തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ ധര്‍ണ നടത്തി യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സ്വര്‍ണ്ണക്കടത്തു മുതല്‍ വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ നീക്കമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി.
രാമനാട്ടുകര സ്വര്‍ണക്കടത്ത് വിഷയത്തില്‍ സര്‍ക്കാര്‍ മൗനത്തിലാണ്. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണെന്നും ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി ചന്ദ്രശേഖരന് കൊലക്കേസ് പ്രതി കൊടി സുനിയെ പൂജപ്പുര ജയിലില്‍ നിന്നും വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് സിപിഎം നേതാക്കളുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. ബിജെപിയെയും സംസ്ഥാന പ്രസിഡന്റിനേയും തേജോവധം ചെയ്യാനുള്ള ശ്രമത്തെ നിയമത്തിന്റെ വഴിയിലൂടെ ചെറുത്തുതോല്‍പ്പിക്കുമെന്നും ആഹ്വാനം ചെയ്തു.
സി.പി.എം നടത്തുന്ന പകല്ക്കൊള്ളകള്ക്ക് ലോക്കഡോണ്‍ മറയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ യുവമോര്‍ച്ച ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ചന്ദ്രകിരണ്‍ ധര്‍ണ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കരമന പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, അഭിജിത്, അനൂപ്,വലിയവിള ആനന്ദ്, പൂജപ്പുര ശ്രീജിത്ത്, ആശാനാഥ്, ചൂണ്ടിക്കല്‍ ഹരി, രാമേശ്വരം ഹരി, അനന്ദു വിജയ്, മാണിനാട് സജി, കവിതാ സുഭാഷ്, തൃപ്പലവൂര്‍ വിപിന്‍,വട്ടിയൂര്‍ക്കാവ് വിപിന്‍, ശ്രീജിത്ത്,സൂര്യകൃഷ്ണന്‍, നഗരൂര്‍ വിമേഷ്, കരിപ്പൂര്‍ സജി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: