Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

യുപിയില്‍ തുടരുന്ന ബിജെപി തരംഗം

മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് യോഗിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും, ഇരു നേതാക്കളും അകല്‍ച്ചയിലാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിത്. കൊവിഡ് മഹാമാരിയെ തടയുന്നതില്‍ മഹത്തായ പ്രവര്‍ത്തനം കാഴ്ചവച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
inEditorial

ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ബിജെപി വിരുദ്ധരുടെ വ്യാമോഹം തകര്‍ക്കുന്നതാണ്. ആകെയുള്ള 75ല്‍ 65 സീറ്റും പിടിച്ചടക്കി ബിജെപി നടത്തിയ ജൈത്രയാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും നിലംപരിശായി. തോല്‍വി ഭയന്ന് മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് ആറ് സീറ്റില്‍ മാത്രം ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റുപോലും നേടാനായില്ല. കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 60സീറ്റില്‍ ജയിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് സ്വന്തം തട്ടകമായ മെയിന്‍പുരി പോലും നഷ്ടമായി. മൂന്നു പതിറ്റാണ്ടായി പാര്‍ട്ടി ജയിച്ചു പോന്ന സീറ്റാണിതെന്നോര്‍ക്കണം. കോണ്‍ഗ്രസ്സിന്റെ താത്ക്കാലിക അധ്യക്ഷയായ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെയും പാര്‍ട്ടിയുടെ തട്ടകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേഠിയിലെയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവികള്‍ ബിജെപി പിടിച്ചെടുത്തതോടെ നെഹ്‌റു കുടുംബത്തിന്റെ അവകാശവാദങ്ങളെല്ലാം അപ്രസക്തമായി. പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തി യുപിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന കോണ്‍ഗ്രസ്സിന്റെ സ്വപ്‌നം ഒരിക്കല്‍ക്കൂടി തകര്‍ന്നിരിക്കുന്നു. മുസഫര്‍ നഗറില്‍ ബിജെപി നേടിയ വിജയമാണ് ഇതിനെക്കാള്‍ ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാരിനെതിരെ ‘കര്‍ഷകസമരം’ നയിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്വന്തം നാടായ ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍എല്‍ഡിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി പരാജയപ്പെടുത്തിയത്. രാകേഷ് ടിക്കായത്തിന്റെ സഹോദരന്‍ നരേഷ് ടിക്കായത്തിന്റെ പിന്തുണയും ഈ സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നു.  

ഉത്തര്‍പ്രദേശിലെ ബിജെപി ഘടകത്തില്‍ വലിയ ഉള്‍പ്പോരാണെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉരുണ്ടുകൂടുകയാണെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്‌ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ ജിതിന്‍ പ്രസാദ ബിജെപിയിലെത്തിയതും, മുന്‍ ഐഎഎസ് ഓഫീസര്‍ എ.കെ. ശര്‍മയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതുമൊക്കെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും തമ്മിലെ അധികാരവടംവലിയുടെ ഭാഗമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. ഇതിനൊക്കെ യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപി വിജയത്തിന്റെ ബഹുമതി മുഖ്യമന്ത്രി യോഗിക്കും കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്ന പ്രശംസയാണ് പ്രധാനമന്ത്രി മോദിയില്‍നിന്നുണ്ടായത്. വിജയം പ്രധാനമന്ത്രിയുടെ ജനക്ഷേമ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് യോഗിയും പ്രതികരിച്ചു. മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് യോഗിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും, ഇരു നേതാക്കളും അകല്‍ച്ചയിലാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിത്. കൊവിഡ് മഹാമാരിയെ തടയുന്നതില്‍ മഹത്തായ പ്രവര്‍ത്തനം കാഴ്ചവച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.  

യുപിയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം എന്താവുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനായാല്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന പ്രതീക്ഷയോടെയുള്ള പ്രചാരണത്തിന് പ്രതിപക്ഷം തുടക്കം കുറിച്ചിട്ട് കുറെക്കാലമായി. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയെ തോല്‍പ്പിക്കാനായാല്‍, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരം നിലനിര്‍ത്താമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ 70 ലേറെ സീറ്റുകള്‍ നല്‍കി മുഖ്യ പങ്ക് വഹിച്ചത് ഉത്തര്‍പ്രദേശാണ്. ഈ വിജയം ആവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ടല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നേറ്റത്തെ ചെറുക്കാനാവില്ലെന്ന തിരിച്ചറിവാണ് ഉത്തര്‍പ്രദേശിനെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് ബിജെപിയുടെ ഉരുക്കുകോട്ടയായി തുടരുകയാണെന്ന വ്യക്തമായ സൂചനയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.