Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ഹാപ്പി’ കെയ്ന്‍; ഉക്രെയ്‌നെ മുക്കി ഇംഗ്ലണ്ട് സെമിയില്‍

1996 നും ശേഷം ഇതാദ്യമായാണ് ത്രീ ലയണ്‍സ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്. ബുധനാഴ്ച ലണ്ടനിലെ വെബ്ലിയില്‍ നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
inFootball

റോം: ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ ഇരട്ട ഗോളില്‍ ഇംഗ്ലീഷ്്പ്പട യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലേക്ക് കുതിച്ചു. വമ്പന്‍ അട്ടിമറികള്‍ നടത്തിയ ക്വാര്‍ട്ടറിലെത്തിയ ഉക്രെയ്‌നെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുക്കിയാണ് ഇംഗ്ലണ്ട് അവസാന നാലില്‍ ഇടം നേടിയത്.  ഈ ടൂര്‍ണമെന്റില്‍ ഇതുവരെ  ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.  

1996 നും ശേഷം ഇതാദ്യമായാണ് ത്രീ ലയണ്‍സ്  യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്. ബുധനാഴ്ച  ലണ്ടനിലെ വെബ്ലിയില്‍ നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ നേരിടും.  

രണ്ട് ഗോളുകള്‍ നേടിയ ഹാരി കെയ്‌നും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പികള്‍. നാല്, 50 മിനിറ്റുകളിലാണ് ഹാരി കെയ്ന്‍ ഗോളുകള്‍ നേടിയത്. ഹാരി മാഗ്വയര്‍, ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു.  

തുടക്കം മുതല്‍ ഇംഗ്ലണ്ട് ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. സ്വീഡന്റെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ഉക്രെയ്‌ന്റെ പ്രതിരോധം  ഇംഗ്ലണ്ട് മുന്നേറ്റനിരയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആടി ഉലഞ്ഞു. നാലാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ഉക്രെയ്‌ന്റെ പോസ്റ്റിലേക്ക് ആദ്യ നിറയൊഴിച്ചു. ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ആദ്യ വെടിപൊട്ടിച്ചത്. ബോക്‌സിനുള്ളില്‍ നിന്ന് റഹീം സ്‌റ്റെര്‍ലിങ് ഹാരി കെയ്ന്‍ കൃത്യമായി പാസ് നല്‍കി. പന്ത് പിടിച്ചെടുത്ത കെയ്ന്‍ ഉക്രെയ്ന്‍ ഗോളിയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയിലേക്ക്് അടിച്ചുകയറ്റി.  

ഗോള്‍ വീണതോടെ ഉക്രെയ്ന്‍ ഉണര്‍ന്നു കളിച്ചെങ്കിലും അവരുടെ നീക്കങ്ങളൊക്കെ ശക്തമായ ഇംഗ്ലീഷ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. പതിനേഴാം മിനിറ്റില്‍ ഉക്രെയ്‌ന്്  അവസരം ലഭിച്ചു. പക്ഷെ  യാരെചുക്കിന്റെ ഷോട്ട് ഇംഗ്ലണ്ട് ഗോളി രക്ഷപ്പെടുത്തി.  

സമനിലക്കായി ഉക്രെയ്ന്‍ പൊരാട്ടം തുടര്‍ന്നെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് ലക്ഷ്യം കാണാനായില്ല. ഇടവേളയ്‌ക്ക്് ഇംഗ്ലണ്ട് 1-0 ന് മുന്നിട്ടുനിന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് രണ്ടാം ഗോള്‍ നേടി. നാല്‍പ്പത്തിയാറാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ലൂക്ക് ഷായാണ് കിക്കെടുത്തത്. ഗോള്‍ മുഖത്തേക്ക് ഉയര്‍ന്ന വന്ന പന്തില്‍ ചാടി തലവച്ച്് ഹാരി മാഗ്വയര്‍ സ്‌കോര്‍ ചെയ്തു. രണ്ടാം ഗോളിന്റെ ആരവം അവസാനിക്കും മുമ്പ് ഇംഗ്ലണ്ട് മൂന്നാം തവണയും ഉക്രെയ്‌ന്റെ വല കുലുക്കി. ഇത്തവണ ഹാരി കെയ്‌നാണ് ലക്ഷ്യം കണ്ടത്. ലൂക്ക് ഷായാണ് ഗോളിന് വഴിയൊരുക്കിയത്. ബോകസിനകത്ത് നിന്ന്് ലൂക്ക ഷാ ഉയര്‍ത്തിവിട്ട പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ വലയിലാക്കി. ഇതോടെ ഇംഗ്ലണ്ട് 3-0 ന് മുന്നില്‍.  

തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ വലയില്‍ കയറിയതോടെ ഉക്രെയ്ന്‍ നിരാശരായി. പന്നീട് അവര്‍ നടത്തിയ നീക്കങ്ങളൊക്കെ പാളി. അതേസമയം ഇംഗ്ലണ്ട് വര്‍ദ്ധിത ഊര്‍ജ്ജത്തോടെ ആക്രമണം അഴിച്ചുവിട്ടു. അറുപത്തരണ്ടാം മിനിറ്റില്‍ ഗോളിന് അടുത്തെത്തുകയും ചെയ്തു. ഹാരി കെയ്‌ന്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് പക്ഷെ ഉക്രെയ്ന്‍ ഗോളി തട്ടിയകറ്റി.  

ഇതിനെ തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്ക് മുതലാക്കി ഇംഗ്ലണ്ട് നാലാം ഗോളും കുറിച്ചു. മേസണ്‍ മൗണ്ട് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച്് ഹെന്‍ഡേഴ്‌സണാണ് സ്‌കോര്‍ ചെയ്തത്.  

നാലു ഗോളിന് മുന്നിലെത്തിയതോടെ ഇംഗ്ലീഷ് പരിശീലകന്‍ സൗത്ത്‌ഗേറ്റ്് പുതിയ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം നല്‍കി. കാള്‍വെര്‍ട്ട് ലൂയിന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജൂഡ് ബെല്ലിങ്ങാം, ട്രിപ്പിയര്‍ എന്നിവരെ പരീക്ഷിച്ചു. അവസാന നിമിഷങ്ങളില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനായി ഉക്രെയ്ന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാറപോലെ ഉറച്ചുനിന്ന ഇംഗ്ലീഷ് പ്രതിരോധത്തെ തകര്‍ത്ത് മുന്നേറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.