Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എട്ടു വയസ്സുള്ളപ്പോള്‍ കൈകളില്‍ തോക്കും മതഗ്രന്ഥവും; ഇരുളടഞ്ഞ ഭാവിയെ നോക്കി ‘ഖിലാഫത്ത് കുട്ടികള്‍’

'ഖിലാഫത്ത് കുട്ടികള്‍' ആക്കി മതബോധം വളര്‍ത്തിയെടുക്കാന്‍ ഐസിസ് തെരെഞ്ഞെടുത്തിരുന്ന ഡസന്‍ കണക്കിന് കുട്ടികളില്‍ പെട്ട ഒരുവനായിരുന്നു അബ്ദുല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 07:56 pm IST
in Article

സിറിയയിലെ ‘ഖിലാഫത്ത് കുട്ടികള്‍’ ക്കുള്ള ജയിലില്‍ ജീവിതം തള്ളിനീക്കുന്ന ബ്രിട്ടീഷ് ബാലന്‍ നാട്ടിലേക്ക് മടങ്ങാന്‍ കൊതിയ്‌ക്കുന്നു. വെറും എട്ടു വയസ്സുള്ളപ്പോഴായിരുന്നു ഐസിസ് തീവ്രവാദികള്‍ ആ ബാലന്റെ കൈകളില്‍ തോക്ക് പിടിപ്പിച്ചത്.

ചെല്‍സിയയും മക്‌ഡൊണാള്‍ഡ്‌സും ഇഷ്ടപ്പെടുന്ന അബ്ദുല്ലയ്‌ക്ക് ഇപ്പോള്‍ പ്രായം 13. കുടുംബത്തോടൊപ്പം ലണ്ടനിലാണ് വളര്‍ന്നത് എന്ന് പാകിസ്ഥാന്‍ വംശജനായ കുട്ടി പറയുന്നു. 

അവന് എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും കൂടി സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ജീവിയ്‌ക്കാനായി കൊണ്ടു പോയത്. കൂട്ടത്തില്‍ രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.

ഐസിസിന്റെ അവസാനത്തെ ശക്തി കേന്ദ്രമായിരുന്ന ബാഗൗസില്‍ വച്ച് അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളില്‍ കൂടുതല്‍ പേരും കൊല്ലപ്പെടുകയായിരുന്നു. 2019 മാര്‍ച്ചിലായിരുന്നു ഇത്.

ഐസിസിനു വേണ്ടി അതിക്രമങ്ങള്‍ ചെയ്ത കുട്ടികളെ സൂക്ഷിയ്‌ക്കുന്ന തടങ്കല്‍ കേന്ദ്രത്തിലാണ് ഇപ്പോള്‍ അബ്ദുല്ലയുടെ ജീവിതം. സിറിയയുടെ വടക്കു കിഴക്കന്‍ പട്ടണത്തിലാണ് കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഈ കേന്ദ്രം.സിറിയയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലത്തു തന്നെ എകെ- 47 തോക്കുകള്‍ ഉപയോഗിയ്‌ക്കാന്‍ തന്നെ പരിശീലിപ്പിച്ചതായി അബ്ദുല്ല പറയുന്നു.

‘എന്നെ പോലുള്ള കുട്ടികളോട് അവ ഉപയോഗിയ്‌ക്കാന്‍ ഐസിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരിയ്‌ക്കലും തോക്ക് ഉപയോഗിച്ചില്ല’

‘ഖിലാഫത്ത് കുട്ടികള്‍’ ആക്കി മതബോധം വളര്‍ത്തിയെടുക്കാന്‍ ഐസിസ് തെരെഞ്ഞെടുത്തിരുന്ന ഡസന്‍ കണക്കിന് കുട്ടികളില്‍ പെട്ട ഒരുവനായിരുന്നു അബ്ദുല്ലയും. നാസി ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന ‘ഹിറ്റ്‌ലര്‍ യൂത്ത്’ മാതൃകയില്‍ സംഘടിപ്പിയ്‌ക്കപ്പെട്ട ഒന്നാണ് ‘Caliphate-Cub’ എന്നറിയപ്പെടുന്ന ഈ സംവിധാനം.

‘ഞാന്‍ സ്‌കൂളില്‍ പോയ ആദ്യദിവസം അവരെന്നെ ആയുധം ഉപയോഗിയ്‌ക്കാന്‍ പഠിപ്പിച്ചു’ അവന്‍ പറയുന്നു.

‘എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഞാന്‍ അമ്മയോട് പരാതിപ്പെട്ടു. അപ്പോള്‍ അമ്മ എന്നെ മറ്റൊരു സ്‌കൂളിലേക്ക് അയച്ചു. രണ്ടാമത്തെ സ്‌കൂളില്‍ ഖുറാനും മറ്റുമാണ് പഠിപ്പിച്ചത്’.

‘ഞാന്‍ ലണ്ടനില്‍ നിന്നുമാണ് വരുന്നത്. പാകിസ്ഥാന്‍ സ്വദേശിയാണ്.

ഇവിടെ വരുമ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു എന്നെനിക്ക് ഓര്‍മ്മയില്ല.

ബാഗൗസില്‍ എപ്പോഴും വ്യോമാക്രമണവും മറ്റുമായിരുന്നു. പലതും ഞാന്‍ മറന്നു പോയി’ – അബ്ദുല്ല പറയുന്നു

ജാപ്പനീസ് ശൈലിയിലുള്ള കാര്‍ട്ടൂണുകള്‍ വരയ്‌ക്കാന്‍ ഇഷ്ടപ്പെടുന്ന അബ്ദുല്ലയ്‌ക്ക് ഇപ്പോള്‍ സ്വന്തം ജന്മദിനം പോലും ഓര്‍മ്മയില്ല. ‘നേരത്തേ എനിക്ക് ബെര്‍ത്ത്‌ഡേ അറിയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍മ്മയില്ല’ അവന്‍ പറയുന്നു.

‘ലണ്ടനില്‍ ഞങ്ങള്‍ ബെര്‍ത്ത്‌ഡേ ആഘോഷിയ്‌ക്കുമായിരുന്നു. കേക്കും മറ്റും കഴിയ്‌ക്കുമായിരുന്നു. എന്നാല്‍ ഇവിടെ അതൊന്നുമില്ല’.

അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് ‘ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നായിരുന്നു അബ്ദുല്ലയുടെ മറുപടി.

‘ബാഗൗസില്‍ വച്ച് അമ്മ കൊല്ലപ്പെടുകയിരുന്നു. ഞാന്‍ അമ്മയെ കണ്ടില്ല. എന്റെ അമ്മ കൊല്ലപ്പെട്ടു എന്ന് പലരും പറഞ്ഞു. എനിക്ക് രണ്ടു സഹോദരിമാരുണ്ട്. ഒരാള്‍ ചേച്ചിയും മറ്റേയാള്‍ അനിയത്തിയുമാണ്. രണ്ടു സഹോദരന്മാരുമുണ്ട്.

‘എന്റെ ചേട്ടന്‍ അല്‍-ഷഡ്ഡദിയില്‍ വച്ച് കൊല്ലപ്പെട്ടു. അനിയനും അനിയത്തിയും അമ്മയോടൊപ്പവും കൊല്ലപ്പെട്ടു’

‘ചേച്ചി വിവാഹിതയാണ്. ഭര്‍ത്താവ് ഒരു ഐഎസ്ഐഎസ് പ്രവര്‍ത്തകനാണ്. ഞാന്‍ അയാളോടൊപ്പം താമസിയ്‌ക്കുകയായിരുന്നു. അയാളും കൊല്ലപ്പെട്ടു’

‘അയാള്‍ കൊല്ലപ്പെട്ടതോടെ ബാഗൗസ് ഒട്ടും സുരക്ഷിതമല്ലെന്നും അവിടെ നിന്നും പുറത്തു കടക്കണമെന്നും പലരും എന്നോട് പറഞ്ഞു’.

‘ഐസിസിന് ഭാവിയില്ല. അവര്‍ പരസ്പരം കൊല്ലുന്നു’.

‘ബാഗൗസില്‍ വച്ച് ഞാന്‍ ഒരാളെ കണ്ടു. അയാള്‍ സ്വയം പൊട്ടിത്തെറിച്ച് മരിയ്‌ക്കുകയായിരുന്നു. ഞാന്‍ അവിടെ സ്‌നൈപ്പറുകളെ കണ്ടു. എല്ലായിടവും അങ്ങനെയുള്ള കാര്യങ്ങളായിരുന്നു’.

ഇപ്പോള്‍ ദിവസവും ഒമ്പതു മണിക്കൂറുകള്‍ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ തന്നെ കഴിച്ചു കൂട്ടുകയാണ് അബ്ദുല്ല. അവനെപ്പോലുള്ള കുട്ടികളെ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നുള്ള പ്രത്യാശയിലാണ് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി.

ബ്രിട്ടനെ പറ്റി പറയുമ്പോള്‍ താന്‍ കമ്പ്യൂട്ടറുകളും ഫാസ്റ്റ് ഫുഡും എല്ലാം മിസ് ചെയ്യുന്നു എന്നവന്‍ പറയുന്നു. എന്നാല്‍ നാടു വിടുമ്പോള്‍ ഐസിസിനോടുള്ള വിധേയത്വം കാണിയ്‌ക്കാന്‍ വേണ്ടി കുടുംബത്തിന്റെ പാസ്സ്‌പോര്‍ട്ടുകള്‍ എല്ലാം അബ്ദുല്ലയുടെ അമ്മ കത്തിച്ചു കളഞ്ഞു എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം.

‘എനിക്ക് ലണ്ടനിലേക്ക് പോകണം. അതാണ് ഏറ്റവും നല്ല സ്ഥലം’. അവന്‍ പറഞ്ഞു. ‘അവിടെ എനിയ്‌ക്ക് പ്ലേസ്റ്റേഷനും എക്‌സ്‌ബോക്‌സും ഒക്കെയുണ്ട്. എനിക്ക് ചെല്‍സിയ ഇഷ്ടമാണ്. എക്‌സ്‌ബോക്‌സ് ഇഷ്ടമാണ്. ഇവിടെ അതൊന്നും ചെയ്യാന്‍ കഴിയില്ല. ഇത് ജയിലാണ്’.

പുറത്തിറങ്ങാന്‍ പോകുന്ന ‘ഡേഞ്ചര്‍ സോണ്‍’എന്ന തന്റെ സിനിമയ്‌ക്കു വേണ്ടി മാദ്ധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്രൂ ഡ്രൂറി സിറിയയിലേക്ക് സഞ്ചരിയ്‌ക്കുകയും അബ്ദുല്ലയേയും മറ്റു കുട്ടികളേയും കണ്ട് സംസാരിയ്‌ക്കുകയുമായിരുന്നു.

Tags: terrorismISISislamistsJihadi Terrorismഇസ്ലാമിക് സ്റ്റേറ്റ്Khilafat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.