്തി താരവും നര്‍ത്തകിയുമായ അമ്പിളി ദേവി രംഗത്തു വന്നതിനു പിന്നാലെ ആദിത്യന് ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന് ജയനെ കണ്ടെത്തിയത്. ആദിത്യന് തന്നെ ഉപേക്ഷിച്ചതു പോലെയാണെന്നും ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും താന്‍ വിവാഹമോചനം കൊടുക്കണമെന്നാണ് ആവശ്യമെന്നും അമ്പിളി ദേവി വെളിപ്പെടുത്തിയിരുന്നു. അതോടെയാണ് അമ്പിളി ദേവിയുടെയും ആദിത്യന് ജയന്റെയും കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: